ജീവിതം ഒന്നേ ഉള്ളു അതിങ്ങനെ കെട്ടിയോനേം മക്കളയും മറന്നു പണത്തിനു വേണ്ടി ഓടിയിട്ടു എന്ത് കിട്ടുന്നു എന്ന് ചോദ്യം ! മറുപടിയുമായി നവ്യയും

ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേ ഇഷ്ടം സ്വീകരിച്ച് നടിയാണ് നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയ നവ്യ നായർ പിന്നീട് മലയാള സിനിമയുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രമാണ് നവ്യയുടെ അഭിനയ ജീവിതത്തിൽ തന്നെ വലിയൊരു സ്വീകാര്യത താരത്തിന് നേടിക്കൊടുത്തത്. നിരവധി ആരാധകരെയും ഈ കഥാപാത്രം സ്വന്തമാക്കി. ഇന്നും ആളുകൾ നവ്യയെ ഓർക്കുന്നത് ഈ ഒരു കഥാപാത്രത്തിലൂടെ തന്നെയാണ് എന്നതാണ് സത്യം.

ഏകദേശം പത്ത് വർഷത്തോളം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത നവ്യാ നായർ ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ചു വരവ് നടത്തിയിരുന്നത്. തിരിച്ചുവരവ് ഗംഭീരമാക്കുകയും ചെയ്തിരുന്നു. ഒരുത്തി എന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്. സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു എങ്കിലും നൃത്തം ഉപേക്ഷിച്ചിരുന്നില്ല നവ്യാ നായർ. സോഷ്യൽ മീഡിയയിൽ ഒക്കെ ഇപ്പോൾ സജീവ സാന്നിധ്യം തന്നെയാണ് താരം. തന്റെ വിശേഷങ്ങളൊക്കെ തന്നെ പ്രേക്ഷകർക്ക് മുൻപിലേക്ക് താരം പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. കഴിഞ്ഞദിവസം നവ്യാ പുതിയ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്. വെള്ള നിറത്തിലുള്ള ഒരു സ്ലീവ്ലെസ്സ് വേഷത്തിലാണ് കാവ്യ എത്തുന്നത്.

എന്നാൽ നവ്യയുടെ ഈ ചിത്രം പ്രേക്ഷകർക്ക് അത്രയ്ക്കങ്ങോട്ട് ഇഷ്ടമായില്ല എന്നതാണ് സത്യം. കൂടുതലും വിമർശന കമന്റുകൾ ആയിരുന്നു ഈ ചിത്രത്തിന് വന്നത്. നവ്യയുടെ ഒറ്റയ്ക്കുള്ള ഒരു ചിത്രം കൂടി ആയിരുന്നു ഇത്. ഭർത്താവ് എവിടെ എന്നായിരുന്നു താരത്തോട് കൂടുതലായും ആളുകൾ ചോദിച്ചിരുന്നത്. നവ്യയുടെ ഈ ഒരു ചിത്രംവൈറലായി എന്നത് തന്നെയാണ് സത്യം. ഇതിൽ ഒരാൾ കമന്റ് ചെയ്തത് ഇങ്ങനെയാണ്, കെട്ടിയോനെയും കളഞ്ഞു പണം ഫാൻസ് ഇതിന് പിന്നാലെ പായുന്ന നിങ്ങളോടൊക്കെ എന്തുപറയാൻ.? ലൈഫ് ഒന്നേയുള്ളൂ, ഹാപ്പി ആയിരിക്കൂ എന്നായിരുന്നു കമന്റ്. ഇതിന് മറുപടിയുമായി ഉടനെ തന്നെ ഇതൊക്കെ തന്നോട് ആരാണ് പറഞ്ഞത് അവസാനം പറഞ്ഞത് ശരിയാണ്. ലൈഫ് ഒന്നേയുള്ളൂ, ഹാപ്പി ആയിരിക്കു എന്തിനാ ഇങ്ങനെ ദുഷിപ്പ് പറയുന്നത് എന്നും നവ്യ ചോദിക്കുന്നുണ്ടായിരുന്നു.

നവ്യയുടെ പ്രതികരണവും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടിയിരുന്നു. പലപ്പോഴും താരങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് ഇത്തരത്തിലുള്ള കമന്റുകളുമായി ചിലർ എത്താറുണ്ട്. പലരും ഇതിനെതിരെ പ്രതികരിക്കാറുണ്ട്. തുടങ്ങുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹത്തെ ഈ പ്രതികരിക്കുകയാണ് വേണ്ടത് എന്നും പ്രതികരണം അത്യാവശ്യമാണ് എന്നതാണ് പ്രേക്ഷകരും പറയുന്നത് .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply