ഈ ലോകത്തെ ഏറ്റവും മികച്ച അമ്മയാണ് നീ എന്ന് നയൻതാരയോട് വിഘ്‌നേശ് ശിവൻ ! പുതിയ സന്തോഷം പങ്കു വെച്ച് താരങ്ങൾ

തെന്നിന്ത്യയിലെ പ്രിയപ്പെട്ട താര ജോഡികളാണ് നയൻതാരയും വിഗ്നേഷ് ശിവനും. തെന്നിന്ത്യൻ സിനിമയിലെ ലേഡീസ് സൂപ്പർ സ്റ്റാർ എന്നാണ് നയൻതാര അറിയപ്പെടുന്നത്. 38 വയസ്സിനിടയിൽ താരം തന്റെ കരിയറിൽ നിരവധി നേട്ടങ്ങളാണ് ഇതിനോടകം നേടിയെടുത്തിട്ടുള്ളത്. മുൻനിരയിൽ നിൽക്കുന്ന നടി ഇപ്പോൾ കുടുംബജീവിതത്തിലും സന്തോഷമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. രണ്ട് ആൺ കുഞ്ഞുങ്ങളാണ് ഈ താര ദമ്പതികൾക്ക് ഉള്ളത്. ഉലകം, ഉയിർ എന്നാണ് കുഞ്ഞുങ്ങളുടെ പേര്.

ഭാര്യയായ ശേഷവും അമ്മയായ ശേഷവും നടിക്ക് ഇൻഡസ്ട്രിയിൽ തിരക്കുകൾ കുറഞ്ഞില്ല. അതു മാത്രമല്ല കാലങ്ങളായി സിനിമ മേഖലകളിൽ കണ്ടുവരുന്ന രീതികൾ എല്ലാം നയൻതാര തിരുത്തി എഴുതുകയായിരുന്നു. നയൻതാരയ്ക്ക് മുന്നേ തമിഴകത്ത് ഇത്രയും ബോക്സ് ഓഫീസ് മൂല്യമുള്ള ഒരു നടി ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. അതുകൊണ്ടു തന്നെ സ്ത്രീ കേന്ദ്രീകൃത സിനിമകളും ഇതിനു മുന്നേ വിരളമായിരുന്നു. സൂപ്പർ സ്റ്റാർ സിനിമകളിൽ പാട്ടിലും ഡാൻസിനുമായി മാത്രം ഒതുങ്ങി നിൽക്കുന്ന നായിക കഥാപാത്രങ്ങളെ ആയിരുന്നു നമ്മൾ കണ്ടിരുന്നത്.

നയൻതാരയുടെ കരിയറിന്റെ തുടക്കകാലങ്ങളിലും ഇത്തരം കഥാപാത്രങ്ങൾ തന്നെയായിരുന്നു താരത്തെ തേടി എത്തിയത്. സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് താല്പര്യം ഇല്ല എന്നും എല്ലാ ഉത്തരവാദിത്വങ്ങളും അത്തരത്തിൽ ആണെങ്കിൽ തന്റെ മേൽ ആയിരിക്കുമെന്നും നയൻതാര അക്കാലത്ത് പറഞ്ഞിരുന്നു. എന്നാൽ കാലക്രമേണ ഇതേ നടി തന്നെ സ്ത്രീ കേന്ദ്രീകൃത സിനിമകളുടെ അമരക്കാരിയായി മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. 2013 ന് ശേഷമാണ് നയൻതാരയുടെ കരിയറിൽ വമ്പൻ മാറ്റങ്ങളും വളർച്ചകളും ഉണ്ടാവുന്നത്.

താരത്തിന്റെ തുടരെ വന്ന സിനിമകളെല്ലാം തന്നെ ഹിറ്റായിരുന്നു. മായ, രാജാ റാണി, ഇരുമുഖൻ, തനി ഒരുവൻ തുടങ്ങി ഹിറ്റുകളുടെ ഒരു വലിയ നിര തന്നെ താരത്തെ തേടിയെത്തി. അങ്ങനെ ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്ക് നയൻതാര ചുവടെ എടുത്തു വയ്ക്കുകയായിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമ ജവാൻ ആണ്. ഇപ്പോഴിതാ താരത്തിന്റെ ഭർത്താവായ വിഗ്നേഷ് ശിവൻ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കുന്നത്. തങ്ങളുടെ ഇരട്ടക്കുട്ടികളുടെ മുഴുവൻ പേരാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.

ഉയിർ രുദ്രനീൽ എൻ ശിവൻ എന്നും ഉലക് ദൈവീക് എൻ ശിവൻ എന്നുമാണ് മക്കൾക്ക് പേരിട്ടിരിക്കുന്നത്. മക്കളുടെ പേരിലെ എൻ എന്നത് ലോകത്തിലെ ഏറ്റവും നല്ല അമ്മയായ നയൻതാരയെ സൂചിപ്പിക്കുന്നു എന്നും വിഘ്നേശ്വരൻ തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. എപ്പോഴത്തെയും പോലെ നിരവധി ആരാധകരാണ് കമന്റുകളുമായി ഫോട്ടോയ്ക്ക് താഴെ എത്തിയത്. ഭൂരിക ഭാഗം കമന്റുകളിലും കുഞ്ഞുങ്ങൾക്കുള്ള ആശംസകൾ ആണ് അറിയിച്ചിരിക്കുന്നത്. കുറച്ചുനാളുകൾക്ക് മുന്നേ ആയിരുന്നു സെറോഗസിയിലൂടെ നയൻതാര -വിഗ്നേഷ് താര തമ്പതികൾക്ക് ഇരട്ടക്കുട്ടികൾ പിറന്നത്.

കഴിഞ്ഞ വർഷം ജൂൺ മാസത്തിലായിരുന്നു നയൻതാരയുടെയും വിഘ്നേശിന്റെയും വിവാഹം ചെന്നൈയിൽ വെച്ച് നടന്നത്. വിവാഹ ശേഷം നാലാം മാസമാണ് ഇരുവരും തങ്ങൾക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു എന്ന കാര്യം ലോകത്തെ അറിയിച്ചത്. എപ്പോഴത്തെയും പോലെ പലവിധ വിമർശനങ്ങൾക്കും അബ്യൂഹങ്ങൾക്കും ഈ വാർത്ത വഴി വച്ചിരുന്നു. പിന്നീടാണ് ഏവരുടെയും സംശയങ്ങൾക്കുള്ള ഉത്തരമായി വാടക ഗർഭ ധാരണത്തിലൂടെയാണ് കുഞ്ഞുങ്ങൾ പിറന്നത് എന്ന യാഥാർത്ഥ്യം പുറത്തു വന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply