അമ്മയായതിനു പിന്നാലെ വീണ്ടും പുതിയ സന്തോഷം ! നയൻസ് പങ്കുവെച്ചത് കണ്ടു ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല എന്ന് ആരാധകരും

ഒരു അവതാരകയായി തന്റെ കരിയർ ആരംഭിച്ച് പിന്നീട് മലയാള സിനിമയിൽ വളരെ കുറച്ചു വേഷങ്ങൾ ചെയ്തു, അന്യഭാഷയിലേക്ക് ചേക്കേറി ഇന്നു തെന്നിന്ത്യൻ സിനിമയിലെ ലേഡീ സൂപ്പർസ്റ്റാറായി മാറിയ താരമാണ് നയൻ താര. ഒരു ഒറ്റരാത്രികൊണ്ട് സൂപ്പർസ്റ്റാർ പദവി നേടിയെടുത്ത താരം അല്ല നയൻ താര. അങ്ങേയറ്റം കഠിനാധ്വാനവും വെല്ലുവിളികളും നിറഞ്ഞ യാത്രയായിരുന്നു താരത്തിന്റെത്. അതീവ ഗ്ലാമർ വേഷങ്ങൾ ചെയ്തതിന് അങ്ങേയറ്റം സൈബർ ആക്രമണങ്ങളും വിമർശനങ്ങളും ആയിരുന്നു നയൻസിനെ കാത്തിരുന്നത്.

എന്നാൽ അതിലൊന്നും തളരാതെ അതിശക്തയായി പോരാടി ഇന്ന് വൈവിധ്യമാർന്ന സ്ത്രീ കഥാപാത്രങ്ങളും നായിക പ്രാധാന്യമുള്ള വേഷങ്ങളും ആണ് താരം ചെയ്യുന്നത്. മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്ന് തന്നെയാണ് നയൻ താരയെ വിശേഷിപ്പിക്കാം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “മനസ്സിനക്കരെ” എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി എത്തിയ താരം “വിസ്മയത്തുമ്പത്ത്”, “തസ്കരവീരൻ” തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ എല്ലാം നായികയായി തിളങ്ങിയതിനു ശേഷം ആയിരുന്നു തമിഴകത്തേക്ക് ചേക്കേറിയത്.

പിന്നീട് തമിഴിലും നിരവധി സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങി. ഒരുകാലത്ത് ഗ്ലാമർ വേഷങ്ങളിൽ ഒതുങ്ങിയിരുന്ന താരം ഇന്ന് അഭിനയ സാധ്യതയുള്ള വേഷങ്ങളാണ് ചെയ്യുന്നത്. സിനിമകൾ കൊണ്ട് മാത്രമല്ല വിവാദങ്ങൾ കൊണ്ടും എന്നും വാർത്തകളിൽ ഇടം പിടിച്ചിരുന്നു നയൻസ്. നടൻ ചിമ്പുവും പ്രഭുദേവയുമായുള്ള താരത്തിന്റെ പ്രണയ വാർത്തകൾ എന്നും വാർത്തകളിൽ നിറഞ്ഞിരുന്നു. ഏറ്റവും ഒടുവിൽ പ്രശസ്ത സംവിധായകൻ വിഘ്‌നേശ് ശിവനുമായുള്ള പ്രണയം വിവാഹത്തിൽ എത്തുകയായിരുന്നു.

ഈ വർഷം ജൂണിൽ ആയിരുന്നു തെന്നിന്ത്യൻ സിനിമാലോകം ആകാംഷയോടെ കാത്തിരുന്ന താരവിവാഹം. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാഹം ഒരു ഫെയറി ടെയ്ൽ പോലെ അതിമനോഹരമായിരുന്നു. വിവാഹം കഴിഞ്ഞ് വെറും നാലു മാസം കഴിഞ്ഞപ്പോൾ ഇരട്ട കുട്ടികളുടെ മാതാപിതാക്കളായി എന്ന് വിഘ്‌നേഷും നയൻ താരയും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു.

വാടക ഗർഭപാത്രത്തിലൂടെ ആയിരുന്നു ഇവർ ഉയിർ, ഉലകം എന്ന രണ്ട് ആൺകുട്ടികളെ ഈ ലോകത്തേക്ക് വരവേറ്റത്. അത്യധികം സന്തോഷം നിറഞ്ഞ ആ കാലങ്ങളിലും വിമർശനങ്ങളും വിവാദങ്ങളും നേരിടേണ്ടിവന്നു ഇവർക്ക്. വാടകഗർഭപാത്രത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും വിവാദങ്ങളും ഉണ്ടായിരുന്നെങ്കിലും അതെല്ലാം അതിജീവിച്ച് മക്കൾക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് നയൻ താരയും വിഗ്നേഷ് ശിവനും.

ഇപ്പോൾ ഇതാ ഇവരുടെ ജീവിതത്തിലെ ഒരു പുതിയ സന്തോഷം ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. നയൻ താര കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് “കണക്ട്”. ചിത്രം ഹിന്ദിയിലും റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയാണ്. അശ്വിൻ ചരമണൽ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഹൊറർ ത്രില്ലർ ഗണത്തിലാണ് ഒരുങ്ങുന്നത്. മലയാളത്തിലെ പ്രിയ നടി മാല പാർവതി അടക്കം നീണ്ട താരനിര തന്നെ ഉണ്ട് ഈ ചിത്രത്തിൽ. നയൻ താരയും വിഘ്‌നേഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസംബർ 22ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിനെ ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ കാത്തിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply