മലയാളികളുടെ പ്രിയ താരം നമിത പ്രമോദ് വിവാഹിതയാകാൻ പോകുന്നു. ? താരം പങ്കുവെച്ച സന്തോഷം ഏറ്റെടുത്തു ആരാധകരും

മലയാള സിനിമയിലെ യുവ നടിമാരിൽ ഏറ്റവും ശ്രദ്ധേയ ആയ താരമാണ് നമിത പ്രമോദ്. സീരിയലുകളിൽ നിന്നും സിനിമകളിലേക്ക് എത്തിയ താരം വളരെ ചെറിയ പ്രായത്തിൽ തന്നെ നിവിൻ പോളിയുടെ നായികയായി “പുതിയ തീരങ്ങൾ” എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ജയസൂര്യ, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങി മലയാള സിനിമയിലെ യുവതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള താരം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്.

തരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറലാകാറുണ്ട്. ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം നമിത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ നമിത പ്രമോദ് പങ്കുവെച്ച വീഡിയോ ആണ് സോഷ്യം മീഡിയയിൽ ചർച്ചാവിഷയം ആകുന്നത്. നമിതയുടെ വിവാഹമാണോ എന്നൊരു സുഹൃത്ത് ചോദിക്കുന്നതോടെ ആണ് വീഡിയോ തുടങ്ങുന്നത്. ഇതിനു പിന്നാലെ നമിത സംസാരിച്ചു തുടങ്ങുന്നതും കാണാം. രണ്ടു ദിവസം മുമ്പ് തന്നെ അച്ഛനും അമ്മയ്ക്കും ഉള്ള ഫോട്ടോ പങ്കുവെച്ച് കൂടുതൽ അപ്ഡേറ്റുകൾ ഉടൻ വരും എന്ന് താരം കുറിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് നമിത പ്രമോദ് വിവാഹിത ആകാൻ പോകുന്നു എന്ന് തരത്തിൽ വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ വിവാഹിതയാകാൻ പോകുന്നോ ഇല്ലയോ എന്ന കാര്യം ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ അറിയാൻ ആകും എന്ന് നമിത വീഡിയോയിൽ പറയുന്നു. ഒരുപാട് സർപ്രൈസ് ഒളിപ്പിച്ച താരത്തിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. നമിതയുടെ കല്യാണത്തിനെ സംബന്ധിച്ചുള്ള വീഡിയോ പുറത്തു വന്നതോടെ നിരവധി കമന്റുകളുമായി പലരും രംഗത്തെത്തി. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താതെ കാര്യം പറയുവാൻ ആവശ്യപ്പെടുകയാണ് ആരാധകർ.

എന്നാൽ നമിതയുടെ വിവാഹം ഉടൻ ഇല്ലെന്നും നമിത കഥയെഴുതുന്ന പുതിയ സിനിമയുടെ പ്രഖ്യാപനമാണ് ഇതെന്നും ചില ആരാധകർ പറയുന്നു. എന്തായാലും താരത്തിന്റെ വിശദീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഏറ്റവും ഒടുവിൽ ജയസൂര്യ നായകനായ “ഈശോ” എന്ന ചിത്രത്തിലാണ് നമിത അഭിനയിച്ചത്. ഒക്ടോബർ അഞ്ചിന് സോണി ലൈവില പുറത്ത് ഇറങ്ങിയ ചിത്രം സംവിധാനം ചെയ്തത് നാദിർഷയാണ്. നാദിർഷ ആദ്യമായി സംവിധാനം ചെയ്ത “അമർ അക്ബർ ആന്റണി” യിലും നമിത ആയിരുന്നു നായിക.

ബാലതാരമായി മിനിസ്ക്രീനിൽ എത്തിയ നമിത പ്രമോദ് “എന്റെ മാനസപുത്രി”, “വേളാങ്കണ്ണി മാതാവ്’, “ദേവി മാഹാത്മ്യം” തുടങ്ങി നിരവധി പരമ്പരകളിൽ അഭിനയിച്ചു ശ്രദ്ധ നേടി. പിന്നീട് “ട്രാഫിക്” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “പുതിയ തീരങ്ങൾ” എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് “സൗണ്ട് തോമ”, “വിക്രമാദിത്യൻ”, “പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും”, “ചന്ദ്രേട്ടൻ എവിടെയാ”,” ഓർമ്മയുണ്ടോ ഈ മുഖം”, “അടി കപ്യാരെ കൂട്ടമണി” തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

എന്നാൽ വിവാഹമല്ല, സിനിമയിൽ നിന്നും താൻ ഉണ്ടാക്കിയ പണത്തിൽ നിന്നും ഒരു പുതിയ ബിസിനസ് തുടങ്ങാൻ പോവുകയാണ് നമിത. നമിതയുടെ ഉടമസ്ഥതയിൽ സമ്മർ ടൌൺ റെസ്റ്റോ കഫേ എന്ന സ്ഥാപനം ആണ് താരം തുടങ്ങുന്നത്, വളരെ ഓതെന്റിക്കേറ്റഡ് ആയിട്ടുള്ള ഫുഡ് ആണ് ഇവിടെ സെർവ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നാണ് ഇൻട്രോ വീഡിയോയിൽ മനസ്സിലാകുന്നത്,

story highlight – summer town resto cafe by namitha

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply