പൊതുവേദിയിൽ സംസാരിക്കവെ പൊട്ടിക്കരഞ്ഞു നവ്യ ! താരം മനസ്സിൽ അത്രയ്ക്ക് വേദന സഹിക്കുന്നു എന്ന് ആരാധകർ – ഭർത്താവും ഒത്തു ആദ്യ പൊതുപരുപാടിയിൽ ആണ് സംഭവം

മലയാളി പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള ഒരു താരം തന്നെയാണ് നവ്യാ നായർ ഇഷ്ടമെന്ന് ചിത്രത്തിലൂടെയാണ് തന്റെ അഭിനയ ജീവിതം നവ്യ ആരംഭിക്കുന്നത്. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കാൻ നവ്യയ്ക്ക് സാധിച്ചിരുന്നു. കലോത്സവ വേദികളിലൂടെയാണ് സിനിമയിലേക്ക് നവ്യാ നായർ കടന്നു വരുന്നത്. സിബി മലയിൽ ഒരുക്കിയ ഇഷ്ടം എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി മികച്ച ഒരു തുടക്കം തന്നെ താരത്തിന് ലഭിച്ചിരുന്നു.

രഞ്ജിത്തിന്റെ നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രമാണ് താരത്തിന് ഒരു കരിയർ ബ്രേക്ക് സമ്മാനിച്ചത്. ഈ ചിത്രത്തിന് സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം താരത്തെ തേടിയെത്തിയിരുന്നു. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയിൽ നായിക പദത്തിൽ ഏറ്റവും മുൻനിരയിൽ തന്നെയായിരുന്നു നവ്യ. പത്താം ക്ലാസിൽ പഠിക്കുന്ന കാലത്താണ് സിനിമയിലേക്ക് എത്തുന്നത്. ഇഷ്ടം, മഴത്തുള്ളി കിലുക്കം, നന്ദനം, കുഞ്ഞിക്കൂനൻ, പാണ്ടിപ്പട, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ, ചതിക്കാത്ത ചന്തു, ജലോത്സവം, ചതുരംഗം, തുടങ്ങിയ നവ്യ നായര്‍ അനശ്വരമാക്കിയ കഥാപാത്രങ്ങൾ ഏറെയാണ്. തമിഴിലും താരം നായികയായി തിളങ്ങിയിട്ടുണ്ട്.

വിവാഹശേഷമാണ് താരം കേരളത്തിൽ നിന്നും മുംബൈയിലേക്ക് ഒരു മാറ്റം നടത്തിയത്. എന്നാൽ 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരുത്തി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവും താരം നടത്തി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം സജീവസാന്നിധ്യമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് ഒരു പരിപാടിയിൽ വച്ച് പൊട്ടിക്കരയുന്ന നവ്യയുടെ ചിത്രങ്ങളാണ്. മാതംഗ സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് ഉദ്ഘാടനത്തിനിടയിൽ ആയിരുന്നു നവ്യ വളരെയധികം വികാരഭരിതയായി കരഞ്ഞത്.

താൻ ഇത്രയും അറിയപ്പെടാനുള്ള കാരണം സംവിധായകൻ സിബി മലയിലാണ് എന്നാണ് നവ്യ പരിപാടിയിൽ പറയുന്നത്. തന്റെ പേര് ശരിക്കും ധന്യ എന്നായിരുന്നു, നവ്യ എന്ന പേരിൽ താൻ അറിയപ്പെടാനുള്ള കാരണം സിബിയങ്കിൾ ആണ്. അദ്ദേഹമാണ് തനിക്ക് ഈ പേര് സമ്മാനിച്ചത് എന്നും നവ്യ പറയുന്നുണ്ട്. നവ്യയുടെ വാക്കുകൾ ഒക്കെ വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. എന്നും പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമാണ് നവ്യയുടെ നിലപാടുകളും സംസാര രീതികളും ഒക്കെ. പ്രേക്ഷകർ വലിയ ഇഷ്ടത്തോടെയാണ് ഇത് ഏറ്റെടുക്കാറുള്ളത്. പത്ത് വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവിലും പഴയ സ്നേഹത്തോടെ തന്നെ പ്രേക്ഷകർ നവ്യയെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു ചെയ്തത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply