സ്വന്തമായി പ്രൈവറ്റ് ജെറ്റ് ! നയൻതാരയുടെ വളർച്ച കണ്ടു തലയിൽ കൈവെച്ച് ആരാധകർ

മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് നയൻതാര. വളരെ ചെറിയ സമയം കൊണ്ട് തന്നെ തമിഴ് സിനിമ ലോകത്ത് ഒരു സൂപ്പർ താരമായി ഉയരാൻ നയൻസിന് സാധിച്ചിരുന്നു. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി നയൻതാര മാറി. 200 കോടിയിലേറെ രൂപയാണ് ഇന്ന് നയൻതാരയുടെ ആസ്തി. ഇപ്പോൾ ഒരു സ്വകാര്യ ജെറ്റ് സ്വന്തമാക്കിയ ഏക തെന്നിന്ത്യൻ നടിയായി താരം മാറിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതിനുമാത്രം 50 കോടിയോളം വിലമതിക്കുന്നു എന്നും പറയുന്നുണ്ട്.

ഇതല്ലാതെ ആഡംബരപൂർവ്വമായ വീടുകൾ മുതൽ കാറുകൾ ഡിസൈനർ വസ്ത്രങ്ങൾ വിലകൂടിയ വാച്ചുകൾ തുടങ്ങിയവയൊക്കെ താരത്തിന്റെ ആഡംബര ലിസ്റ്റിലുണ്ട്. ദക്ഷിണേന്ത്യയിൽ തന്നെ സ്വകാര്യമായി ജെറ്റ് ഉള്ള ഏക വ്യക്തി നയൻതാര ആണെന്നാണ് പറയപ്പെടുന്നത്. ആ പ്രശസ്തി ലേഡീ സൂപ്പർസ്റ്റാർ നയൻതാര സ്വന്തമാക്കിയിരിക്കുകയാണ്. ഒരു സിനിമയ്ക്ക് വേണ്ടി 10 കോടി രൂപ വരെയാണ് നയൻതാര പ്രതിഫലമായി വാങ്ങുന്നത് എന്നാണ് നടിയുടെ അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. നയൻതാര കൂടുതലായി യാത്രകൾക്ക് ഉപയോഗിക്കുന്നതും തന്റെ സ്വകാര്യ ജെറ്റ് തന്നെയാണ്. നയൻതാര പുതിയതായി വാങ്ങിയ ജെറ്റിന്റെ പ്രൈവറ്റ് ഇന്റീരിയൽ ചിത്രങ്ങൾ ഇന്റർനെറ്റിലും വൈറലായിട്ടുണ്ട്.

പുറത്തുവരുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ തന്നെ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഇന്റീരിയലും ആഡംബര പൂർണമാണ്. മസാജിങ് സൗകര്യമടക്കമുള്ള ചാരി ഇരിക്കാവുന്ന ലക്ഷ്വറി സ്വീറ്റുകളാണ് അറിയാൻ സാധിക്കുന്നത്. നയൻതാരയും വിഗ്നേശിനെയും കൂടാതെ മറ്റ് യാത്രക്കാർ ഉണ്ടെങ്കിൽ അവർക്കുള്ള സൗകര്യവും ഇതിനകത്ത് ചെയ്തിട്ടുണ്ട്. ശുചിമുറിയും വാഷ്ബേസിനും ഒക്കെ ഇതിൽ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. വിശ്രമിക്കാനുള്ള കിടപ്പുമുറി പോലും ഇതിനകത്ത് ഉണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സിനിമകളിലൂടെയും പരസ്യങ്ങളിലൂടെയും ഒക്കെ നല്ല തുക തന്നെയാണ് നയൻതാര സമ്പാദിക്കുന്നത്.

50 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യങ്ങൾക്ക് പോലും നയൻതാര 5 കോടി രൂപയാണ് ഈടാക്കുന്നത് എന്നാണ് പുറത്തു വന്ന വാർത്തകൾ. മുംബൈ ഹൈദരാബാദ് എന്നീ നഗരങ്ങളിലെ നാല് അത്യാഡംബര വസതികളും നയൻതാരയുടെ പ്രൗഢി വിളിച്ചു ഓതുന്നവ തന്നെയാണ്. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ 30 കോടി രൂപ വിലമതിക്കുന്ന 2 അപ്പാർട്ട്മെന്റുകളാണ് നയന്‍സിനുള്ളത്. കുറച്ചു മാസങ്ങൾക്കു മുൻപ് നടി മുംബൈയിലും ഒരു അപ്പാർട്ട്മെന്റ് വാങ്ങിയിരുന്നു. ഇന്ത്യൻ സിനിമയിൽ പ്രിയങ്ക ചോപ്ര, ശില്പ ഷെട്ടി, മാധുരി ദീക്ഷിത് തുടങ്ങിയ നിരവധി ബോളിവുഡ് നടിമാർ സ്വകാര്യ വിമാനയാത്രയും ആഡംബരങ്ങളും ആസ്വദിക്കുന്നുണ്ട്. എങ്കിലും നമ്മുടെ തെന്നിന്ത്യൻ സിനിമ ലോകത്ത് ഇത്രയും സൗകര്യമുള്ള ജെറ്റ് സ്വന്തമാക്കിയിട്ടുള്ള മറ്റൊരു നടി ഇല്ല എന്ന് തന്നെ പറയുന്നതാണ് സത്യം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply