ചെയ്യുന്നതെല്ലാം അമ്പേ പരാജയം ! വാശി പിടിച്ചിരുന്ന നയൻ‌താര സ്വന്തം സമ്പാദ്യം വരെ നഷ്ട്ടമാകും എന്ന് കണ്ടതോടെ ആണ് ആ ശീലം മാറ്റാൻ തയാറായത്

തെന്നിന്ത്യയിലെ ലേഡീസ് സൂപ്പർസ്റ്റാർ ആണ് മലയാളി കൂടിയായ നയൻതാര. മനസ്സിനക്കരെ എന്ന ജയറാം നായകനായ ചിത്രത്തിലൂടെ സിനിമ ഇൻഡസ്ട്രിയിലെക്ക് ചുവടുവെച്ച താരമാണ് നയൻതാര. പിന്നീട് തമിഴിലേക്ക് അരങ്ങേറി പുരുഷ താരങ്ങളെ പോലെ തന്നെ വലിയ ഒരു ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ താരത്തിന് സാധിച്ചു. ഇന്ന് തെന്നിന്ത്യയിലെ തന്നെ എല്ലാ ഭാഷകളിലും താരം വളരെ സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഹിന്ദിയിലേക്ക് അരങ്ങേറുവാനുള്ള ഒരുക്കത്തിലാണ് നടി.

‘ജവാൻ’ എന്ന ആറ്റ്ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിലാണ് നയൻതാര അഭിനയിക്കാൻ പോകുന്നത്. ആറ്റ്ലി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് സിനിമയാണ് ജവാൻ. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കിംഗ്ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖാൻ ആണ്. ഷാരൂഖാന്റെ നായികയായാണ് നയൻതാര സിനിമയിൽ എത്തുന്നത്. വിജയ് സേതുപതിയാണ് അതേസമയം സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയപ്പെടുന്നത്.

അതുകൊണ്ടുതന്നെ മലയാളികൾ അടക്കം എല്ലാ പ്രേക്ഷകരും ഈ സിനിമയ്ക്ക് വേണ്ടി വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുനിര നായികയായി തുടരുന്ന നയൻതാര അങ്ങനെ ലേഡീസ് സൂപ്പർസ്റ്റാർ പദവിയിലേക്ക് തന്റെ കരിയർ ഗ്രാഫ് ഉയർത്തി എടുത്തിരിക്കുകയാണ്. എന്നാൽ തകർപ്പൻ വിജയങ്ങളുടെ കൊടുമുടിയിൽ നിൽക്കുന്ന താരത്തിന്റെ 2013ന് ശേഷമാണ് പാടെ മാറി മറന്നത്.

ഈ അടുത്തകാലത്തായി നയൻതാരയുടെ കരിയറിൽ വലിയ തിരിച്ചടികളാണ് നേരിടേണ്ടി വരുന്നത്. നടിയുടെ തുടരെ തുടരെയുള്ള നിരവധി ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടാതെ പോയത്. മിക്കതും ഓടിട്ടിക്ക് കൊടുത്തതിനാൽ വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടം ഉണ്ടാവുന്നതിൽ നിന്നും രക്ഷപ്പെട്ടു. സിനിമകൾ തിരഞ്ഞെടുക്കുന്നതിലും തുടരെ വീഴ്ചകൾ സംഭവിക്കുകയായിരുന്നു നടിക്ക് എന്നാണ് പലരും ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. തന്റെ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ ഒന്നും താരം പൊതുവേ പങ്കെടുക്കാറുമില്ല.

അതേസമയം പ്രമോഷനിൽ വരുന്ന പാളിച്ചകളാണ് താരത്തിന്റെ സിനിമകൾക്ക് വേണ്ടവിധം സ്വീകാര്യത ലഭിക്കാത്തത് എന്നാണ് മറ്റൊരു അഭിപ്രായം. എന്നാൽ തുടരെത്തുടരെയുള്ള പരാജയങ്ങൾ വന്നതോടെ, സ്വന്തം പണം വരെ പോകുമെന്ന് സ്ഥിതിയിൽ ആയതോടെ ഒടുവിൽ തന്റെ വാശി ഉപേക്ഷിച്ച് നയൻതാര ഇപ്പോൾ തന്റെ എല്ലാ പുതിയ സിനിമകളുടെയും പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കുറെ നാളുകൾക്ക് ശേഷമാണ് ഗോൾഡ് എന്ന അൽഫോൺസ് പുത്രൻ ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി നയൻതാര മലയാളത്തിന്റെ ഭാഗമായത്. ഈ ചിത്രവും വൻവിജയം ആയിരുന്നില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply