ആശുപത്രി രംഗത്തിൽ വരെ മെയ്ക്കപ്പ് – പരോക്ഷമായി തന്നെ വിമർശിച്ച മാളവിക മോഹന് മറുപടിയുമായി നയൻതാര

പരോക്ഷമായി തന്നെ വിമർശിച്ച നടി മാളവിക മോഹന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി നയൻതാര. രാജാറാണി എന്ന ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ച് ആയിരുന്നു നടി മാളവിക മോഹൻ ഒരു അഭിമുഖത്തിൽ ചോദിച്ചിരുന്നത്. രാജാറാണി എന്ന ചിത്രത്തിൽ നയൻതാരയുടെ കഥാപാത്രം ആശുപത്രിയിൽ കിടക്കുമ്പോഴും ഫുൾ മേക്കപ്പിൽ ആണ് ഉണ്ടായിരുന്നത് എന്നായിരുന്നു മാളവികയുടെ പരാമർശം. ഇപ്പോഴിതാ ആ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നയൻതാര.

കണക്ട് എന്ന തന്റെ പുതിയ ചിത്രത്തെ ബന്ധപ്പെടുത്തിയുള്ള ഒരു അഭിമുഖത്തിലാണ് നയൻതാര ഈ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. നടി മാളവിക, നയൻതാര എന്ന പേര് പറഞ്ഞില്ലെങ്കിലും അത് തന്നെ തന്നെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് മനസ്സിലായെന്നും സംവിധായകൻ തന്നോട് പറയുന്നതാണ് താൻ സിനിമയിൽ ചെയ്യുന്നതെന്നും നയൻതാര മറുപടിയായി പറഞ്ഞു. നയൻതാരയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ” ഞാനൊരു സിനിമയിൽ ഫുൾ മേക്കപ്പിൽ ഇരുന്നതിനെ ഒരു നടി വിമർശിച്ചത് കണ്ടു. അവർ എന്റെ പേര് പരാമർശിക്കുന്നില്ല എങ്കിലും അത് എന്നെപ്പറ്റിയാണെന്ന് മനസ്സിലായി. ഒരു ആശുപത്രിരം രംഗത്തിൽ ഞാൻ ഫുൾ മേക്കപ്പിൽ അഭിനയിച്ചെന്നും എന്റെ മുടിയും മുഖവും ഒട്ടും ഉലയാതെ പെർഫെക്റ്റ് ആയിരുന്നുവെന്നും അവർ പറയുന്നു”.

ആശുപത്രിയിൽ ആണെന്ന് കരുതി ഒരാൾ മുടിയൊക്കെ അലങ്കോലമാക്കി ഇരിക്കണമെന്നുണ്ടോ എന്നും ആശുപത്രിയിലും രോഗിയുടെ മുടി വൃത്തിയാക്കി കൊടുക്കാനും നോക്കാനും പരിചരിക്കാനും ആളുണ്ടാകില്ലേ എന്നുമൊക്കെയാണ് നയൻതാര ചോദിച്ചത്. റിയലിസ്റ്റിക് സിനിമയും വാണിജ്യ സിനിമയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഒരു റിയലിസ്റ്റിക് സിനിമ ചെയ്യുമ്പോൾ യഥാർത്ഥ ജീവിതത്തിൽ കാണുന്നതു പോലെ ഒട്ടും മേക്കപ്പില്ലാതെ അഭിനയിക്കേണ്ടിവരും എന്നും എന്നാൽ ഒരു വാണിജ്യ സിനിമയിൽ പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്ന രീതിയിലാണ് മേക്കപ്പ് ചെയ്ത് അഭിനയിക്കുക എന്നും നയൻതാര പറഞ്ഞു.

ഹോസ്പിറ്റലിൽ കിടക്കുന്ന ഈ പറയുന്ന രംഗം ഒരു വാണിജ്യ സിനിമയുടേതാണ് എന്നും ആ സിനിമയിൽ സംവിധായകൻ തന്നോട് പറഞ്ഞ രീതിയിലാണ് താൻ അഭിനയിച്ചതെന്നും എപ്പോഴും സംവിധായകനെ അനുസരിക്കുന്ന ഒരു ആർട്ടിസ്റ്റ് ആണ് താനെന്നും നയൻതാര പറഞ്ഞു. നടി മാളവിക മോഹൻ മാസ്റ്റർ എന്ന ചിത്രത്തിന്റെ പ്രമോഷൻ ഇന്റർവ്യൂവിനിടയിലാണ് നയൻതാരയെ കുറിച്ചുള്ള ഈ വിവാദ പരാമർശം നടത്തിയത്.

അടുത്തിടെ ഒരു സൂപ്പർസ്റ്റാർ നടിയുടെ സിനിമ താൻ കണ്ടിരുന്നുവെന്നും അവർ ഒരു ആശുപത്രി സീനിൽ ആയിരുന്നു അഭിനയിച്ചുകൊണ്ടിരിക്കുന്നത് എന്നും അവിടെ അവർ മരിക്കാൻ കിടക്കുകയാണ് എങ്കിൽ കൂടി ആ രംഗത്തിൽ പോലും അവർ ഫുൾ മേക്കപ്പിലായിരുന്നു എന്നും നടി മാളവിക മോഹൻ ഇന്റർവ്യൂവിൽ പറഞ്ഞു. അഭിനയരംഗത്തിൽ ഒരു മുടി പോലും മാറിയിരുന്നില്ല എന്നും ഒരു കച്ചവട സിനിമയാണെങ്കിൽ പോലും അഭിനയിക്കുമ്പോൾ കുറച്ച് ഒറിജിനാലിറ്റി ഒക്കെ വേണ്ടേ എന്നുമാണ് മാളവിക മോഹൻ ചോദിച്ചത്. മരിക്കാൻ കിടക്കുന്ന രംഗത്തിൽ പോലും ഫുൾ മേക്കപ്പിൽ ഒട്ടും കോട്ടം തട്ടാതെ എങ്ങനെയാണ് അഭിനയിക്കുന്നത് എന്നും നടി മാളവിക ചോദിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply