പച്ചനിറത്തിലുള്ള സ്ലീവ്‌ലെസ് വസ്ത്രത്തിൽ ബോൾഡ് ലുക്കിൽ നാച്ചു .

മലയാളികൾക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു ക്യൂട്ട് നായികയാണ് നസ്രിയ നസീം. നിരവധി ആരാധകരാണ് ഇന്നും നസ്രിയക്ക് ഉള്ളത്. ഒരുപാട് കാലത്തെ ഇടവേളയ്ക്കു ശേഷം തെലുങ്കിലൂടെ വീണ്ടുമൊരു തിരിച്ചുവരവ് നടത്തുകയായിരുന്നു താരം. വലിയ സ്വീകാര്യത ആയിരുന്നു താരത്തിന്റെ അഭിമുഖങ്ങൾക്ക് എല്ലാം തന്നെ അടുത്തകാലത്ത് കിട്ടിയത്. സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട് ആയിരുന്നു അഭിമുഖങ്ങളിൽ എല്ലാം താരം എത്തിയിരുന്നത്.സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം പലപ്പോഴും പങ്കുവയ്ക്കുന്ന ഒരു വ്യക്തി കൂടിയാണ് നസ്രിയ നസീം.

താരത്തിന്റെ വിശേഷങ്ങൾക്ക് എല്ലാം ആരാധകരേറെയാണ്. ഇപ്പോൾ പുതിയൊരു ചിത്രം ആണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. പച്ചനിറത്തിലുള്ള സ്ലീവ്‌ലെസ് വസ്ത്രത്തിൽ ഒരു ബോൾഡ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. താരം ഇത്തരം വസ്ത്രങ്ങൾ ധരിച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറില്ല. അതുകൊണ്ടുതന്നെ താരത്തിന്റെ പുതിയ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ പ്രേക്ഷകർ ഒന്നാകെ. പുതിയ ചിത്രത്തിന്റെ പ്രമോഷൻ സമയത്തുള്ള ഒരു ഫോട്ടോയാണ് ഇത് എന്നാണ് ക്യാപ്ഷനിൽ താരം പറയുന്നത്. ഇതിനുമുൻപും തന്റെ സിനിമയുടെ പ്രമോഷൻ ഭാഗമായി നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുകയും അതിനെല്ലാം ആരാധകരുടെ ഭാഗത്തുനിന്നും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.

വിവാഹത്തിനുശേഷം അഭിനയരംഗത്തു നിന്നും ചെറിയൊരു ഇടവേള എടുത്ത നസ്രിയ തിരികെ വരുന്നത് മറ്റൊരു ഭാഷ ചിത്രത്തിലൂടെ ആണല്ലോ എന്നൊരു വേദനയാണ് ആരാധകർ ഉള്ളതുകൊണ്ടാണ്. തിരിച്ചുവരവിൽ മലയാളം തിരഞ്ഞെടുക്കാത്തത് എന്ത് എന്നും ആരാധകർ ചോദിക്കുന്നുണ്ട്. വിവാഹശേഷം നസ്രിയ അഭിനയിച്ച ചിത്രങ്ങൾ ആണ് പൃഥ്വിരാജ് നായകനായെത്തിയ കൂടെ എന്ന ചിത്രവും ഗ്രിഗറി നായകനായെത്തിയ മണിയറയിലെ അശോകൻ എന്ന ചിത്രവും. രണ്ട് ചിത്രങ്ങളിലും ഒരുപാട് അഭിനയപ്രാധാന്യമുള്ള വേഷം ആയിരുന്നില്ല താരത്തിന് ലഭിച്ചത്. ഒരു നായികയായി ആയിരുന്നില്ല മലയാളത്തിൽ തിരിച്ചുവരവ്.

പ്രേക്ഷകർ ഇപ്പോൾ ചോദിച്ചു കൊണ്ടിരിക്കുന്നത് മലയാള സിനിമയിലൂടെ ഒരു തിരിച്ചുവരവ് നടത്താമായിരുന്നില്ലേ എന്നാണ്. ഇനി ഒരു മലയാള സിനിമ ചെയ്യുകയില്ലെന്ന് ചോദിച്ചപ്പോൾ പുതിയ സിനിമയുടെ കഥകൾ കേൾക്കാറുണ്ടെന്നും എത്രയും പെട്ടെന്ന് തന്നെ മലയാളസിനിമ ചെയ്യുമെന്നുമാണ് താരം പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply