മമ്മുക്കയ്ക്കും ലാലേട്ടനും രജനികാന്തിന്റെ അത്ര ധൈര്യം തീരെ ഇല്ല ! തുറന്നു പറച്ചിൽ സത്യമെന്ന് ആരാധകരും

രജനീകാന്തിനെപ്പോലെ തീയേറ്ററുകളിൽ ആരാധകരെ ആവേശത്തിലാക്കിയ മറ്റൊരു തെന്നിന്ത്യൻ താരം ഉണ്ടാകില്ല. കൊച്ചു കുട്ടികൾ മുതൽ പ്രായമേറിയവർ വരെ അദ്ദേഹത്തിന്റെ സിനിമ റിലീസിനായി കാത്തിരിക്കാറുണ്ടായിരുന്നു. നാളിത്രയായിട്ടും സ്റ്റൈലിന്റെ കാര്യത്തിലോ താര പരിവേഷത്തിന്റെ കാര്യത്തിലോ മറ്റൊരു താരവും ഉണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. രജനികാന്ത് എന്നൊരു പേരുമാത്രം മതി ആരാധകരെ ഇളക്കിവിടാൻ. എന്നാൽ തന്റെ വിനയവും ലാളിത്യവും കൊണ്ട് ജന ഹൃദയങ്ങളെ കീഴടക്കാനും അദ്ദേഹം മറന്നില്ല.

സിനിമയിൽ മാത്രമാണ് അദ്ദേഹം മേക്കപ്പ് ചെയ്യാറുള്ളതും വിഗ് വെക്കാറുള്ളതും എന്ന കാര്യം ഏവർക്കും അറിയാവുന്ന ഒന്നാണ്. അതു കൊണ്ടുതന്നെ രചനീകാന്തിനെ പോലെ ആകാൻ മറ്റൊരു നടനും സാധിക്കില്ല എന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മലയാള നടനും നിർമ്മാതാവുമായ നാസർ ലത്തീഫ്. രജനികാന്തിനെ പോലെ പുറത്തേക്ക് ഇറങ്ങിയാൽ മോഹൻലാലിനെയും മമ്മൂട്ടിയെയും പ്രേക്ഷകർ സ്വീകരിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇദ്ദേഹം ഇത് പറഞ്ഞത്.മാസ്റ്റർ ബിൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് നാസർ ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്.

രജനികാന്തിനെ പോലെ ധൈര്യമുള്ള മറ്റൊരു നടനും ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. രജനികാന്ത് രജനികാന്ത് തന്നെയാണ് എന്നും അക്കാര്യത്തിൽ അദ്ദേഹത്തെ താൻ സലാം ചെയ്യുന്നു എന്നും അദ്ദേഹത്തെപ്പോലൊരു മനുഷ്യൻ ഇന്ന് ലോകത്തില്ല എന്നും അദ്ദേഹത്തിന്റെ ആ രൂപം വെച്ച് അദ്ദേഹം ഇന്നും സൂപ്പർസ്റ്റാറായി നിലനിൽക്കുന്നുണ്ട് എന്നും നാസർ പറയുന്നു. സിനിമയും ജീവിതവും വേറെ വേറെ കൊണ്ടുപോകുന്ന വ്യക്തിയാണ് അദ്ദേഹം എന്നും സിനിമയിൽ അദ്ദേഹം രസികനായും സുന്ദരനായും അഭിനയിക്കുന് ഒരു മനുഷ്യനാണ് എന്നും എന്നാൽ ജീവിതത്തിൽ അങ്ങനെയല്ലല്ലോ എന്നും നാസർ പറയുന്നു.

എന്നാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും അധികം മേക്കപ്പ് ഒന്നുമില്ലാതെ കാണാനും നല്ല ഭംഗി തന്നെയാണ് എന്നും എന്നാൽ രജനീകാന്തിനെ പോലെ പുറത്തിറങ്ങി നടക്കാൻ അവർക്ക് ധൈര്യം ഉണ്ടാകില്ല എന്നും നാസർ കൂട്ടിച്ചേർത്തു. അക്കാര്യത്തിൽ രജനീകാന്തിനെ സമ്മതിച്ചു കൊടുത്തേ പറ്റൂ എന്നാണ് നാസർ പറഞ്ഞത്. പിന്നീട് തല അജിത്തിനെ പറ്റി സംസാരിക്കുകയായിരുന്നു നാസർ. തന്നെക്കാൾ ചെറിയ പ്രായമാണ് എന്നും എങ്കിലും ഒരാളോട് കാണിക്കുന്ന വിനയവും മറ്റൊരാൾക്ക് നൽകാൻ കഴിയുന്ന സന്തോഷവും ഒക്കെയാണ് ഒരു മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നത് എന്നും അജിത്തിനെ കുറിച്ച് നാസർ പറഞ്ഞു.

story highlight – Nasser Latif about Rajnikanth

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply