നീനുവിനെ കണ്ടു പഠിക്കണം ഗ്രീഷ്മ ! കേരളം കണ്ട മികച്ച പ്രണയം സാഫല്യമായില്ലെങ്കിലും ഗ്രീഷ്മ നീനുവിന്റെ വാക്കുകൾ കേൾക്കണം

ഷാരോൺ വധക്കേസ് ആണ് ഇപ്പോൾ വാർത്താമാധ്യമങ്ങളിൽ എല്ലാം തന്നെ നിറഞ്ഞു നിൽക്കുന്നത്. ഹൃദയം തൊട്ട് എഴുതിയ പ്രണയത്തിൽ വിഷം ചാലിച്ച ഗ്രീഷ്മ എന്ന പെൺകുട്ടിയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ എല്ലായിടത്തും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ആർഭാടവും അന്തസ്സും നിറഞ്ഞ സൈനികനുമായുള്ള ജീവിതത്തിനു വേണ്ടിയായിരുന്നു ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചവനെ ഈ ഭൂമുഖത്തുനിന്ന് തന്നെ ഇല്ലാതാക്കാൻ ഗ്രീഷ്മ തീരുമാനിച്ചിരുന്നത്.

ഏറ്റവും പൈശാചികവും ക്രൂരവുമായ ഒരു മരണം തന്നെ ആ ചെറുപ്പക്കാരന് സമ്മാനിക്കുവാനും ആ പെൺകുട്ടി മടിച്ചില്ല എന്നതാണ് സത്യം. ഈ സാഹചര്യത്തിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു സമയത്ത് എല്ലാവരുടെയും മനസ്സിൽ ഒരു വേദനയായ നീനുവിനെ കുറിച്ചുള്ള വാർത്തയാണ്. ദുരഭിമാനകൊലയുടെ പേരിൽ മരിച്ചിട്ടും ഇന്നും കെവിന്റെ വിധവയായി കെവിന്റെ വീട്ടിൽ കഴിയുന്ന നീനുവിനെ കുറിച്ചുള്ള വാർത്ത വലിയ വേദനയോടെയാണ് ഈ വാർത്ത അന്ന് കേരളം മുഴുവൻ ഉൾക്കൊണ്ടിരുന്നത്.

കെവിനോടുള്ള സ്നേഹം ഒന്നുകൊണ്ട് മാത്രം മറ്റൊരു ജീവിതം തിരഞ്ഞെടുക്കാതെ ഇപ്പോഴും കെവിനെ മാത്രം ഓർമിച്ചുകൊണ്ട് ജീവിക്കുകയാണ് നീനു. ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിക്കാൻ തുടങ്ങുന്നതിനു മുൻപേ തന്നെ കെവിനെ മരണം അപഹരിച്ചു കഴിഞ്ഞിരുന്നു. ദുരഭിമാന കൊലയുടെ പേരിലാണ് കെവിനും മരണം ഏറ്റുവാങ്ങേണ്ടതായി വന്നിരുന്നത്.

ഇരുവരും രജിസ്റ്റർ ചെയ്തതിന് പിറ്റേദിവസമാണ് കെവിനെ നഷ്ടമാകുന്നത്. തന്റെ പ്രിയപ്പെട്ടവനെ ഇല്ലാതാക്കിയത് ജന്മം നൽകിയവർ തന്നെയാണെന്ന് അറിഞ്ഞിട്ടും അവർക്കെതിരെ മൊഴി കൊടുക്കുവാൻ യാതൊരു മടിയും കാണിച്ചിരുന്നില്ല. തുടർന്ന് കെവിന്റെ വിധവയായി തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് എന്നും ഇനി മറ്റൊരു ജീവിതം തനിക്കില്ല എന്നുമായിരുന്നു തീരുമാനിച്ചത്. ഹൃദയം നൽകിയ സ്നേഹിച്ചവനെ വിഷം നൽകി കൊല്ലുന്ന പെൺകുട്ടികൾ ഉള്ള ഈ നാട്ടിൽ നീനു ഒരു മാതൃക തന്നെയാണെന്നാണ് ആളുകൾ പറയുന്നത്. നീനുവിനെ പോലെ തന്നെ വേദന ആണ് മരിച്ച ഷാരോണു. അവസാന നിമിഷം പോലും തന്റെ പ്രിയപ്പെട്ടവളെ അവന് അവിശ്വസിച്ചില്ല. അവൾക്കെതിരെ ഒരു വാക്കുപോലും മൊഴി കൊടുത്തില്ല. അത്രയും സ്നേഹത്തോടെ കൊണ്ടു നടന്നവനെയാണ് വിഷം നൽകി അവൾ ഇല്ലാതാക്കിയത്.

അവനെ അവൾ അർഹിക്കുന്നില്ല എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ ചതിക്കാൻ എങ്ങനെ തോന്നുന്നു എന്നാണ് നീനു പ്രതികരിക്കുന്നത് എന്നും പുറത്തുവരുന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പലരും നീനുവിനെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.

ഗ്രീഷ്മ ചെയ്തത് വളരെ തെറ്റായിരുന്നുവെന്നും ആ പയ്യൻ പാവം ആയതുകൊണ്ടല്ലേ അവളെ പ്രാണനെ പോലെ സ്നേഹിച്ചതെന്നും മരണമൊഴിയിൽ പോലും തന്റെ പെണ്ണിനെ പ്രശ്നം ഉണ്ടാകരുതെന്ന് കരുതി അവളെ സംരക്ഷിച്ച മൊഴിയല്ലേ നൽകിയതെന്നും ഒക്കെ ആയിരുന്നു നീനുവിന്റെ പ്രതികരണമായി ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply