10 ലൈൻ എക്സ്പ്രസ് ഹൈവേ അതും മൈസൂർ മുതൽ ബാംഗ്ലൂർ വരെ – പറഞ്ഞിട്ടെന്താ കാര്യം ! മുട്ടൻ ബ്ലോക്ക് എന്ന് യാത്രക്കാർ പരാതി

ഗതാഗതകുരുക്ക് ഇന്ന് ആളുകളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് ബംഗളൂരു പോലെയുള്ള സ്ഥലങ്ങളിൽ..എന്നാൽ ബംഗളൂരു മൈസൂർ എക്സ്പ്രസ് വെ തുറന്നതോടെ ബംഗളൂരുവിൽ നിന്നും അതിവേഗ പാതയിലേക്ക് പ്രവേശിക്കുന്ന കെങ്കേരി കമ്പിപുരയിൽ ഗതാഗതകുരുക്ക് രൂക്ഷമായി കൊണ്ടിരിക്കുകയാണ്. റിംഗ് റോഡ് ജംഗ്ഷനിൽ കുരുക്ക് ഉണ്ടെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. കേരളത്തിൽ നിന്ന് ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങളാണ് മൈസൂര് നഗരത്തിലെ തിരക്ക് ഒഴിവാക്കാൻ റോഡിനെ ആശ്രയിക്കുന്നത്.

അതുകൊണ്ടാണ് ഗതാഗതക്കുരുക്ക് ഇത്രത്തോളം വർദ്ധിച്ചു വരുന്ന ഒരു സാഹചര്യം കാണാൻ സാധിക്കുന്നതും. ബംഗളൂരു പോലെയുള്ള ഓരോ സ്ഥലത്തെ ഗതാഗതകുരുത്ത് എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടേറിയ ഗതാഗതകുരുക്ക് തന്നെയാണ്. ഒരു ഇന്റർവ്യൂവിന് പോകണമെങ്കിൽ പോലും അതിരാവിലെ വീട്ടിൽനിന്നും ഫ്ലാറ്റിൽ നിന്ന് ഇറങ്ങേണ്ട അവസ്ഥയാണ് ഇവിടെയുള്ളവർക്ക്. അത്രത്തോളം ബ്ലോക്ക് ആയിരിക്കും രാവിലെ സമയത്തും വൈകുന്നേരവും ബാംഗ്ലൂരിൽ കാണാൻ സാധിക്കുന്നത്.

കേരളത്തിൽ കൊച്ചിയിലാണ് നിലവിൽ അത്രത്തോളം ഗതാഗതകുരുക്ക് ഉള്ളത്. രാവിലെയും വൈകുന്നേരവും കൊച്ചിയിലെ അവസ്ഥയും ഇതിന് സമാനമായ രീതിയിൽ തന്നെയാണ്. ഇതിനൊരു ശാശ്വത പരിഹാരം ഇതുവരെയും കണ്ടെത്തിയിട്ടില്ല എന്നതാണ് സത്യം. ഇത്തരം കാര്യങ്ങൾക്ക് വേണ്ടി ശാശ്വതമായ ഒരു പരിഹാരം ആവശ്യമാണ്. ഈയൊരു വിഷയം അധികാരികളുടെ അരികിലേക്ക് എത്രയും പെട്ടെന്ന് എത്തുമെന്ന് തന്നെയാണ് ബംഗളൂരുവിലുള്ള ഓരോരുത്തരും വിശ്വസിക്കുന്നത്.

വളരെ പെട്ടെന്ന് തന്നെ ബംഗളൂരു മൈസൂർ ഗതാഗത വിഷയത്തിൽ ഒരു പരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷയോടെയാണ് ഓരോരുത്തരും കാത്തിരിക്കുന്നത്. കേരളം അടക്കമുള്ള സ്ഥലങ്ങളിൽ നിന്നുമുള്ള വാഹനങ്ങൾ എത്തുന്നതാണ് ഈ ഗതാഗതക്കുരുക്കിന്റെ പ്രധാന പ്രശ്നം എന്നു പറയുന്നത്. ഇത് കാരണം അത്യാവശ്യക്കാർക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് ആശുപത്രിയിലെ മറ്റും പോകുവാനായി ആംബുലൻസിലും മറ്റും യാത്ര ചെയ്യുന്നവർക്കാണ് ഇതിന്റെ ബുദ്ധിമുട്ടുകൾ കൂടുതലായി അനുഭവിക്കേണ്ടി വരുന്നത്.

കൃത്യസമയത്ത് ആശുപത്രിയിൽ എത്താൻ സാധിക്കാത്തതുകൊണ്ടു തന്നെ വിലപ്പെട്ട ജീവനുകൾ പോലും നഷ്ടമാകുന്ന അവസ്ഥ ചിലപ്പോൾ ഉണ്ടാകാൻ ഇടയുണ്ട്. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് ശാശ്വതമായ ഒരു പരിഹാരം തേടുകയാണ് വേണ്ടത്. ഇതിനായി അധികാരികൾ പരിശ്രമിക്കും എന്ന് തന്നെയാണ് ഓരോരുത്തരും വിശ്വസിക്കുന്നത്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply