കോഴിക്കടയ്ക്ക് മുന്നിലെ പൂച്ചയുടെ അവസ്ഥ എന്താ ? അതായിരുന്നു എന്റെ – കല്യാണം കഴിഞ്ഞു 40 ദിവസം വേണ്ടി വന്നു ആദ്യരാത്രിക്ക്

മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് നസീർ സംക്രാന്തി. നിരവധി മലയാള സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെയെത്തി മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരം “തട്ടീം മുട്ടീം “എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെയാണ് കൂടുതൽ ആരാധകരെ നേടിയെടുത്തത്. “ബെസ്റ്റ് കോമേഡിയൻ” ഉള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് രണ്ടു തവണ കരസ്ഥമാക്കിയിട്ടുള്ള താരമാണ് നസീർ.

20 വർഷത്തോളമായി മലയാള സിനിമയിൽ സജീവമായിട്ടുള്ള താരം, ” ദ പ്രീസ്റ്റ്”, “സ്വർണ്ണ കടുവ”, “കപ്പേള” തുടങ്ങി നിരവധ മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രമാണ് അദ്ദേഹത്തെ കാണാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ നസീറിന്റെ ജീവിതം ഒരുപാട് പ്രതിബന്ധങ്ങൾ നിറഞ്ഞതായിരുന്നു എന്ന് അധികമാർക്കും അറിയില്ല. അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ ആയിരുന്നു തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളും കഷ്ടപ്പാടുകളും അദ്ദേഹം മനസ്സു തുറന്നത്.

ഒരുപാട് കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു ബാല്യകാലമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പിതാവ് മരിച്ചതിനു ശേഷം അനാഥാലയത്തിൽ പോലും കഴിയേണ്ടി വന്നതായും പലരും ഉപേക്ഷിച്ച ഭക്ഷണം പെറുക്കിയെടുത്ത് കഴിക്കേണ്ടി വന്നതായും കുട്ടിക്കാലത്തെ ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു. ബാല്യകാലത്ത് ഭിക്ഷ യാചിക്കേണ്ട സാഹചര്യമുണ്ടായിരുന്നു എന്ന് വേദനയോടെ അദ്ദേഹം പങ്കുവെച്ചു. ഇതേ പരിപാടിക്ക് ഇടയിലാണ് വിവാഹം കഴിഞ്ഞ് 40 ദിവസം കഴിഞ്ഞാണ് ആദ്യ രാത്രി നടന്നതെന്ന് അദ്ദേഹം തുറന്നു പറഞ്ഞത്. ഭാര്യ ജസീനയുടെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകളുടെ വിവാഹം. എന്നാൽ ഇവരുടെ വിവാഹ സമയത്ത് അദ്ദേഹത്തിന്റെ ആരോഗ്യം വളരെ മോശമായിരുന്നു. അങ്ങനെ എത്രയും പെട്ടെന്ന് വിവാഹം നടത്തണമെന്ന് അദ്ദേഹം നിർബന്ധിക്കുകയായിരുന്നു. അങ്ങനെ ആദ്യം തീരുമാനിച്ച തീയതി മാറ്റി കുറച്ചു കൂടി നേരത്തെ വിവാഹം നടത്തുകയായിരുന്നു. എന്നാൽ സന്തോഷകരമായി ജീവിതത്തിൽ എന്നും ഓർക്കേണ്ട വിവാഹത്തിന്റെ ആദ്യകാലങ്ങൾ ഒരു ദുരന്തമായിരുന്നു എന്ന് നസീർ പങ്കു വെച്ചു. കല്യാണവീട് ഒരു മരണ വീടായി മാറി. അങ്ങനെ വിവാഹം കഴിഞ്ഞ് 40 ദിവസം കഴിഞ്ഞിട്ട് ആയിരുന്നു ആദ്യരാത്രി എന്ന് താരം പറയുന്നു.

കോഴിക്കടയ്ക്ക് മുന്നിൽ നിൽക്കുന്ന പൂച്ചയെ പോലെ ആയിരുന്നു തന്റെ അവസ്ഥ എന്ന് നസീർ തമാശ രൂപത്തിൽ വിവരിച്ചു. ഏപ്രിൽ നാലിന് 12 മണിക്ക് ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. പെണ്ണും ചെറുക്കനും വീട്ടിൽ കയറി രണ്ടു മണി ആയതോടെ ആശുപത്രിയിൽ നിന്നും ഭാര്യയുടെ പിതാവിന് തീരെ വയ്യ എന്ന വിവരം ലഭിക്കുകയായിരുന്നു. പെണ്ണിനെയും ചെറുക്കനെയും കാണണമെന്ന് പറഞ്ഞതോടെ കല്യാണ വേഷത്തിൽ തന്നെ അദ്ദേഹത്തെ കാണാൻ പോവുകയായിരുന്നു. അന്ന് തന്നെ അദ്ദേഹം മരണപ്പെടുകയും ചെയ്തു എന്ന് നസീർ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply