ക്ഷേത്രദർശനത്തിടെ ശല്യം ചെയ്ത ആരാധകരോട് ദേഷ്യപ്പെട്ടു- ഇനിയും വീഡിയോ എടുത്താൽ ഫോൺ എറിഞ്ഞുകളയുമെന്ന മുന്നറിയിപ്പുനൽകി നടി നയൻതാര

നടിയും നിർമ്മാതാവുമായ നയൻതാരയെ മലയാളികൾക്കെല്ലാം സുപരിചിതമാണ്. ആദ്യ കാലങ്ങളിൽ നാടൻ രീതിയിലുള്ള വേഷങ്ങളായിരുന്നു നയൻ‌താര ചെയ്തിരുന്നത്. പിന്നീട് ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ തുടങ്ങി. മലയാള സിനിമയിൽ മാത്രമല്ല തെലുങ്ക് തമിഴ് തുടങ്ങിയ ഭാഷകളിലും അഭിനയിക്കുന്നുണ്ട്. . ബിക്കിനി വേഷങ്ങൾ ചെയ്തിരുന്ന താരത്തിനു നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ പിന്നീട് സിനിമകളിൽ സജീവമായതോടെ വിമർശനങ്ങൾ കുറഞ്ഞുവന്നു.

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ലേഡി സൂപ്പർസ്റ്റാർ ആണ് നയൻ‌താര. നായകന്മാർ ഇല്ലാത്ത സിനിമകളിൽ സ്ത്രീ കേന്ദ്രീകൃത കഥാപാത്രമായി അഭിനയിച്ച് പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട് നയൻ‌താര. നയൻതാര വിവാഹം ചെയ്തിരിക്കുന്നത് നടനും സംവിധായകനുമായ വിഘ്നേഷ് ശിവനെയാണ്. ഇവർ രണ്ടുപേരും ഏഴു വർഷത്തോളം പ്രണയത്തിൽ ആയിരുന്നു. അതിനുശേഷം ആയിരുന്നു വിവാഹിതരായത്.

നയൻതാര ക്ഷേത്രദർശനത്തിനിടെ തന്നെ വളഞ്ഞിട്ട് ആക്രമിക്കാൻ നോക്കിയ ആരാധകരോട് ദേഷ്യപ്പെടുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. നയൻതാരയും ഭർത്താവ് വിഘ്നേശും ഒന്നിച്ച് കുംഭകോണത്തിന് അടുത്തുള്ള മേലവത്തൂർ ഗ്രാമത്തിലെ പുഴയോരത്തെ കാമാച്ചി അമ്മൻ ക്ഷേത്രം സന്ദർശിക്കുവാൻ പോയിരുന്നു. ആ സമയത്ത് അവിടെ നയൻതാരയെ കാണുവാൻ നിരവധി ആരാധകർ തടിച്ചു കൂടുകയും ചെയ്തു.

ആരാധകരുടെ ഒച്ചയും ബഹളവും ഒക്കെ കാരണം നയൻതാരയ്ക്ക് ശാന്തമായി ക്ഷേത്രദർശനം നടത്തുവാൻ സാധിച്ചിരുന്നില്ല. നയൻതാരയെ കാണുവാൻ വേണ്ടി തിങ്ങി കൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ അവിടെ ഉള്ള പോലീസുകാർക്കും സാധിക്കാതെ ആയി. ഇത് മനസ്സിലാക്കിയ നയൻതാരയുടെ ഭർത്താവ് വിഘ്നേഷ് ശിവൻ അവിടെയുള്ള ആരാധകരോട് കുറച്ചുനേരം ശാന്തരായി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. നയൻതാരയും വിഘ്നേഷും ക്ഷേത്രത്തിലെ പൂജകളെല്ലാം ചെയ്തതിനുശേഷം അവിടെ നിന്നും ആ ക്ഷേത്രത്തിന് അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് പോയി.

അവിടുത്തെ പ്രാർത്ഥനയും വഴിപാടും ഒക്കെ കഴിഞ്ഞശേഷം ഇവർ രണ്ടുപേരും റെയിൽവേ സ്റ്റേഷനിൽ പോവുകയും ചെയ്തു. ട്രെയിൻ കയറിയ നയൻതാരയെ പിന്തുടർന്ന് ആരാധകരും മീഡിയക്കാരും ഒക്കെ എത്തി. അവിടെയും തനിക്ക് അസ്വസ്ഥതകൾ ഉണ്ടാക്കിയ ആരാധകരോടും മീഡിയക്കാരോടും നയൻതാര പിന്നീട് ദേഷ്യപ്പെടുകയായിരുന്നു. നയൻതാര അവിടെനിന്നും വീഡിയോ എടുത്ത ഒരാളോട് പറഞ്ഞത് ഇങ്ങനെ വീഡിയോ എടുക്കുകയാണെങ്കിൽ ഞാൻ ആ ഫോൺ തകർത്തു കളയും എന്ന്.

താരത്തിനൊപ്പം നിരവധി ആരാധകരാണ് സെൽഫി എടുക്കുവാൻ നോക്കിയത്. ആ സമയത്ത് ഒരു ആരാധകൻ നയൻതാരയുടെ തോളിൽ കയറിപ്പിടിച്ചിരുന്നു. അത് ഇഷ്ടപ്പെടാത്ത നയൻതാര അയാളുടെ കൈ തട്ടിമാറ്റുന്ന വീഡിയോയും സോഷ്യൽ മീഡിയയിലൂടെ വൈറലായി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply