വരുന്ന ഏഴു കൊല്ലത്തിനകം കേരളത്തിൽ കുറഞ്ഞത് മുപ്പത് ശതമാനം കോളേജുകൾ എങ്കിലും പൂട്ടിപ്പോകും എന്ന് ഞാൻ രണ്ടു മാസം മുൻപ് പറഞ്ഞിരുന്നു !

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ ദുരന്ത അപകടസാധ്യത ലഘൂകരണ വിഭാഗത്തിൻ്റെ തലവനായ ഡോക്ടർ മുരളി തുമ്മാരുകുടി അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച വാക്കുകളാണ് വൈറലായി കൊണ്ടിരിക്കുന്നത്. മുരളി തുമ്മാരകുടി രണ്ടുമാസം മുൻപേ പറഞ്ഞത് അടുത്ത ഏഴ് വർഷത്തിനുള്ളിൽ കേരളത്തിലെ 30 ശതമാനം കോളേജുകൾ എങ്കിലും പൂട്ടിപ്പോകും എന്നാണ്. അദ്ദേഹത്തിൻ്റെ വാക്കുകൾ കേട്ട എല്ലാവരും ഞെട്ടിയിരിക്കുകയാണ്.

കാരണം നമ്മൾ പൊതുവേ എപ്പോഴും കേൾക്കുന്നത് വിദ്യാഭ്യാസ സ്ഥാപനമായ കോളേജുകൾ തുറക്കുന്നതല്ലാതെ പൂട്ടുന്നത് കേട്ടിട്ടേയില്ല. മുരളി പറഞ്ഞത് ഈ വർഷത്തെ കോളേജ് അഡ്മിഷന് വേണ്ടിയിട്ടുള്ള അപ്ലിക്കേഷനുകളിൽ വന്ന കുറവ് കാണുന്ന സമയത്ത് കോളേജുകൾ പൂട്ടി പോകാൻ ഏഴുവർഷം വേണമോ എന്നാണ് തനിക്ക് തോന്നുന്നതെന്ന്. കോളേജ് അപ്ലിക്കേഷൻ 20 മുതൽ 30 ശതമാനം വരെ കുറവാണ് വന്നിരിക്കുന്നത്.

നിലവാരം കൂടിയ കോളേജുകൾ ഒഴിച്ച് മറ്റ് എല്ലാ കോളേജുകളിലും സീറ്റുകൾ വെറുതെ കിടക്കും എന്നും പറഞ്ഞു. അതിശയിക്കാൻ ഒന്നുമില്ല കാരണം യാതൊരു തൊഴിൽ സാധ്യതയുമില്ലാത്ത കോഴ്സുകളാണ് കൂടുതലും. എടുക്കുന്ന വിഷയങ്ങളിൽ പ്രത്യേക താല്പര്യം ഒന്നുമില്ലാതെ പഠിക്കുന്ന വിദ്യാർത്ഥികൾ അതുപോലെ തന്നെ അവരെ പഠിപ്പിക്കുന്നതിന് അധ്യാപകർക്കും പ്രത്യേക താല്പര്യം കാണുന്നില്ല. രാഷ്ട്രീയപ്പാർട്ടികളുടെ നിയന്ത്രണത്തിലുള്ള കോളേജുകൾ, വിദ്യാർഥികളുടെ വർത്തമാനകാലത്തെ കുറിച്ചും ഭാവികാലത്തെ കുറിച്ചും യാതൊരു മുൻവിധിയും ഇല്ലാത്ത യൂണിവേഴ്സിറ്റികൾ, യുവാക്കളെ കുട്ടികളായി കാണുന്ന സ്വന്തം മാതാപിതാക്കൾ കൂടാതെ സദാചാര പോലീസ് ചമഞ്ഞു നടക്കുന്ന കൂട്ടം ആളുകൾ.

ഇത്തരം കാര്യങ്ങളിലൊക്കെ ചെന്ന് ചാടിക്കൊണ്ട് തങ്ങളുടെ മൂന്നുവർഷം എന്തിന് വെറുതെ കളയണമെന്ന് ഓരോ വിദ്യാർത്ഥിയും തീരുമാനിച്ചാൽ അത് വിദ്യാർത്ഥികളുടെ വിവേചന ബുദ്ധിയായി കണക്കാക്കാം എന്നും പറഞ്ഞു. പല കോളേജുകളിലും ആവശ്യത്തിലധികം കോഴ്സും അതിനുവേണ്ടിയിട്ടുള്ള അധ്യാപകരെയും നിയമിച്ചിട്ടുണ്ട് എന്നാൽ പല കോഴ്സുകളിലെയും വിദ്യാർത്ഥികളുടെ എണ്ണം നോക്കി കഴിഞ്ഞാൽ ആ കോഴ്സ് ആവശ്യമുണ്ടോ എന്ന് വരെ തോന്നിപ്പോകും.

അതുകൊണ്ടുതന്നെ കോളേജുകളുടെ ദീർഘകാലത്തേക്കുള്ള നിലനിൽപ്പിനു വേണ്ടി അത്തരം കോഴ്സുകൾ ഒഴിവാക്കുകയും അതിനുവേണ്ടി നിയമിച്ച അധ്യാപകരെ സാവധാനം മറ്റു ജോലികളിലേക്ക് മാറ്റുകയും ചെയ്യുക. ഉന്നത വിദ്യാഭ്യാസ നിലവാരം നൽകുവാനും ഭാവി തലമുറയെ പടുത്തുയർത്തുവാനും ഇത്തരത്തിലുള്ള ശക്തമായ തീരുമാനങ്ങൾകൈക്കൊള്ളേണ്ടതാണ്. ഇന്നത്തെ കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് ഒരുപാട് ഓപ്ഷനുകളും വിദേശരാജ്യങ്ങളിൽ സ്വതന്ത്രമായി പഠിക്കാനും ജോലി സാധ്യതകളും ഉള്ള ഒരുപാട് സംവിധാനങ്ങളും ഉണ്ട്.

ആ സ്ഥിതിക്ക് വിദ്യാർത്ഥികൾ നമ്മുടെ നാടിനെ മറന്നുകൊണ്ട് അന്യനാട്ടിലേക്ക് പോവുകയും അവിടെയുള്ള കോഴ്സുകൾ തെരഞ്ഞെടുക്കുകയും ചെയ്യും. ഇത് ആത്യന്തികമായി നമ്മുടെ നാട്ടിലെ കോളേജുകളെ തകർക്കുന്ന ഒരു സംഭവ വികാസമാണ്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഇതിനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നമ്മുടെ നാട്ടിലെ കോളേജുകൾ പലതും പൂട്ടേണ്ടി വരും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply