അന്ന് തന്നെകുറിച്ചു ഒരുപാട് വാർത്തകൾ വന്നിരുന്നു എന്നത് ശരിയാണ് ! തന്റെ കുടുംബ ബന്ധം തകർന്നു എന്ന വാർത്തകളെ കുറിച്ച് നവ്യയുടെ മറുപടി

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടി നവ്യ നായർ. “സിബി മലയിൽ സംവിധാനം ചെയ്ത “ഇഷ്ടം” എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി മലയാള സിനിമയിലേക്ക് ചുവട് വെച്ച് പിന്നീട് മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെയും യുവതാരങ്ങളുടെയും നായികയായി തിളങ്ങിയ താരം ആണ് നവ്യ. കലോത്സവ വേദികളിൽ നിന്നും സിനിമയിൽ എത്തിയ താരം ഒരു മികച്ച നർത്തകി കൂടിയാണ്.

രഞ്ജിത്ത് സംവിധാനം ചെയ്ത “നന്ദനം”ത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ല് ആയി മാറി. മറ്റു തെന്നിന്ത്യൻ ഭാഷകളിലും സജീവമായിരുന്ന താരം പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു സിനിമയിൽ എത്തുന്നത്. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നടി കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് മാറിയ നവ്യ സിനിമകളിൽ നിന്നും ഒരു ഇടവേള എടുത്തുവെങ്കിലും മിനിസ്ക്രീനിൽ സജീവമായിരുന്നു. വിധികർത്താവ് ആയും അവതാരക ആയും നവ്യ തിളങ്ങി. സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി വിശേഷങ്ങളും പങ്കു വയ്ക്കാറുണ്ടായിരുന്നു താരം. പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു വി കെ പ്രകാശ് സംവിധാനം ചെയ്ത “ഒരുത്തി” എന്ന ചിത്രത്തിലൂടെ നവ്യ ഗംഭീര തിരിച്ചു വരവ് നടത്തിയത്.

തങ്ങളുടെ പ്രിയ താരത്തിന് വലിയ സ്വീകരണമാണ് പ്രേക്ഷകർ നൽകിയത്. തിരിച്ചുവരവിൽ നവ്യ നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. നവ്യ വിവാഹമോചിതയാകുന്നു എന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഇതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം. അടുത്തിടെ തന്റെ വീട്ടിൽ നടന്ന ആഘോഷങ്ങളിലെല്ലാം ഭർത്താവിന്റെ സാന്നിധ്യം ഇല്ലാതിരുന്നതാണ് ഈ ഊഹാപോഹങ്ങൾക്ക് കാരണമായത്.

മകന്റെ പിറന്നാൾ ആഘോഷത്തിനും, വണ്ടി വാങ്ങിച്ചപ്പോഴും ഒന്നും ഭർത്താവ് ഉണ്ടായിരുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിവാഹമോചന വാർത്തകൾ പ്രചരിപ്പിച്ചത്. ഇതെല്ലാം കഴിഞ്ഞ് ചേട്ടന്റെ വീട്ടിലെ കാവടി ദിവസം വന്നപ്പോൾ ചേട്ടനും അമ്മയും മോനും എല്ലാവരും കാവടി എടുത്തിരുന്നു എന്ന് നവ്യ പറയുന്നു. അതിനു ശേഷം അച്ഛന്റെ ബലിയിട്ടതിനു ശേഷം ആയിരുന്നു ചേട്ടൻ മടങ്ങി പോയതും എന്ന് നവ്യ വിശദീകരിച്ചു.

എന്നാൽ ഇതൊക്കെ ആളുകളെ പറഞ്ഞു മനസ്സിലാക്കിക്കുക എങ്ങനെ ആണ് എന്ന് അറിയില്ലായിരുന്നു എന്ന് നവ്യ പങ്കു വെച്ചു. താൻ ഇപ്പോഴും വിവാഹിതയാണ് എന്ന് പ്രത്യേകം പറയേണ്ട ആവശ്യം ഉണ്ടോ എന്ന് ആണ് നവ്യ ചോദിക്കുന്നത് ഇതെല്ലാം മാധ്യമങ്ങൾ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി ചെയ്യുന്ന കാര്യങ്ങൾ മാത്രം ആയിട്ടാണ് നവ്യ കണക്കാക്കുന്നത്. മനഃപൂർവം നവ്യയെ മോശക്കാരി ആക്കാൻ വേണ്ടി ആരും ചെയ്യുന്നതല്ല എന്നും നവ്യ നായർ എന്നത് ഒരു ആഗോള പ്രശ്നം ഒന്നും അല്ലല്ലോ എന്നും താരം പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply