നസ്രിയയ്ക്ക് ഒപ്പം ഉള്ള ആളെ പരിചയപ്പെടുത്തി ദുൽഖർ സൽമാൻ ! എന്നാലും ഇതെന്ത് മാജിക് എന്ന് താരം

തെന്നിന്ത്യയിലെ എക്സ്പ്രഷൻ ക്യൂൻ എന്നറിയപ്പെടുന്ന താരമാണ് നടി നസ്രിയ നസീം. അവതാരികയായും താരം പ്രേക്ഷകർക്കു മുമ്പിൽ നിരവധി ഷോകളിലൂടെ എത്തിയിട്ടുണ്ട്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് നസ്രിയ പിന്നീട് നായിക കഥാപാത്രമായി തിളങ്ങി നിൽക്കുകയായിരുന്നു. പളുങ്ക്, ഒരുനാൾ വരും എന്നീ മലയാള ചിത്രങ്ങളിൽ വളരെയധികം ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് നസ്രിയ അവതരിപ്പിച്ചിരുന്നത്.

മലയാളത്തിന് പുറമേ തമിഴിലും തിളങ്ങിനിൽക്കുന്ന താരമാണ് നസ്രിയ. രാജാറാണി എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിലൂടെ തമിഴ് ആരാധകരുടെ കണ്ണിലുണ്ണിയായി മാറുകയായിരുന്നു നസ്രിയ. ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം താൽക്കാലികമായി ചെറിയ ഇടവേളയിൽ ആയിരുന്നുവെങ്കിലും പൃഥ്വിരാജ് നായകനായ കൂടെ എന്ന മലയാള ചിത്രത്തിലൂടെ ശക്തമായ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരം. നസ്രിയയുടെ തിരിച്ചുവരവിൽ താരം അഭിനയത്തിൽ മാത്രമായിരുന്നില്ല സിനിമ നിർമ്മാണത്തിലും കൈവെച്ചിരുന്നു. മൂന്ന് ചിത്രങ്ങളുടെ സഹ നിർമ്മാതാവായി താരം വിജയകൊടി പാറിച്ചു.

കുമ്പളങ്ങി നൈറ്റ്സ്, സി യു സൂൺ, വരത്തൻ എന്നിവയായിരുന്നു നസ്രിയ നിർമ്മാണം ചെയ്ത ചിത്രങ്ങൾ. തെന്നിന്ത്യയിൽ തന്നെ മുന്നിരയിൽ തിളങ്ങിയ നിൽക്കുന്ന താരമാണ് ഫഹദ് ഫാസിൽ. തന്റെ ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തു എന്ന സിനിമ വൻ വിജയം അല്ലായിരുന്നെങ്കിൽകൂടി പിന്നീട് ശക്തമായ നിരവധി കഥാപാത്രങ്ങളാണ് ഫഹദിനെ തേടി എത്തിയത്. കമൽ ഹാസനൊപ്പം വിക്രം എന്ന സിനിമയിലും,അല്ലു അർജുനൊപ്പം പുഷ്പയിലും തുല്യ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാൻ ഫഹദിന് അവസരം ലഭിച്ചു.

ഇപ്പോഴിതാ ഒരു പിറന്നാൾ ആശംസകളുമായി ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുകയാണ് നസ്രിയ. കൂടെ ഒരാളെ ചേർത്തു പിടിച്ചുകൊണ്ടുള്ള ചിത്രങ്ങളും നസ്രിയ പങ്കുവെച്ചിട്ടുണ്ട്. നസ്രിയയ്ക്ക് ഒരു സഹോദരൻ മാത്രമാണ് ഉള്ളത്, സഹോദരിമാർ ഇല്ല. അപ്പോൾ പിന്നെ കൂടെ നിൽക്കുന്ന വ്യക്തി ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു പ്രേക്ഷകർ. കുട്ടിമാമ ഞാൻ ഞെട്ടിമാമ എന്ന പരുവത്തിൽ കമന്റുമായി നടൻ ദുൽഖർ സൽമാനും രംഗത്തെത്തിയിരുന്നു. “ഹാപ്പി ബർത്ത് ഡേ പിങ്കി ഉമ്മ.. ഇതെന്തു മാജിക്.. കണ്ടാൽ നിന്റെ സഹോദരിയെ പോലെയുണ്ട്..”

ഇതായിരുന്നു ദുൽഖർ നസ്രിയയുടെ ചിത്രങ്ങൾക്ക് താഴെ കുറിച്ച വാക്കുകൾ. അതോടെ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടിരിക്കുന്നു എല്ലാവർക്കും മനസ്സിലായി ചിത്രത്തിൽ നസ്രിയയുടെ കൂടെയുള്ളത് സ്വന്തം ഉമ്മ തന്നെയാണ് എന്ന്. 28ും 27ും വയസ്സുള്ള രണ്ടു മക്കളുടെ അമ്മയാണെന്ന് അവരെ കണ്ടാൽ തോന്നില്ല. നല്ല രീതിയിൽ തന്നെ ഗംഭീര മേക്കോവർ നടത്തിയിട്ടുണ്ട് എന്ന് ചിത്രങ്ങൾ കണ്ടാൽ തന്നെ വ്യക്തമാണ്. ദുൽഖർ സൽമാൻ മാത്രമല്ല സിനിമ ഇൻഡസ്ട്രിയിലും മറ്റുമുള്ള പല താരങ്ങളും നസ്രിയ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ ലൈക്കുകളും കമന്റുകളുമായി എത്തിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply