ഭർത്താവിന്റെയും മകന്റെയും കാര്യങ്ങൾ നോക്കാൻ തന്റെ കരിയർ തന്നെ കളഞ്ഞു കുളിക്കേണ്ട അവസ്ഥ ഉണ്ടായി ! സ്ത്രീകളുടെ അവസ്ഥകൾ തുറന്ന് പറഞ്ഞു നവ്യ

മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു നവ്യാ നായർ. വിവാഹ ശേഷം താൽക്കാലികമായി ഇടവേളയെടുത്ത നവ്യ ഇപ്പോൾ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ക്യു സ്റ്റുഡിയോ എന്നാൽ ചാനലിന് നൽകിയ അഭിമുഖത്തിലൂടെ തന്റെ മനസ്സ് തുറന്നിരിക്കുകയാണ് താരം. തന്റെ ബേസിക് അവകാശങ്ങൾ പോലും താൻ തിരിച്ചറിഞ്ഞിരുന്നില്ല എന്നും നാട്ടു നടപ്പാണ് ശരി എന്നാണ് താൻ വിശ്വസിച്ചിരുന്നത് എന്നും നവ്യ തുറന്നു പറഞ്ഞു.

മുൻപൊക്കെ തന്റെ ഭർത്താവ് തന്നെ വഴക് പറയുകയാണെങ്കിൽ അത്‌ ചേട്ടന്റെ അവകാശമാണ് എന്നാണ് താൻ ചിന്തിച്ചിരുന്നത് എന്നും വൈകിയാണെങ്കിലും അങ്ങനെ ഒന്നും ഇല്ല എന്ന് തിരിച്ചറിഞ്ഞു എന്നും നടി പറഞ്ഞു. താൻ ആളുകൾ അറിയപ്പെടുന്ന ഒരു വ്യക്തി ആയിട്ടുപോലും ഇങ്ങനെയൊക്കെ ആയിരുന്നു ചിന്തിച്ചു വെച്ചിരുന്നത് എന്നാണ് താരം പറയുന്നത്. സിനിമയിലേക്ക് തിരിച്ചു വരണം എന്ന് ആഗ്രഹിച്ചിരുന്നില്ല എന്നും താൻ അഭിനയം നിർത്തിയത് തന്നെയായിരുന്നു എന്നും നവ്യ തുറന്നു പറഞ്ഞു.

അതുകൊണ്ടു തന്നെയായിരുന്നു താൻ തന്റെ 24 വയസ്സിൽ വിവാഹം ചെയ്തത് എന്നും അതിന് മറ്റാരെയും കുറ്റം പറയാൻ സാധിക്കില്ല എന്നും നവ്യ കൂട്ടിച്ചേർത്തു. ആ സമയത്ത് എല്ലാം ഒരു നാട്ടുതടപ്പ് അനുസരിച്ച് മുന്നോട്ട് പോകുകയായിരുന്നു എന്നും താനും മറ്റു സ്ത്രീകളെ പോലെ അത്‌ അനുസരിച് ജീവിക്കുകയായിരുന്നു എന്നും എന്നാൽ ഇതൊക്കെ ഒരു കണ്ടീഷനിങ് ആണ് എന്നും ഇതൊന്നും നിർബന്ധമായും ചെയ്യേണ്ടതല്ല എന്ന് തിരിച്ചറിഞ്ഞത് വൈകിയായിരുന്നു നിന്നും നവ്യ വ്യക്തമാക്കി.

അന്നൊക്കെ ഒരു സ്ത്രീയുടെ അൾട്ടിമേറ്റ് എന്ന് പറയുന്നത് ഒരു ഫാമിലി ആണ് എന്നും അതായിരുന്നു ജീവിതത്തിലെ സക്സസ് എന്നും ആയിരുന്നു താൻ ചിന്തിച്ചിരുന്നത് എന്നാണ് നവ്യ പറയുന്നത്. വിവാഹ ശേഷം താൻ പെട്ടെന്ന് തന്നെ പ്രഗ്നന്റ് ആയി എന്നും അതൊന്നും വേണ്ടെന്നു വയ്ക്കാൻ ആകാത്ത കാര്യങ്ങളായിരുന്നു എന്നും അതുകൊണ്ടു തന്നെ അതുമായി മുന്നോട്ടു പോവുകയായിരുന്നു എന്നും താരം പറഞ്ഞു.

തനിക്ക് ഡാൻസിൽ പി ജി ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും താനൊരു എം ബി എ ഗ്രാജ്വൈറ്റ് ആയിരുന്നുവെന്നും താൻ പഠിക്കുന്ന കുട്ടി ആയത് കാരണം തന്റെ മാതാപിതാക്കളുടെ നിർബന്ധ പ്രകാരമായിരുന്നു എം ബി എ ചെയ്തിരുന്നത് എന്നും നവ്യ പറഞ്ഞു. വിവാഹ ശേഷം നമ്മൾ എന്തെങ്കിലും ജോലി ചെയ്യുന്നുണ്ടെങ്കിൽ അത് മറ്റുള്ള എല്ലാ സൗകര്യങ്ങളിലും ചേർന്നു പോകുന്ന ഒരു ജോലി മാത്രമേ നമുക്ക് ചെയ്യാൻ പറ്റുകയുള്ളൂ എന്നും നടി പറഞ്ഞു.

തന്റെ കമ്പനിയിൽ ജോലി തരാമെന്ന് ചേട്ടൻ തന്നോട് പറഞ്ഞിരുന്നു എന്നും എന്നാൽ അത് തനിക്ക് ഒട്ടും ഇൻട്രസ്റ്റ് ഇല്ലാത്തത് കാരണം വേണ്ടെന്ന് വെക്കുകയായിരുന്നു എന്നും നവ്യ പറഞ്ഞു. തനിക്ക് യു പി എസ് സി ചെയ്യാൻ താല്പര്യം ഉണ്ടായിരുന്നു എന്നും എന്നാൽ അപ്പോഴേക്കും മകൻ ജനിച്ച്, അവൻ ചെറുതായത് കാരണം ട്രൈ ചെയ്യാൻ പറ്റിയില്ല എന്നും പിന്നെ അതിന്റെ ഏജ് ലിമിട്ടൊക്കെ കഴിഞ്ഞു പോയി എന്നും നവ്യ കൂട്ടിച്ചേർത്തു. അത്‌ ഒന്ന് ട്രൈ ചെയ്യാൻ കഴിയാത്തത് ഇപ്പോഴും ഒരു നഷ്ടമായി താൻ കരുതുന്നു എന്നും താരം പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply