എന്റെ മോൾക്ക് എന്താണ് കുറവ്.? നിനക്ക് വേണ്ടി ഒരു ചെക്കൻ എവിടെയോ ഉണ്ട് – അന്ന് അമ്മ സമാധാനിപ്പിക്കാൻ അങ്ങനെ പറഞ്ഞു – ഒടുവിൽ

നമ്മുടെ മുഖത്ത് ഒരു മുഖകുരു വന്നാൽ പോലും അത് പോകുന്നതുവരെ പലർക്കും വല്ലാതെ ബുദ്ധിമുട്ടാണ്. ആ സാഹചര്യത്തിലാണ് ആലപ്പുഴ കാരിയായ അമൃത വ്യത്യസ്തയാകുന്നത്. പഠിക്കുന്ന സമയത്ത് മുഖത്തിന്റെ മുഴുവൻ ഭാഗവും പൊള്ളലേറ്റ ഈ പെൺകുട്ടി അതിജീവനത്തിന്റെ പാതയിൽ ആണ്. പലപ്പോഴും പലരുടെയും തുറിച്ചു നോട്ടങ്ങൾക്ക് അവൾ മറുപടി പറയുന്നത് തന്റെ ജീവിതം കൊണ്ട് തന്നെയാണ്. അഞ്ചാം ക്ലാസ് വിദ്യാർഥിനി പഠിക്കാൻ തുടങ്ങിയപ്പോൾ പുസ്തകം താഴേക്ക് വീഴുകയും എടുക്കുവാൻ വേണ്ടി ഒരു മണ്ണെണ്ണ വിളക്കുമായി എത്തുകയും ചെയ്ത പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം അവിചാരിതമായിരുന്നു.

പുസ്തകം എടുത്തു കൊണ്ട് തിരഞ്ഞ പെൺകുട്ടി തലകറങ്ങി താഴെ വീഴുകയും ഷോളിൽ തീ പടരുകയും ചെയ്തു. പിന്നീട് മുഖത്തേക്ക് ആളിപ്പടർന്നു മണ്ണെണ്ണമണമുള്ള അഗ്നി അവളെ മുഴുവനായി മൂടി. രക്ഷപ്പെടുമോ ഇല്ലയോ എന്ന് ഡോക്ടർമാർ പോലും പറയാതെ വന്ന ഒരു അവസരത്തിൽ ആശുപത്രിയിൽ അവളുടെ ജീവനുവേണ്ടി വീട്ടുകാർ പ്രാർത്ഥനയോടെ നിന്നു. പിന്നീട് തുടയിൽ നിന്നും മാംസം എടുത്താണ് മുഖത്ത് പ്ലാസ്റ്റിക് സർജറി നടത്തിയത്. രണ്ട് വേദനകളും ചെറുപ്രായത്തിൽ അനുഭവിക്കേണ്ടി വന്ന ഒരു പെൺകുട്ടി..പിന്നീട് പലരുടെയും തുറിച്ചു നോട്ടങ്ങളെൽക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊന്നും ഒരു വിവാഹ ജീവിതം സ്വപ്നം കണ്ടിരുന്നില്ല അമൃത.

ഇടയ്ക്ക് അമ്മയോട് തനിക്കൊരു വിവാഹം ഉണ്ടാകില്ല എന്നൊക്കെ പറയുമ്പോൾ അമ്മ പറയുമായിരുന്നു എന്റെ മോൾക്ക് എന്താണ് കുറവ്.? നിനക്ക് വേണ്ടി ഒരു ചെക്കൻ എവിടെയോ ഉണ്ട്. അവൻ ഒരിക്കൽ നീ വരുമെന്ന്. തന്നെ ആശ്വസിപ്പിക്കാൻ വേണ്ടി അമ്മ പറഞ്ഞതാണെന്ന് അമൃത കരുതി. എന്നാൽ പിന്നീട് ആണ് കാര്യങ്ങൾ മാറി മറിഞ്ഞത്. സ്കൂളിൽ തന്നെ പഠിച്ച ഒരു പയ്യൻ ആയിരുന്നു അഖിൽ.

ഫേസ്ബുക്കിലൂടെ കാണുന്നത്. പക്ഷേ പറഞ്ഞു വന്നപ്പോഴാണ് തന്റെ സീനിയറായിരുന്നു എന്ന് മനസ്സിലാക്കുന്നത്. അഖിലിന്റെ സൗഹൃദവും കരുതലും ഒക്കെ മനസ്സിലാക്കാൻ ഒരുപാട് സമയമൊന്നും വേണ്ടി വന്നില്ല. തനിക്ക് ഒരു കാര്യം പറയാനുണ്ടെന്നും അത് വലിന്റൈൻ ദിനത്തിൽ തന്നെ പറയാം എന്ന് നോക്കി പറഞ്ഞതോടെ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി.

തന്റെ അവസ്ഥയെ കുറിച്ച് ഒന്നും പ്രത്യേകിച്ച് അഖിലിനോട് പറഞ്ഞു കൊടുക്കേണ്ടി വന്നില്ല. സൗഹൃദത്തിന് പുറത്തഖിൽ കാണിച്ച കരുതലും സ്നേഹവും എത്രയാണെന്ന് എനിക്കറിയാം ആയിരുന്നു. പിന്നീട് അച്ഛനും അമ്മയും ഇല്ലാത്ത അഖിൽ തന്റെ ചേട്ടനുമായി വന്ന് വിവാഹം ആലോചിച്ചു. ഞങ്ങളുടെ കുട്ടിയുടെ കുറവുകൾ ഞങ്ങൾക്കറിയാം അതിൽ അവളെ ഒരിക്കലും വേദനിപ്പിക്കല്ലേ, അങ്ങനെ ഉണ്ടെങ്കിൽ നമുക്ക് മുന്നോട്ട് പോകാം. ഇല്ലെങ്കിൽ സ്നേഹത്തോടെ നമുക്ക് പിരിയാം എന്നായിരുന്നു അവരുടെ വീട്ടുകാർ പറഞ്ഞത്. അവരുടെ ഇഷ്ടത്തിന് അപ്പുറം ഞങ്ങൾക്കൊന്നും ഇല്ല. അവനവളെ അത്രയ്ക്ക് ഇഷ്ടമാണ്. മറ്റൊന്നും ഞങ്ങൾ നോക്കുന്നില്ലെന്ന് അഖിലിന്റെ ചേട്ടൻ കൂടി പറഞ്ഞതോടെ ആ പ്രണയം അമൃതയുടെ ജീവിതം മാറ്റിമറിച്ചു. ഇപ്പോൾ അവൾ പറയുന്നുണ്ട് ഞാൻ ഒറ്റയ്ക്ക് അല്ലന്ന്. അമ്മ പറഞ്ഞ കാര്യം സത്യമാണ് എന്ന്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply