വേദിയിൽ ചേർത്തുപിടിച്ച് ചുംബിച്ച് നാദിർഷ : ആദ്യമായി വേദിയിൽ നാദിര്ഷയ്ക്കൊപ്പം പാടിയത് ആരെന്നു കണ്ടോ

കലാരംഗത്ത് വിവിധ മേഖലകളിൽ തൻ്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. മിമിക്രി ആർട്ടിസ്റ്റായും ഗായകനായും ഗാന രചയിതാവായും അവതാരകനായും സംവിധായകനായും നടനായും കഴിവുകൾ പ്രകടിപ്പിച്ചിട്ടുണ്ട്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായിരുന്നു നാദിർഷ. മിമിക്രിയിലൂടെ ആയിരുന്നു കലാരംഗത്തേക്കുള്ള നാദിർഷയുടെ കടന്നുവരവ്. നാദിർഷ അനേകം സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2015ലാണ് നാദിർഷ സംവിധാന രംഗത്തേക്ക് കാലെടുത്തുവെച്ചത്.

അമർ അക്ബർ അന്തോണി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടായിരുന്നു ആ കടന്നുവരവ്. പിന്നീട് കുറേ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നാദിർഷ തൻ്റെ കുടുംബത്തിലെ വിശേഷങ്ങളൊക്കെ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് നടനും സംവിധായകനുമായ നാദിർഷ ഇട്ട ഒരു പോസ്റ്റാണ്. ഈ പോസ്റ്റ് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. നാദിർഷ തൻ്റെ മകളായ ആയിഷയോടൊപ്പം ആദ്യമായി സ്റ്റേജ് പങ്കിട്ട സന്തോഷത്തിലാണ്.

ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഫോട്ടോ വിദേശ പരിപാടിയിലെ ഒരു വേദിയിൽ മകൾ ആയിഷ നാദിർഷയുടെ കൂടെ ഒരു ഗാനം ആലപിച്ചതാണ്‌. നാദിർഷയോടൊപ്പം മകൾ ആയിഷ സ്റ്റേജിൽ ആദ്യമായാണ് ഒരു ഗാനം ആലപിക്കുന്നത്. മസ്കറ്റിൽ വച്ച് നടന്ന ഒരു ഷോയിൽ ആണ് മകൾ നാദിർഷയോടൊപ്പം പാടിയത്. നാദിർഷ തൻ്റെ മകളെ ചേർത്തുപിടിച്ച് ചുംബിക്കുന്ന ഒരു ഫോട്ടോ ആണ് സോഷ്യൽ മീഡിയ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുന്നത്.

ഷാഹിന എന്നാണ് അദ്ദേഹത്തിൻ്റെ ഭാര്യയുടെ പേര്.നാദിർഷക്ക് രണ്ടു മക്കളാണ് ആയിഷയും ഖദീജയും. ആയിഷയുടെ വിവാഹം കഴിഞ്ഞു. പ്രമുഖ വ്യവസായി ലത്തീഫ് ഉപ്ലയുടെ മകൻ ബിലാലുമായാണ് ആയിഷയുടെ വിവാഹംനടന്നത്. വിവാഹ ചടങ്ങുകൾ കുറച്ചുദിവസം നീണ്ടു നിന്നതായിരുന്നു. സിനിമ ഫീൽഡിലെ ഒരുവിധം ആളുകളൊക്കെ മകളുടെ കല്യാണത്തിന് എത്തിയിരുന്നു. കല്യാണ ഫോട്ടോയും വിഡിയോയും ഒക്കെ സോഷ്യൽ മീഡിയവഴി പങ്കുവെച്ചിരുന്നു.

കാസർകോട് ഖാദർഭായി എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു നാദിർഷയുടെ സിനിമയിലേക്കുള്ള വരവ്. രാജൻ ആൻ്റണിയുടെ എസ്സി എസ് ഓർക്കസ്ട്രയിലൂടെയാണ് പത്താമത്തെ വയസ്സിൽ നാദിർഷ തൻ്റെ കരിയർ ആരംഭിച്ചത്. മലയാള സിനിമയിൽ തൻ്റെതായ സ്ഥാനം പിടിക്കുവാൻ നാദിർഷക്ക് സാധിച്ചിട്ടുണ്ട്. എല്ലാതരം വേഷങ്ങളും തനിക്ക് ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്. നാദിർഷയുടെ ദേ മാവേലി കൊമ്പത്ത് എന്ന പേരഡി ആരാധകർ നിറഞ്ഞമനസ്സോടെ സ്വീകരിച്ചിട്ടുണ്ട്.

നാദിർഷ മിമിക്രി കലാകാരനായി വന്നത് തൻ്റെ പതിനാറാമത്തെ വയസ്സിലാണ്. പാരഡി രംഗത്തും അദ്ദേഹം തൻ്റെ കഴിവ് തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. നാദിർഷയും ദിലീപും ഉറ്റ സുഹൃത്തുക്കളാണ്. നാദിർഷയാണ് സലിം കുമാർ കലാഭവൻ മണി തുടങ്ങിയ പ്രതിഭകളെ സിനിമാ ലോകത്തേക്ക് കൊണ്ടുവന്നത്. നാദിർഷയുടെ മാതാപിതാക്കൾ എം എ സുലൈമാനും പി എസ് സുഹറയും ആണ്. അഞ്ചു മക്കളിൽ മൂത്തമകനാണ് നാദിർഷ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply