മമ്മൂട്ടിയെ പോലെ ഒരു മെഗാസ്റ്റാറിൽ നിന്നും ഇതുപോലൊരു അനുഭവം താൻ പ്രതീക്ഷിച്ചില്ല ! തളർന്നു പോയ സംഭവത്തെ കുറിച്ച് തുറന്നു പറഞ്ഞു നന്ദകിഷോർ

മലയാള സിനിമയിലെ മികച്ച നടനായ മമ്മൂട്ടി മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി അഭിനയരംഗത്ത് സജീവമായിട്ടുള്ള മമ്മൂട്ടി മികച്ച കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മലയാളി മനസ്സുകളുടെ ഇടയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. മൂന്ന് തവണ ദേശീയ പുരസ്കാരവും അഞ്ചു തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും 12 തവണ ഫിലിം ഫെയർ പുരസ്കാരവും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്. ഭാരതസർക്കാർ പത്മശ്രീ നൽകി 1998 ഇദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.

നടനായ നന്ദകിഷോർ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. നന്ദകിഷോർ മമ്മൂട്ടിയുടെ കൂടെ 3 സിനിമകളിലാണ് ഒന്നിച്ച് വർക്ക് ചെയ്തത്. എങ്കിലും തനിക്ക് മമ്മൂട്ടിയുമായി നല്ല അടുപ്പമാണ് എന്നാണ് നന്ദകിഷോർ പറഞ്ഞത്. അതുപോലെതന്നെ മമ്മൂട്ടിക്ക് തന്നോട് വലിയ താല്പര്യം ഉണ്ടെന്നാണ് നന്ദകിഷോർ പറയുന്നത്. നന്ദകിഷോറും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത് ജയരാജ് സംവിധാനം ചെയ്ത ലൗഡ് സ്പീക്കർ എന്ന ചിത്രത്തിലാണ്.

അതിൽ നന്ദകിഷോറിന് ചെറിയൊരു വേഷമായിരുന്നു ലഭിച്ചത്. തൃശ്ശൂരിൽ വെച്ചായിരുന്നു ഷൂട്ടിംഗ് ഉണ്ടായത്. ആ സമയത്ത് മമ്മൂട്ടിക്ക് അദ്ദേഹം രണ്ട് പുസ്തകം കൊടുത്തിരുന്നു അതിൽ ഒരു പുസ്തകം കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയതാണെന്നും പറഞ്ഞു. അദ്ദേഹം അത് വാങ്ങിക്കുകയും വായിച്ചു നോക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് പോവുകയും ചെയ്തു. പിന്നീട് വായിച്ചു കഴിഞ്ഞിട്ട് നന്ദകിഷോറിനോട് തമാശകൾ പറയുവാൻ തുടങ്ങി. എന്നാൽ നന്ദകിഷോറിന് പേടിയായിരുന്നു.

അദ്ദേഹത്തോട് ഫ്രീയായി സംസാരിച്ചു തുടങ്ങിയിട്ടില്ലായിരുന്നു അതിനു മുൻപ് നന്ദകിഷോർ. വലിയൊരു ആർട്ടിസ്റ്റ് ആണല്ലോ മമ്മൂട്ടി എന്ന ഭയത്തിലായിരുന്നു നന്ദകിഷോർ. പിന്നീട് ഇവർ തമ്മിൽ കാണുന്നത് പ്രാഞ്ചിയേട്ടൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു. അവിടെ നന്ദകിഷോറിനെ കണ്ടപ്പോൾ മമ്മൂട്ടി വന്നു കെട്ടിപ്പിടിക്കുകയും ചെയ്തു. കേരള വിഷനിൽ ടെലീകൂത്ത് എന്ന ഒരു പ്രോഗ്രാം അവതരിപ്പിക്കുന്നുണ്ടായിരുന്നു നന്ദകിഷോർ.

അപ്പോൾ മമ്മൂട്ടി അദ്ദേഹത്തെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞത് പ്രോഗ്രാം അടിപൊളി ആണെന്നായിരുന്നു. അത് പറഞ്ഞുകൊണ്ട് മമ്മൂട്ടി കാരവനിലേക്ക് കേറിപ്പോവുകയും ചെയ്തു. മമ്മൂട്ടിയുടെ കെട്ടിപ്പിടിച്ചുകൊണ്ടുള്ള പ്രശംസ കേട്ടപ്പോൾ തന്നെ നന്ദകിഷോർ ആകെ അമ്പരന്നു നിന്നുപോയി. അടുത്ത ദിവസവും നന്ദകിഷോർ സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ പോയി. അപ്പോൾ അവിടെ വെച്ച് മമ്മൂട്ടിയുമൊത്ത് ഒന്നരമണിക്കൂർ സംസാരിക്കുകയും ചെയ്തു. തനിക്ക് മമ്മൂട്ടിയുമായി നല്ല ബന്ധമാണെങ്കിലും ഫോൺ വിളി ഒന്നും അധികം ഇല്ലെന്നും പറഞ്ഞിരുന്നു. സംസാരിക്കുമ്പോൾ അദ്ദേഹം ഒരുപാട് തമാശകൾ പറയുമെന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply