ആ റൂമിൽ ഞങ്ങൾ മാത്രമായിരുന്നു ഒരു മാസം ഉണ്ടായിരുന്നത് – അങ്ങനൊരു സാഹചര്യത്തിൽ ആർക്കായാലും ഫഹദിനെ ഒന്ന് പ്രേമിക്കാൻ തോന്നിപോകും -തുറന്ന് പറഞ്ഞു നസ്രിയ

fahad fazil and nazriya love

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളിൽ ഒന്നാണ് ഫഹദ്, നസ്രിയ ജോഡി. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് കുറച്ചധികം വർഷങ്ങളായി. ഈ അടുത്തിടെ ഇരുവരും കൊച്ചിയിൽ ഒരു ഫ്ലാറ്റ് സ്വന്തമാക്കിയിരുന്നു. തന്റെ പുതിയ വീടിന്റെ ചിത്രങ്ങൾ എല്ലാം തന്നെ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ചിത്രങ്ങളെല്ലാം പെട്ടന്ന് തന്നെ വൈറൽ ആവുകയും ചെയ്തു. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും പ്രണയിച്ചു തുടങ്ങിയത്. ശേഷം വിവാഹവും നടന്നു.

വിവാഹശേഷവും സിനിമയിൽ സജീവമായി തുടർന്നുകൊണ്ടിരിക്കുകയായിരുന്നു നസ്രിയയും ഫഹദും. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് നസ്രിയ പിന്നീട് നായിക കഥാപാത്രമായി തിളങ്ങി നിൽക്കുകയായിരുന്നു. അവതാരികയായും താരം പ്രേക്ഷകർക്കു മുമ്പിൽ നിരവധി ഷോകളിലൂടെ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരുനാൾ വരും എന്നീ മലയാള ചിത്രങ്ങളിൽ വളരെയധികം ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് നസ്രിയ അവതരിപ്പിച്ചിരുന്നത്. മലയാളത്തിന് പുറമേ തമിഴിലും തിളങ്ങിനിൽക്കുന്ന താരമാണ് നസ്രിയ.

രാജാറാണി എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിലൂടെ തമിഴ് ആരാധകരുടെ കണ്ണിലുണ്ണിയായി മാറുകയായിരുന്നു നസ്രിയ. ഫഹദ് ഫാസിൽ മായുള്ള വിവാഹശേഷം താൽക്കാലികമായി ചെറിയ ഇടവേളയിൽ ആയിരുന്നുവെങ്കിലും പൃഥ്വിരാജ് നായകനായ കൂടെ എന്ന മലയാള ചിത്രത്തിലൂടെ ശക്തമായ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരം. ഇതിനു മുൻപ് നസ്രിയ ഗർഭിണിയാണോ എന്നുള്ള വാർത്തകളും ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ വന്നിട്ടുണ്ട്.

തെന്നിന്ത്യയിൽ തന്നെ മുന്നിരയിൽ തിളങ്ങിയ നിൽക്കുന്ന താരമാണ് ഫഹദ് ഫാസിൽ. തന്റെ ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തു എന്ന സിനിമ വൻ വിജയം അല്ലായിരുന്നെങ്കിൽകൂടി പിന്നീട് ശക്തമായ നിരവധി കഥാപാത്രങ്ങളാണ് ഫഹദിനെ തേടി എത്തിയത്. കമൽ ഹാസനൊപ്പം വിക്രം എന്ന സിനിമയിലും, അല്ലു അർജുനൊപ്പം പുഷ്പയിലും തുല്യ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാൻ ഫഹദിന് അവസരം ലഭിച്ചു.

നടി എന്നതിലുപരി മികച്ച ഒരു ഗായികയും അവതാരികയും കൂടിയാണ് നസ്രിയ. വിവാഹശേഷം അഭിനയരംഗത്ത് നിന്നും കുറച്ചു വർഷങ്ങൾ ഗ്യാപ്പ് എടുത്തെങ്കിലും തിരികെ അഭിനയത്തിൽ സജീവമായി തുടരുകയാണ് ഇപ്പോൾ താരം. 2014ൽ തിരുവനന്തപുരം വെച്ചായിരുന്നു യുവാക്കളുടെ ഇടയിൽ തരംഗം തീർത്ത നസ്രിയയുടെയും നടൻ ഫഹദ് ഫാസിലിന്റെയും വിവാഹം നടന്നത്. ബാംഗ്ലൂർ ഡെയ്സിന്റെ ചിത്രീകരണ സമയത്ത് ആയിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്.

പിന്നീട് നസ്രിയയാണ് ഫഹദിനോട് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോയെന്ന് ആദ്യം ചോദിച്ചതെന്ന് ഇതിനുമുമ്പും താരം തുറന്നു പറഞ്ഞിട്ടുണ്ട്. ഫഹദിന്റെ കണ്ണിൽ എന്തോ ഒരു മാന്ത്രികത്വം ഉണ്ടെന്നാണ് ആരാധകർ ഒന്നടങ്കം പറയാറുള്ളത്. അതിനെക്കുറിച്ച് ഒരു അവതാരകൻ ചോദിച്ചപ്പോഴാണ് തങ്ങളുടെ ലവ് സ്റ്റോറിയെ കുറിച്ച് തുറന്നു പറഞ്ഞത്. ആ കണ്ണുകൾ കൊണ്ട് ഫഹദ് ഓഡിയൻസിനെ ട്രാപ്പിലാക്കുകയാണ് എന്നാണ് നസ്രിയ പറഞ്ഞ മറുപടി.

അതുപോലെ ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ ഒരു മുറിക്കുള്ളിൽ ഒരു മാസമാണ് തങ്ങൾ സ്റ്റക്ക് ആയത് എന്നും അതുകൊണ്ടുതന്നെ പലപ്പോഴും സംവിധായക അഞ്ജലി മേനോനോട് കളിയായി കൊണ്ട്, ഒരുമാസം ഫഹദിനൊപ്പം ഒരു റൂമിൽ സ്റ്റക്ക് ആയാൽ ആരായാലും അദ്ദേഹവുമായി പ്രണയത്തിലായി പോകുമെന്ന് താൻ പറയാറുണ്ടായിരുന്നു എന്നും തുറന്നു പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply