പരിക്കുകളുണ്ടായ കാര്യങ്ങൾ മറച്ചുവെച്ചുകൊണ്ട് പരാതിയില്ലെന്നു ഒപ്പിട്ടുവാങ്ങി – നയനയുടെ മരണത്തിൽ ദുരൂഹത! പോലീസിനെതിരെ യുവസംവിധായികയുടെ കുടുംബം.

nayana surya director

ലെനിൻ രാജേന്ദ്രൻ്റെ സഹ സംവിധായകയായിരുന്നു നയന സൂര്യ. സംവിധായകൻ ലെനിൻ രാജേന്ദ്രൻ മരണപ്പെട്ട് ഏതാനും ദിവസങ്ങൾക്കു ശേഷം ആയിരുന്നു നയനയുടെയും മരണം. രണ്ടുപേരുടെയും അടുത്തടുത്തുള്ള മരണത്തിലും സംശയങ്ങൾ ഉയർന്നുവരുന്നുണ്ട്. 2019 ഫെബ്രുവരി 24 ന് തിരുവനന്തപുരത്തെ ആൽത്തറ നഗറിലെ വാടക വീട്ടിൽ മരിച്ച നിലയിലായിരുന്നു നയന സൂര്യയെ കണ്ടെത്തിയത്.

തിരുവനന്തപുരം മ്യൂസിയം പോലീസ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലെ കാര്യങ്ങളൊക്കെ മറച്ചുവെച്ചുകൊണ്ട് മരണം ഒരു ആത്മഹത്യ ആണെന്ന തരത്തിൽ വരുത്തി തീർത്ത് വീട്ടുകാരുടെ കയ്യിൽ നിന്നും പരാതിയിൽ ഒപ്പിട്ടു വാങ്ങി എന്നാണ് നയനയുടെ സഹോദരൻ വെളിപ്പെടുത്തിയിരിക്കുന്നത്. ആ സമയത്ത് മാനസികമായി വളരെയേറെ തളർന്നിരിക്കുന്നത് കൊണ്ട് തന്നെ പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ ഒന്നും വായിച്ചിരുന്നില്ല.

അവർ പറഞ്ഞപ്പോൾ ഞങ്ങൾ ഒപ്പിട്ടു കൊടുത്തു. ഇത് ഞങ്ങളെ ചതിച്ചതായിരുന്നു എന്ന് പിന്നീടാണ് മനസ്സിലാക്കിയത്. പോലീസുകാർ എന്തിനാണ് ഈ കാര്യം മറച്ചുവെച്ചത് എന്ന് അറിയില്ല. എന്തായാലും ഈ കേസിന് പുനരന്വേഷണം വേണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെട്ടത്. നയനയുടെ സുഹൃത്തുക്കളായിരുന്നു പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് സംശയം തോന്നി വായിച്ചിട് ഇവരെ അറിയിച്ചത്. അത് ഒരു ആത്മഹത്യ അല്ലായിരുന്നെന്ന്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അടിവയറ്റിൽ ക്ഷതം ഏറ്റിട്ടുണ്ടെന്നും വൃക്കയിലും പാൻക്രിയാസിലും ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുണ്ടെന്നും കഴുത്തിൽ ഏഴു മുറിവുകളും ഉണ്ടായിരുന്നു എന്നൊക്കെയായിരുന്നു പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. കഴുത്ത് ഞെരിഞാണ് മരണപ്പെട്ടത് എന്നായിരുന്നു റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇതിന് പ്രശ്നമാക്കാതിരിക്കാൻ വേണ്ടി അസ്‌ഫിക്സിയോഫീലിയ എന്നറിയപ്പെടുന്ന സ്വയം പീഡിപ്പിച്ചു ശ്വാസംമുട്ടിച്ചുകൊണ്ട് സ്വയം തങ്ങളുടെ ശരീരത്തെ വേദനിപ്പിച്ചുകൊണ്ട് ആനന്ദം കണ്ടെത്തുന്ന ഒരു അപൂർവ്വ രോഗം കെട്ടിച്ചമച്ചുകൊണ്ട് ഇതൊരു ആത്മഹത്യ ആക്കി മാറ്റുകയായിരുന്നു.

എന്നാൽ മരണം നടന്ന സ്ഥലത്തുനിന്നും കിട്ടിയ റിപ്പോർട്ടുകൾ അനുസരിച്ച് ഈ രോഗത്തോട് ഒരു സാദൃശ്യവും ഉണ്ടായിരുന്നില്ല. ശരീരത്തിൽ ഗുരുതരമായ മുറിവുകളും അതുപോലെ തന്നെ പല മൊഴിയും ആത്മഹത്യ അല്ലെ എന്ന് മനസ്സിലാക്കാത്ത രീതിയിൽ ആയിരുന്നെങ്കിലും പോലീസുകാർ യാതൊരു നടപടിയും എടുത്തിരുന്നുമില്ല.നയനയുടെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

റിട്ടയേഡ് കേരള പോലീസ് ഓഫീസർ ആയിരുന്ന ജോർജ് ജോസഫിൻ്റെ അഭിപ്രായം സ്വയം കഴുത്തു ഞെരിച്ച് ആത്മഹത്യക്ക് മുതിരുന്നത് അസാധ്യമായ ഒരു സംഭവമാണെന്നാണ്. കഴുത്ത് ഞെരുങ്ങിയതാണ് മരണകാരണമെന്നും പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് അനുസരിച്ച് അത് ഒരു കൊലപാതകമായി കണക്കാക്കണമെന്നാണ് അദ്ദേഹം പറയുന്നത്. തെളിവുകളുടെയൊക്കെ അടിസ്ഥാനത്തിൽ അവൾ കൊല്ലപ്പെട്ടതായിരിക്കാം എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply