തെരുവിൽ കഷ്ട്ടപെട്ടു കഴിയുന്നവർക്ക് നയൻതാരയും വിഘ്നേഷും ചെയ്തത് കണ്ടോ ? ഇത് കണ്ടു ആരാധകർ പറഞ്ഞത്

തെന്നിന്ത്യയിലെ പ്രിയപ്പെട്ട താര ജോഡികളാണ് നയൻതാരയും വിഗ്നേഷ് ശിവനും. 38 വയസ്സിനിടയിൽ താരം തന്റെ കരിയറിൽ നിരവധി നേട്ടങ്ങളാണ് ഇതിനോടകം നേടിയെടുത്തിട്ടുള്ളത്. തെന്നിന്ത്യൻ സിനിമയിലെ ലേഡീസ് സൂപ്പർ സ്റ്റാർ എന്നാണ് നയൻതാര അറിയപ്പെടുന്നത്. മുൻനിരയിൽ നിൽക്കുന്ന നടി ഇപ്പോൾ കുടുംബജീവിതത്തിലും സന്തോഷമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. രണ്ട് ആൺ കുഞ്ഞുങ്ങളാണ് ഈ താര ദമ്പതികൾക്ക് ഉള്ളത്. ഉലകം, ഉയിർ എന്നാണ് കുഞ്ഞുങ്ങളുടെ പേര്.

കഴിഞ്ഞ വർഷം ജൂൺ മാസത്തിലായിരുന്നു നയൻതാരയുടെയും വിഘ്നേശിന്റെയും വിവാഹം ചെന്നൈയിൽ വെച്ച് നടന്നത്. വിവാഹ ശേഷം നാലാം മാസമാണ് ഇരുവരും തങ്ങൾക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു എന്ന കാര്യം ലോകത്തെ അറിയിച്ചത്. എപ്പോഴത്തെയും പോലെ പലവിധ വിമർശനങ്ങൾക്കും അബ്യൂഹങ്ങൾക്കും ഈ വാർത്ത വഴി വച്ചിരുന്നു. പിന്നീടാണ് ഏവരുടെയും സംശയങ്ങൾക്കുള്ള ഉത്തരമായി വാടക ഗർഭ ധാരണത്തിലൂടെയാണ് കുഞ്ഞുങ്ങൾ പിറന്നത് എന്ന യാഥാർത്ഥ്യം പുറത്തു വന്നത്.

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരതമ്പതികൾ ആയി മാറിയിരിക്കുകയാണ് നയൻതാരയും വിഗ്നേഷ് ശിവനും ഇപ്പോൾ. താരങ്ങളുടെ ചെറിയ ചില വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് ആരാധകർ നെഞ്ചിലേറ്റാറ്. ഇപ്പോഴിതാ മഴക്കാലത്ത് തെരുവിൽ കഴിയുന്ന പാവപ്പെട്ടവർക്ക് സഹായവുമായി എത്തിയ നയൻതാരയുടെയും ഭർത്താവ് വിഘ്നേഷിന്റെയും വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ട്വിറ്ററിലൂടെയാണ് താരദമ്പതികളുടെ ഈ വീഡിയോ പ്രചരിച്ചിരിക്കുന്നത്.

എപ്പോഴത്തെയും പോലെ വളരെ പെട്ടെന്നാണ് താര ദമ്പതികളുടെ ഈ വീഡിയോ വൈറൽ ആയത്. ഇതിനു മുൻപും പല തവണ പാവപ്പെട്ടവർക്ക് സഹായവുമായി താരങ്ങൾ എത്തിയിരുന്നു. ഇത്തരത്തിലുള്ള വ്യക്തിത്വം കൊണ്ടാണ് നടിയെ ലേഡീസ് സൂപ്പർസ്റ്റാർ എന്ന് വിളിക്കാൻ കാരണം എന്നാണ് ആരാധകർ പറയുന്നത്. എന്തായാലും ഈ താരദമ്പതികൾ ജനഹൃദയങ്ങൾ കീഴടക്കി കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിനിടെ ഒരിക്കൽ ക്ഷേത്രദർശനത്തിന് അനുവാദം ഇല്ലാതെ തന്റെ ചിത്രങ്ങളും വീഡിയോകളും എടുക്കാൻ ശ്രമിച്ച ആരാധകരോട് നയൻതാര കടുത്ത ഭാഷയിൽ സംസാരിച്ചിരുന്നു.

കുംഭകോണത്തിന് സമീപമുള്ള മേലവത്തൂർ ഗ്രാമത്തിലെ കാമാച്ചി അമ്മൻ ക്ഷേത്രത്തിലാണ് താരദമ്പതികൾ ദർശനത്തിന് എത്തിയിരുന്നത്. നയൻതാരയുടെ പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം ജവാൻ ആണ്. താരത്തിന്റെ ആദ്യത്തെ ബോളിവുഡ് ചിത്രം കൂടിയാണ് ജവാൻ. ബോളിവുഡിന്റെ കിംഗ് ഖാനായ ഷാറൂഖാൻ ആണ് ചിത്രത്തിലെ നായകൻ. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തെന്നിന്ത്യൻ സംവിധായകനായ ആട്ലി ആണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply