ഞാൻ കഷ്ട്ടപെട്ടു സമ്പാദിക്കുന്ന പണം എനിക്കും എന്റെ ഭാര്യക്കും വേണ്ടിയാണ് ! മകന് വേണ്ടി താൻ സംബാധിക്കില്ല എന്ന് തുറന്നു പറഞ്ഞു ചാക്കോച്ചൻ

മലയാള സിനിമലോകത്തിലെ ഏറ്റവും തിരക്കേറിയ ഒരു നടനാണ് കുഞ്ചാക്കോ ബോബൻ. അദ്ദേഹം ഈ ഇടെ നടത്തിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയി മാറിയിരിക്കുന്നത്. അവതാരക കുഞ്ചാക്കോ ബോബനോട് ചോദിച്ചത് നിങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ മകനുവേണ്ടിയല്ലേ? കുഞ്ചാക്കോ ബോബൻ കൊടുത്ത മറുപടി സമ്പാദ്യം എല്ലാം എനിക്കും ഭാര്യക്കും വേണ്ടിയുള്ളതാണ് എന്നാണ്.

വളരെ വൈകി ഉണ്ടായതാണ് മകൻ എങ്കിലും ജീവിതത്തിൽ എല്ലാ കഷ്ടപ്പാടുകളും അറിയിച്ചു മാത്രമേ മകനെ വളർത്തു എന്നും താരം പറഞ്ഞു. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നില്ല എന്ന പരാതിയാണ് ഭാര്യ പ്രിയയ്ക്ക്. ടിനു പാപ്പച്ചൻ്റെ പുതിയ ചിത്രമായ ചാവേറിന്റെ ലൊക്കേഷനിൽ തിരക്കിലാണ് താരം ഇപ്പോൾ. കുടുംബത്തോടൊപ്പം നിക്കാൻ സമയം കണ്ടെത്തണം എന്നും അദ്ദേഹം പറഞ്ഞു. മകൻ്റെ കൂടെ ചിലവഴിക്കാൻ താരം സമയം കണ്ടെത്താറുണ്ട്. മകൻ വളർന്നു സ്വന്തംകാലിൽ നിൽക്കണം എന്നാണ് അദ്ദേഹത്തിൻ്റെ ആഗ്രഹം.

ഭാര്യ തന്നോട് വഴക്കിടാറുണ്ടെന്നും എന്നാൽ വഴക്ക് ആസ്വദിക്കാറുണ്ടെന്നും സ്നേഹക്കൂടുതൽ കൊണ്ടാണ് അങ്ങനെ വഴക്കിടുന്നതെന്നും താരം പറഞ്ഞു. മകനെ സമൂഹത്തിൽ നല്ല ഒരു വ്യക്തിയാക്കി മാറ്റുവാനാണ് ആഗ്രഹം. മകൻ്റെ ഫോട്ടോസും വീഡിയോസും ഒക്കെ സോഷ്യൽ മീഡിയായിൽ പെട്ടന്ന് പ്രചരിക്കാറുണ്ട്‌. താരം സോഷ്യൽ മീഡിയ വഴി ഇടുന്ന പോസ്റ്റുകൾ എല്ലാം തന്നെ വേഗത്തിൽ വൈറൽ ആകാറുണ്ട്. അനിയത്തിപ്രാവ് എന്ന മലയാള ചിത്രത്തിലൂടെയാണ് നായകനായി സിനിമയിൽ പ്രവേശിച്ചത്.

കുഞ്ചാക്കോ ബോബൻ കഥാപാത്രങ്ങളും, സിനിമയും, സ്ക്രിപ്റ്റും ഒക്കെ തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്താറുണ്ട്. അതുകൊണ്ടുതന്നെ അടുത്തിടെ ചെയ്യുന്ന സിനിമകളിൽ എല്ലാം തന്നെ വളെരെ പ്രേക്ഷക പ്രശംസയും ലഭിക്കാറുണ്ട്. എന്നാ താൻ കേസുകൊട് എന്ന ചിത്രം 50 കോടിയോളം കളക്ട് ചെയ്തു.
തൻ്റെ മകന് മിന്നൽ മുരളി എന്ന ചിത്രം ഒരുപാട് ഇഷ്ടമായെന്നും അതിലെ മിന്നൽ മുരളിയെ പോലെ ചാടി വീഴുകയും ചെയ്യാറുണ്ട്. പതിനാലു വർഷത്തെ കാത്തിരിപ്പിന് ശേഷം ആണ് താരത്തിന് മകൻ ഉണ്ടായത്. ഇസ്ഹാക്ക് എന്നാണ് മകൻ്റെ പേര്.

കുഞ്ചാക്കോ ബോബൻ്റെ വിഷമം മകൻ അച്ഛൻ്റെ ഒരു സിനിമയും അനുകരിക്കുന്നില്ലല്ലോ എന്നതായിരുന്നു പക്ഷെ എന്നാ താൻ കേസുകൊട് എന്നാ സിനിമ ഇറങ്ങിയതിനു ശേഷം അതിലെ ഡാൻസും, ഡയലോഗും അതിലെ ആടാലോടകം എന്ന പാട്ടടക്കം മകൻ പാടാൻ തുടങ്ങിയപ്പോ അദ്ദേഹത്തിൻ്റെ സങ്കടം മാറി. കുഞ്ചാക്കോ ബോബൻ്റെ ഏറ്റവും പുതിയ ചിത്രം അറിയിപ്പാണ്. ചിത്രത്തിൻ്റെ സംവിധായകൻ മഹേഷ്‌ നാരായണൻ ആണ്. ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ബൂസാൻ ചലച്ചിത്രമേളയിലും പ്രദർശനത്തിന് എത്തിയ ചിത്രമാണ് അറിയിപ്പ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply