നർമത്തിൽ ആണേലും ജന്മ നാടിനെ ഇങ്ങനെ പരാമർശിക്കേണ്ടിയിരുന്നില്ല എന്ന് ആരാധകർ ! വലിയ താരം ആയപ്പോൾ എന്ത് നാട് എന്ന് ചിലർ

ഇഷ്ടമെന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് നവ്യ നായർ . പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി നവ്യ മാറുകയും ചെയ്തിരുന്നു. ഇഷ്ടമാണ് ആദ്യചിത്രം എങ്കിലും പ്രേക്ഷകർ ഇന്നും നവ്യയെ ഓർമിക്കുന്നത് നന്ദനം എന്ന ചിത്രത്തിലൂടെയാണ് . വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നവ്യ. അനീഷ് ഉപാസന സംവിധാനം ചെയ്ത ജാനകി ജാനേ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക്.

താരം ചിത്രത്തിൻറെ പ്രമോഷൻ സമയത്ത് പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സ്വന്തം ജന്മനാടിനെ അപമാനിച്ചാണ് നടി ഒരു പരാമർശം നടത്തിയിരിക്കുന്നത്. തന്റെ ഗ്രാമമാണ് എന്നും അവിടെ ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണ് എന്നുമായിരുന്നു നവ്യയുടെ പരാമർശം. നാടിനെ മോശമായി പറഞ്ഞു എന്ന് ആരോപിച്ച് നവ്യ നായർക്കെതിരെ കായംകുളം മുതുകുളം എന്നിവിടങ്ങളിൽ നിന്നുള്ള സോഷ്യൽ മീഡിയകളിൽ നിന്നും പ്രതിഷേധം ഉയരുകയായിരുന്നു ചെയ്തത്. ഈ നാടും എവിടേയും കുളങ്ങളുള്ള ഗ്രാമമാണ് ഇവിടുത്തെ ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണ്.

ഈ നാട്ടിൽ വൈദ്യുതി ഉണ്ടോന്ന് പോലും ഒരിക്കൽ നടൻ ദിലീപ് അതിശയിച്ചു. അഭിമുഖത്തിൽ ആയിരുന്നു ഇത്തരത്തിൽ ഒരു വാക്ക് താരം പറഞ്ഞിരുന്നത്. സിനിമാനടി ആയപ്പോൾ ജനിച്ച നാടിനോട് പുച്ഛം ആയി എന്നാണ് മുതുകുളത്തുകാരോട് ചോദിക്കുന്നത്. നിങ്ങളോട് പുച്ഛം മാത്രമേ ഉള്ളൂ എന്നും ഇവർ പറയുന്നുണ്ട് . കലാരംഗത്തെ പ്രമുഖരുടെ പേരുകൾ എടുത്തു പറഞ്ഞാണ് ചിലർ പോസ്റ്റുമായി വന്നിരിക്കുന്നത്. ഈ നാട്ടിൽ വൈദ്യുതി ഉണ്ടോ എന്ന് ചോദിച്ച ദിലീപിനോട് ഞങ്ങളുടെ നാട്ടിൽ വൈദ്യുതി ഉണ്ടെന്നല്ല ഉണ്ടാക്കുന്നുണ്ട് എന്ന് പറയണമായിരുന്നു എന്നും സോഷ്യൽ മീഡിയ കമന്റുകളിലൂടെ പറയുന്നു.

രാജ്യത്തെ പ്രധാന തെർമൽ പവർ സ്റ്റേഷനുകളിൽ 1 കായംകുളത്താണ് ഉള്ളത്. എൻഡിപിസി എന്ന് നവ്യ പറഞ്ഞെങ്കിൽ ഞങ്ങൾ എത്ര അഭിമാനിക്കുമായിരുന്നു എന്നും ചില കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്. നവ്യ നായർക്കെതിരെ ശക്തമായ ഒരു പ്രതിഷേധമാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായ നവ്യ തൻറെ ഓരോ വിശേഷങ്ങളും ആരാധകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്. ഈ ഒരു പ്രശ്നത്തിൽ ഇതുവരെ അഭിപ്രായങ്ങൾ ഒന്നും തന്നെ താരം അറിയിച്ചിട്ടില്ല. ഈ പ്രശ്നത്തിൽ നവ്യ അഭിപ്രായം പറയുന്നത് കേൾക്കാനാണ് ഇപ്പോൾ പ്രേക്ഷകരും കാത്തിരിക്കുന്നത്. എന്നാൽ നടി ഇക്കാര്യത്തെക്കുറിച്ച് യാതൊരു അഭിപ്രായങ്ങളും ഇതുവരെയും പുറത്ത് പറഞ്ഞിട്ടുമില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply