തന്റെ ഇരട്ടകുട്ടികളുമായി എയർപോർട്ടിൽ നയൻ‌താര ! കുട്ടികളെ മീഡിയയ്ക്ക് നയൻസ് കൊണ്ടുവരുന്നത് ഇതാദ്യം

nayanthara and babies

തെന്നിന്ത്യയിലെ ലേഡീസ് സൂപ്പർസ്റ്റാർ ആണ് മലയാളി കൂടിയായ നയൻതാര. മനസ്സിനക്കരെ എന്ന ജയറാം നായകനായ ചിത്രത്തിലൂടെ സിനിമ ഇൻഡസ്ട്രിയിലെക്ക് ചുവടുവെച്ച താരമാണ് നയൻതാര. പിന്നീട് തമിഴിലേക്ക് അരങ്ങേറി പുരുഷ താരങ്ങളെ പോലെ തന്നെ വലിയ ഒരു ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ താരത്തിന് സാധിച്ചു. ഇന്ന് തെന്നിന്ത്യയിലെ തന്നെ എല്ലാ ഭാഷകളിലും താരം വളരെ സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഹിന്ദിയിലേക്ക് അരങ്ങേറുവാനുള്ള ഒരുക്കത്തിലാണ് നടി.

‘ജവാൻ’ എന്ന ആറ്റ്ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിലാണ് നയൻതാര അഭിനയിക്കാൻ പോകുന്നത്. ആറ്റ്ലി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് സിനിമയാണ് ജവാൻ. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കിംഗ്ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖാൻ ആണ്. ഷാരൂഖാന്റെ നായികയായാണ് നയൻതാര സിനിമയിൽ എത്തുന്നത്. വിജയ് സേതുപതിയാണ് അതേസമയം സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയപ്പെടുന്നത്.

പ്രേക്ഷകരുടെ പുതിയ പ്രിയപ്പെട്ട താരദമ്പതികളായി മാറിയിരിക്കുകയാണ് ഇപ്പോൾ നയൻതാരയും വിഘ്നേശ് ശിവനും. കുടുംബത്തെ നോക്കേണ്ടത് ഒരു ഭാര്യയും ഭർത്താവും ഒന്നിച്ചാണ് എന്നും തങ്ങൾ അത് വളരെ ഭംഗിയായി ചെയ്യുന്നുണ്ടെന്നും ഒരുതരത്തിലും തങ്ങൾ ബ്രേക്ക് എടുക്കാറില്ലെന്നും വളരെ ഭംഗിയായി നല്ല രീതിയിൽ തന്നെ തങ്ങൾ ഒരുമിച്ച് കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണെന്നും നയൻതാര ഇതിനു മുൻപ് പറഞ്ഞിരുന്നു. 2022 ഒക്ടോബര് 9 ആണ് ഇരുവരും തങ്ങൾക് രണ്ട് ആണ്കുഞ്ഞുങ്ങൾ പിറന്നു എന്ന സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. ഉലകം,ഉയിർ എന്നാണ് താര ദമ്പതികളുടെ കുട്ടികളുടെ പേര്.

സെറോഗസിയിലൂടെയാണ് നയൻതാര അമ്മയായത്. താരം അമ്മയായതിനെ തുടർന്ന് നിരവധി വിമർശനങ്ങളും വിവാദങ്ങളും ആയിരുന്നു ഉടലെടുത്തത്. കുഞ്ഞുങ്ങളും ഒത്തുള്ള താരദമ്പതികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. കുഞ്ഞുങ്ങളുടെ മുഖം ഇരുവരും ഇതുവരെ മീഡിയയ്ക്ക് മുന്നിൽ കാണിച്ചിട്ടില്ല. എന്നിരുന്നാലും കുഞ്ഞുങ്ങളും ഒത്തുള്ള മിക്ക വിശേഷ ദിവസങ്ങളിലെയും ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിലൂടെ താരദമ്പതികൾ ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞുങ്ങളും ഭർത്താവുമൊത്ത് എയർപോർട്ടിൽ ചെന്നിറങ്ങുന്ന നയൻതാരയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

താരദമ്പതികൾ ഇരുവരും കുഞ്ഞുങ്ങളെ എടുത്തു കൊണ്ട് കാറിൽ ചെന്ന് ഇറങ്ങുന്ന ദൃശ്യമായിരുന്നു അത്. നിരവധി ആരാധകരാണ് കമന്റുകളിലൂടെ താര ദമ്പതികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയത്. നയൻതാര സിനിമ ജീവിതത്തിന് ഇടവേള നൽകി തന്റെ മതർഹുഡ് ആഘോഷിക്കുകയാണ് എന്ന തരത്തിലുള്ള ഒട്ടേറെ കമന്റുകൾ വന്നിരുന്നു. താര കുടുംബത്തെ കാണാൻ വളരെ ക്യൂട്ട് ആയിട്ടുണ്ട് എന്നും എല്ലാവിധ നന്മകളും നേരുന്നു എന്നും കമന്റുകളിലൂടെ ആരാധകർ അഭിപ്രായപ്പെട്ടു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply