എന്റെ സ്വത്തും സമ്പാദ്യങ്ങളുമൊക്കെ എനിക്കും ഭർത്താവിനും അടിച്ചുപൊളിക്കാനുള്ളതാണ് – അവൾക്ക് വേണ്ടി ഉള്ളത് അവൾ സമ്പാദിക്കണം – ശ്വേത മേനോൻ

സിനിമ നടിയും മോഡലും ടിവി അവതാരകയുമായ ശ്വേതാ മേനോനെ മലയാളികൾക്കെല്ലാം തന്നെ സുപരിചിതമാണ്. മലയാള സിനിമയിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും ശ്വേത അഭിനയിച്ചിട്ടുണ്ട്. ശ്വേത പറഞ്ഞ ചില വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ശ്വേത പറയുന്നത് തന്റെ സമ്പാദ്യം ഒന്നും മകൾക്ക് നൽകില്ല എന്നാണ്. ശ്വേതയുടെ ഭർത്താവ് ശ്രീവൽസൻ മേനോൻ ആണ്.

ശ്വേതാ പറയുന്നത് താനും ഭർത്താവും ഒന്നിച്ച് സമ്പാദിച്ചത് മുഴുവൻ അടിച്ചുപൊളിച്ച് തങ്ങൾക്ക് ജീവിക്കാനുള്ളതാണ്. അല്ലാതെ മകൾക്ക് നൽകുവാൻ വേണ്ടിയുള്ളതല്ല എന്നാണ്. മകളെ സ്വതന്ത്രയായി വിട്ടാൽ മാത്രമേ അവൾ നല്ല നിലയിൽ എത്തുകയുള്ളൂ എന്നും എന്തെങ്കിലും നേടിയെടുക്കണം എന്ന തോന്നലുകൾ ഉണ്ടാവുകയുള്ളൂ എന്നാണ് ശ്വേത പറഞ്ഞത്. ശ്വേത പറയുന്നത് ഇന്ത്യക്കാർ സ്വതവേ എപ്പോഴും മറ്റുള്ളവർക്ക് വേണ്ടിയാണ് ജീവിക്കുന്നത്.

മനസ്സുകൊണ്ട് നമ്മൾ തയ്യാറായാൽ മാത്രമേ വിവാഹത്തിനും പ്രസവത്തിനും ഒക്കെ ഒരുങ്ങാൻ പാടുള്ളൂ എന്നും. മറ്റുള്ളവർക്ക് വേണ്ടി നമ്മൾ നമ്മളുടെ ജീവിതം ഒഴിഞ്ഞു വയ്ക്കുമ്പോൾ നമ്മളുടെ ജീവിതം പലപ്പോഴും നമുക്ക് ആസ്വദിക്കാൻ കഴിയാറില്ല. ശ്വേത പറയുന്നത് തന്റെ മകൾ ഇപ്പോൾ ഭയങ്കര കുറുമ്പി ആണെന്നാണ്. മകൾ ജനിച്ച സമയത്ത് താൻ ഏറ്റവും സന്തോഷവതിയും ആ സമയം എന്റെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതും ആയിരുന്നു എന്നാണ്.

നമ്മൾ നമ്മളെ കുട്ടികൾക്കും മറ്റുള്ളവർക്കും വേണ്ടി മാത്രം ജീവിച്ചാൽ നമ്മളെത്തന്നെ മനസ്സിലാക്കാതെ പോകുമെന്നും പറഞ്ഞു. അതുകൊണ്ട് എപ്പോഴും നമ്മൾ നമ്മളെ തന്നെയാണ് ആദ്യം സ്നേഹിക്കേണ്ടത്. ശ്വേത പറയുന്നത് മകൾക്ക് തന്നെക്കാൾ കൂടുതൽ അച്ഛനെയാണ് ഇഷ്ടം എന്നാണ്. മകളുടെ കളികളും ചിരികളും ഒക്കെ കാണുമ്പോൾ തനിക്ക് തന്റെ കുട്ടിക്കാലത്തെ ഓർമ്മകളാണ് വരുന്നതെന്നും പറഞ്ഞു. ശരിക്കും ചെറുപ്പകാലത്ത് അച്ഛനോട് ആയിരുന്നു കൂടുതൽ സ്നേഹം.

എന്നാൽ മകൾക്ക് ജന്മം നൽകിയതിനു ശേഷം മാത്രമാണ് അമ്മയോടുള്ള അടുപ്പം കൂടിയതെന്ന്. ശ്വേത സ്വന്തം മകളോട് വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട് ഞാൻ നിനക്ക് പഠിക്കാനുള്ള സാഹചര്യം മാത്രമാണ് ഒരുക്കി തരുകയുള്ളൂ അല്ലാതെ സ്വത്തോ സമ്പാദ്യമോ ഒന്നും തരികയില്ലെന്ന്. ആരുടെയും സഹായമില്ലാതെ തന്നെ സ്വന്തം കാലിൽ നിന്നുകൊണ്ട് നേടിയെടുത്തതാണ് ശ്വേത ഇപ്പോഴത്തെ ജീവിതം. അതുകൊണ്ട് മകളും അത്തരത്തിൽ തന്നെ സ്വന്തം കാലിൽ നിൽക്കണം എന്നാണ് ആഗ്രഹം.

ജോമോൻ സംവിധാനം ചെയ്ത മലയാള ചിത്രമായ അനശ്വരത്തിൽ മമ്മൂട്ടിക്കൊപ്പം നായികയായിട്ടായിരുന്നു ശ്വേത അഭിനയിച്ചത്. അതിനുശേഷം ആയിരുന്നു ശ്വേത പിന്നീട് മോഡലിങ്ങിൽ ശ്രദ്ധിച്ചു തുടങ്ങിയത്. ശ്വേത മിസ്സ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. അതിൽ തേർഡ് റണ്ണറപ്പാവുകയും ചെയ്തിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply