കൊല്ലത്ത് കടലിനടിയിൽ ഇന്ധന സാന്നിധ്യം; ഇല്ലെങ്കിലും ഉണ്ടെന്നേ ഞങ്ങൾ കൊല്ലംകാര് പറയു എന്ന് മുകേഷ്

നടൻ അവതാരകൻ അതുപോലെ തന്നെ രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലെല്ലാം തൻ്റെ ഉത്തരവാദിത്വങ്ങൾ പൂർണമായി നിറവേറ്റുന്നയാളാണ് മുകേഷ്. മുകേഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ഫിലിപ്സ്. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് മുകേഷ് അഭിനയിക്കുന്ന 300 മത്തെ ചിത്രമാണിത്. തൻ്റെ പുതിയ സിനിമയായ ഫിലിപ്സിൻ്റെ പ്രമോഷൻ്റെ ഭാഗമായി വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെ പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

മുമ്പ് കൊല്ലത്ത് കടലിനടിയിൽ ഇന്ധന സാന്നിധ്യം എന്ന് പറഞ്ഞുകൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ് വന്നിരുന്നു. ഇതിനെ കുറിച്ചായിരുന്നു മുകേഷ് സംസാരിച്ചത്. മുകേഷ് പറഞ്ഞത് അതിപ്പോൾ ഇന്ധനം ഉണ്ടെങ്കിലും ഇല്ലെങ്കിലും അവസാന നിമിഷം വരെ ഉണ്ടെന്നെ ഞങ്ങൾ പറയുകയുള്ളൂ. ദാ ഇപ്പൊ വരും ഇപ്പൊ വരും എന്ന് പറയും. എന്നിട്ട് അവസാനം കുറച്ചു കൂടി താമസിക്കും എന്ന് പറയുകയും ചെയ്യും. അല്ലെങ്കിൽ വന്നെന്നു തന്നെ പറയും.

അതല്ലാതെ ഒരിക്കലും വരാൻ ഒരു സാധ്യതയുമില്ലെന്ന് പറയില്ല. എന്തുകൊണ്ടാണെന്നാൽ ഇന്ധനസാന്നിധ്യമുണ്ടെങ്കിൽ കൊല്ലത്തിൻ്റെയും കേരളത്തിൻ്റെയും മുഖച്ഛായ തന്നെ മാറും. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഗവേഷണം അല്ലെങ്കിൽ പര്യവേഷണം നടത്തുന്നുണ്ട് എന്നുള്ളത് സത്യം തന്നെയാണ്. എന്നാൽ അവർക്ക് അത്ര വലിയ എക്സൈറ്റ്‌മെൻ്റ് ഒന്നുമില്ല എന്നാണ് ചിരിച്ചുകൊണ്ട് ആ ഫേസ്ബുക്ക് പോസ്റ്റിന് മുകേഷ് നൽകിയ മറുപടി.

എന്നാൽ ആർക്കാണ് വലിയ എക്സൈറ്റ്‌മെൻ്റ് ഇല്ലാത്തത്, കൊല്ലത്തുള്ളവർക്ക് ആണോ എന്ന ചോദ്യത്തിന് മുകേഷ് നൽകിയ മറുപടി ഒരു പൊട്ടിച്ചിരി തന്നെ ഉണ്ടാക്കി. ഈ എക്സൈറ്റ്‌മെൻ്റ് ഇല്ലാത്തത് കൊല്ലത്തുള്ളവർക്ക് അല്ല ഈ ഗവേഷണം നടത്തുന്നവർക്കാണ്. അവർ അതിനെ ഒരു ഇല്യൂഷൻ പോലെയാണ് കാണുന്നത്. എന്നാൽ ഞങ്ങൾ അങ്ങനെ കണക്കാക്കുന്നില്ല. ഈ ഗവേഷണം നടത്തുന്നവരെ ഞങ്ങൾ എക്‌സ്‌പ്രഷൻ ഇടാൻ അറിയാത്ത ഉദ്യോഗസ്ഥർ ആയിട്ടാണ് കണക്കാക്കുന്നത്.

അവർക്ക് എന്തുവന്നാലും പ്രശ്നമില്ല. എന്നാലും അവർക്ക് നൽകിയ ജോലി വളരെ സീരിയസ് ആയിട്ട് തന്നെ അവർ ചെയ്യുന്നുണ്ടെന്നും മുകേഷ് പറഞ്ഞു. മുകേഷിൻ്റെ പുതിയ സിനിമയായ ഫിലിപ്പ്സ് സിനിമയിൽ മൂന്ന് മക്കളുമൊത്ത് ബാംഗ്ലൂരിൽ തന്നെ സ്ഥിരം താമസമാക്കിയ ഫിലിപ്പ് എന്ന കേന്ദ്ര കഥാപാത്രത്തെയാണ് മുകേഷ് ചെയ്യുന്നത്. ഈ സിനിമയിൽ ഒരു അപ്രതീക്ഷിത സംഭവം അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നതാണ് കാണിക്കുന്നത്.

ഈ ചിത്രത്തിൽ മുകേഷിനെ കൂടാതെ ഇന്നസെൻ്റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ തുടങ്ങിയവരൊക്കെ അഭിനയിക്കുന്നുണ്ട്. ഫിലിപ്സ് എന്ന ചിത്രം ലിറ്റിൽ ബിഗ് ഫിലിംസിൻ്റെ ബാനറിൽ സുബിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ആണ് നിർമ്മിക്കുന്നത്. ഈ ചിത്രത്തിൻ്റെ സംവിധായകൻ ആൽഫ്രഡ് കുര്യൻ ജോസഫ് ആണ്. ചിത്രത്തിൻ്റെ രചന മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡും ആണ്. ഹെലൻ ടീം ഒരുക്കുന്ന ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നടൻ ഇന്നസെൻ്റ് അഭിനയിച്ച ഏറ്റവും അവസാനത്തെ ചിത്രം എന്നുള്ളത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply