ഒരാൾ അവിടെ മരിക്കാൻ കിടക്കുമ്പോഴും നിങ്ങൾക്ക് ഇത് തന്നെയാണോ പരുപാടി എന്ന് ആരാധകർ ! അമൃതയ്ക്ക് വിമർശനം

2022 മെയ്യിൽ ആയിരുന്നു അമൃത സുരേശും ഗോപി സുന്ദറിന്റും തങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ച ലോകത്തോട് സോഷ്യൽ മീഡിയ വഴി തുറന്നു പറഞ്ഞത്. അതിനു മുൻപ് വരെ ഗോപി സുന്ദർ ഗായിക അഭയ ഹിരന്മയിയുമായി നീണ്ടകാലത്തെ ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്നു. നിരവധി സ്റ്റേജ് ഷോകളിൽ ഒന്നിച്ച് പങ്കെടുത്തുകൊണ്ട് ജീവിതം ആസ്വാദകരമാക്കുകയാണ് ഇപ്പോൾ അമൃതയും ഗോപി സുന്ദറും. മലയാളത്തിലെ ഏറെ പ്രിയപ്പെട്ട സംഗീതജ്ഞന്മാരിൽ ഇന്ന് മുൻനിരയിൽ നിൽക്കുന്ന താരമാണ് ഗോപി സുന്ദർ.

സംഗീത സംവിധായകൻ എന്ന നിലയിലാണ് ഇദ്ദേഹം മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയത്. മലയാളത്തിൽ ഒത്തിരി മികച്ച ഗാനങ്ങൾ ഗോപി സുന്ദർ സംഭാവന ചെയ്തിട്ടുണ്ട്. ഇപ്പോഴും സംഗീത സംവിധാന മേഖലയിൽ സജീവമായി തുടർന്നുകൊണ്ടിരിക്കുകയാണ് താരം. മലയാളത്തിനു പുറമേ മറ്റു ഭാഷകളിലും ഇദ്ദേഹം തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളത്തിനേക്കാൾ കൂടുതൽ അന്യഭാഷകളിലാണ് താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും മനസ്സിലാക്കാം.

സോഷ്യൽ മീഡിയയിലൂടെ നിരന്തരം വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇരയാകുന്നവരാണ് ഈ താര ദമ്പതികൾ. എന്നിരുന്നാലും തങ്ങളുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ പങ്കുവെക്കാറുമുണ്ട്. വിമർശിക്കുന്നവർ അതുതന്നെ ചെയ്തുകൊണ്ടിരിക്കും എന്നും അതൊക്കെ മൈൻഡ് ചെയ്യാൻ നിന്നാൽ അതിനെ നേരം ഉണ്ടാകു എന്നും എപ്പോഴും ഇരുവരും പറയുന്ന മറുപടിയാണ്. സംഗീത ലോകത്ത് മിന്നിത്തിളങ്ങുന്ന താരങ്ങളാണ് ഈ ദമ്പതികൾ. ഗോപി സുന്ദർ സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ള ഒട്ടുമിക്ക പാട്ടുകളും സൂപ്പർഹിറ്റുകൾ ആയിരുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി വിട്ടൊഴിയാത്ത വിവാദങ്ങൾക്കും വിമർശനങ്ങൾക്കും നടുവിൽ ആയിരുന്നു ഗായിക അമൃത സുരേഷ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുന്നേ താരത്തിന്റെ മുൻ ഭർത്താവായിരുന്ന നടൻ ബാല ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത് മുതലായിരുന്നു വീണ്ടും വിവാദങ്ങൾ അമൃതയെ തേടി എത്തിയത്. ബാലക്ക്, അമൃത കരൾ നൽകിയേക്കും എന്നും ഇല്ലെന്നും അവർ അക്കാര്യം പാടെ നിഷേധിച്ചു എന്നും ഒക്കെയുള്ള അടിസ്ഥാന രഹിതമായ നിരവധി ചർച്ചകളായിരുന്നു സോഷ്യൽ മീഡിയയിൽ ഉടലെടുത്തത്.

ഇപ്പോഴിതാ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗോപി സുന്ദറും അമൃതയും ഒന്നിചുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ പങ്കുവെച്ചിരുന്നു. എന്നാൽ പതിവിലും വിപരീതമായി ധാരാളം നെഗറ്റീവ് കമന്റുകൾ ആണ് ഇത്തവണ താരങ്ങളെ തേടി എത്തിയത്. അമൃതയുടെ മുൻ ഭർത്താവായിരുന്ന ബാലയുടെ അസുഖം മാറിയോ എന്ന് പോലും അറിയില്ല അതിനിടയിലാണ് ഇവരുടെ പാലുകാച്ചൽ എന്നാണ് പ്രേക്ഷകർ കമന്റിലൂടെ പറഞ്ഞത്. അവിടെ ഒരാൾക്ക് പ്രസവവേദന ഇവിടെ ഒരാൾക്ക് വീണ വായന തുടങ്ങിയ നിരവധി നെഗറ്റീവ് കമന്റുകൾ ആണ് വിമർശകർ താരങ്ങൾക്ക് നേരെ ഉന്നയിച്ചിരിക്കുന്നത്.

എന്നാൽ മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ എന്തിനാണ് ഇടപെടാൻ പോകുന്നത് എന്നാണ് അമൃതയുടെ ആരാധകർ ചോദിക്കുന്നത്. ബാലയ്ക് മികച്ച ചികിത്സ തന്നെ ലഭിക്കുന്നുണ്ട് എന്നും അദ്ദേഹത്തിന് ഒപ്പം എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കാൻ നിരവധി ആളുകൾ ഉണ്ട് എന്നും അമൃതയെ അനുകൂലിക്കുന്നവർ പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply