ഏത് റോൾ കൊടുത്താലും നിസ്സംഗഭാവം എന്ന മീറ്ററിൽ മാത്രം അഭിനയിക്കുന്ന ഒരു നടനാണ് ഇപ്പോൾ സുരാജ് വെഞ്ഞാറമൂട് – നായിക മാറോട് ചേർത്തിട്ടു പോലും മുഖത്തു ഭാവങ്ങൾ വരുന്നില്ല എന്ന് വിമർശനം

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു നടൻ തന്നെയാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യത്തിലൂടെയാണ് തുടക്കമെങ്കിലും ഇന്ന് കഥാപാത്ര റോളുകളിലാണ് അദ്ദേഹം തിളങ്ങി നിൽക്കുന്നത്. ഇപ്പോഴത്തെ സുരാജിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഒരു സിനിമ ഗ്രൂപ്പിൽ വൈറലായി മാറിയിരിക്കുന്നത്. കുറച്ചുകാലങ്ങളായി സീരിയസ് കഥാപാത്രങ്ങളിലേക്ക് മാറിയ സുരാജിനെ കുറിച്ചുള്ള ചില കാര്യങ്ങളാണ് ഈ ഒരു കുറിപ്പിൽ പറയുന്നത്. സുരാജ് പ്രധാന വേഷത്തിൽ എത്തുന്ന റോയ് എന്ന ചിത്രം കഴിഞ്ഞ ദിവസമായിരുന്നു ഓടിട്ടി റിലീസ് ആയി എത്തിയത്. സോണി ലൈവിൽ കൂടിയാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയിരുന്നത്.

ഈ ചിത്രത്തിനേ സംബന്ധിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഏത് റോൾ കൊടുത്താലും നിസ്സംഗഭാവം എന്ന മീറ്ററിൽ മാത്രം അഭിനയിക്കുന്ന ഒരു നടനാണ് ഇപ്പോൾ സുരാജ് വെഞ്ഞാറമൂട്. അഹമ്മദ് ബഷീർ എന്ന വ്യക്തിയാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. ഒട്ടുമിക്ക സിനിമകളിലും അദ്ദേഹത്തിന് സ്ഥായിഭാവമാണ് ആ മുഖത്ത് നിറഞ്ഞു നിൽക്കുന്നത്.

ഓരോ കഥാപാത്രവും ആവശ്യപ്പെടുന്ന ഒരു മനോഭാവം അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമാകുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാക്കാൻ സാധിക്കുന്നില്ല. സംവിധായകൻ പറയുന്നത് കൊണ്ടാണോ അതോ സുരാജ് സ്ഥിരം ഈ ഒരു മീറ്ററിൽ തന്നെ നിലനിൽക്കുകയാണോ എന്നത് വ്യക്തമല്ല. റോയ് സിനിമയിൽ തന്നെ ഒന്ന് ഇത്തിരി റൊമാന്റിക് ആവാൻ സംവിധായകന് സുരാജിനോട് ആവശ്യപ്പെടാമായിരുന്നു. തമാശ റോളുകൾ ഒക്കെ കണ്ടുമടുത്ത വേളയിലായിരുന്നു അദ്ദേഹം സീരിയസ് റോളുകളിലേക്ക് കൂടി മാറിയത്. അത് നല്ലൊരു തീരുമാനം തന്നെയായിരുന്നു.

പക്ഷേ ഇപ്പോൾ സുരാജിനെ സീരിയസ് റോളുകൾ ഒക്കെ കണ്ടു മടുത്ത അവസ്ഥയാണ് ഉള്ളത് എന്നാണ് ഈ ഒരു കുറിപ്പിൽ പറയുന്നത്. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രം മുതലാണ് സുരാജ് വെഞ്ഞാറമൂട് കഥാപാത്ര റോളുകളിലേക്ക് മാറി തുടങ്ങിയത്. അതുവരെ ഒരു ഹാസ്യ നടൻ എന്ന ലേബലിൽ അറിയപ്പെട്ടിരുന്ന സുരാജ് വളരെ പെട്ടെന്ന് തന്നെ തന്റെ പ്രകടനം മികച്ചതാക്കുവാൻ കഴിയുന്ന വ്യക്തിയായി മാറുകയായിരുന്നു ചെയ്തത്.

തന്റെ കയ്യിൽ ലഭിച്ച കഥാപാത്രം വളരെ പക്വതയോടെ അഭിനയിച്ച സുരാജ് പിന്നീട് നിരവധി കഥാപാത്രങ്ങളുടെ ഭാഗമായി മാറുകയാണ് ചെയ്തത്. അതിൽ കഥാപാത്ര റോളുകളായിരുന്നു കൂടുതലും എന്ന് പറയണം. ഡ്രൈവിംഗ് ലൈസൻസ് പോലെയുള്ള ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ ആയിരുന്നു താരം സ്വന്തമാക്കിയത്. എന്നാൽ ഒരേ രീതിയിൽ തന്നെ അഭിനയിക്കാതെ വ്യത്യസ്തത കാണിക്കണമെന്നാണ് ഇപ്പോൾ പ്രേക്ഷകർ താരത്തോട് ആവശ്യപ്പെടുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply