താരപുത്രന്റെ വിവാഹത്തിന് മദ്യപിച്ച് എത്തിയ വാർത്തകളോട് പ്രതികരിച്ച് നടൻ മുകേഷ്!

സെലിബ്രിറ്റികളുടെ ജീവിതം എന്നും സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം ആകാറുണ്ട്. മുകേഷ്, ദിലീപ്, ബാല, ഗോപി സുന്ദർ തുടങ്ങി നിരവധി സെലിബ്രിറ്റികളുടെ വ്യക്തിജീവിതങ്ങൾ നിരന്തരം സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. അത്തരത്തിൽ മുകേഷിന്റെ വ്യക്തിജീവിതവും ദാമ്പത്യ ജീവിതവും എല്ലാം സമൂഹമാധ്യമങ്ങളിൽ പലപ്പോഴും പ്രചരിക്കാറുണ്ട്. നടന്റെ രണ്ടു വിവാഹങ്ങളും വിവാഹമോചനങ്ങളും നടനെതിരെ ആദ്യ ഭാര്യ ഉന്നയിച്ച ആരോപണങ്ങളും എല്ലാം സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്.

പല വിവാദങ്ങളിലും അകപ്പെട്ടിട്ടുള്ള താരം ആണ് മുകേഷ്. അതിരുകടന്ന ആരാധകരുടെ ശല്യം കാരണം കോപം കൊണ്ട് മുകേഷ് പൊട്ടിത്തെറിച്ചതും ഫോണിലൂടെ തെറി വിളിച്ചതും എല്ലാം സമൂഹമാധ്യമങ്ങളിൽ മുമ്പു വൈറൽ ആയിട്ടുണ്ട്. ഇതോടെ മുകേഷ് കടുത്ത മദ്യപാനിയാണ് എന്ന ലേബലും താരത്തിന് ലഭിച്ചു. തന്റെ പേരിൽ പ്രചരിക്കുന്ന ഏറ്റവും പുതിയ വാർത്തകളോട് പ്രതികരിക്കുകയാണ് നടൻ. ഈ മാസം ആദ്യമായിരുന്നു മണിയൻപിള്ള രാജുവിന്റെ മകന്റെ വിവാഹം.

അടുത്ത സുഹൃത്തുക്കളാണ് മുകേഷും മണിയൻപിള്ള രാജുവും. നിരവധി ചിത്രങ്ങളിലാണ് ഈ കൂട്ടുകെട്ട് ഒന്നിച്ചിട്ടുള്ളത്. യുവ നടനും താരപുത്രനുമായ നിരഞ്ജന്റെ വിവാഹ വിരുന്നിനു ശേഷം യൂട്യൂബ് ചാനലുകളോട് സംസാരിച്ചത് വ്യാജ തലക്കെട്ടോടെ ആയിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. കൈരളി ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുകേഷ് സത്യാവസ്ഥ വെളിപ്പെടുത്തിയത്. വളരെ വിഷമത്തോടെയാണ് മുകേഷ് ഈ കാര്യം തുറന്നു പറയുന്നത്.

ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് സോഷ്യൽ മീഡിയ. എന്നാൽ അതിന്റെ മോശം വശങ്ങൾ ബാധിക്കുന്നത് തന്നെ പോലുള്ള സെലിബ്രിറ്റികളെ ആണെന്ന് മുകേഷ് പറയുന്നു. സിനിമയും രാഷ്ട്രീയവും ഒപ്പം എംഎൽഎ കൂടിയാകുമ്പോൾ വളരെ മോശമായി തന്നെ അത് ബാധിക്കും എന്നും പലപ്പോഴും എനിക്ക് ഇതിന്റെ വല്ല ആവശ്യമുണ്ടോ എന്തിന് പോയി തല വെച്ചു കൊടുത്തു എന്ന് സ്വയം ചിന്തിക്കാറുണ്ട് എന്ന് മുകേഷ് പറയുന്നു.

മണിയൻപിള്ള രാജുവിന്റെ മകന്റെ വിവാഹത്തിന് പങ്കെടുത്ത് ഭക്ഷണം കഴിച്ചു തിരിച്ചു പോകാനിരുന്നപ്പോൾ ആയിരുന്നു പഴയ നടി കാർത്തിക അവിടെ നിൽക്കുന്നത്. അപ്പോൾ യൂട്യൂബ് മാധ്യമങ്ങളും നിൽക്കുന്നുണ്ടായിരുന്നു. അപ്പോൾ കാർത്തികയോട് അവർക്ക് എന്തെങ്കിലും കൊടുത്തോ, സൂക്ഷിക്കണം കേട്ടോ, എല്ലാം കറക്റ്റ് ആയിട്ട് പറയണം എന്ന് പറഞ്ഞു. ചിരിച്ചുകൊണ്ട് രസകരമായയി തന്നെയായിരുന്നു മുകേഷ് ഈ കാര്യങ്ങൾ പറഞ്ഞത്.

പിന്നീട് അവർ മുകേഷിന്റെ അടുത്ത് വന്നപ്പോൾ നല്ല ഭക്ഷണം ആയിരുന്നു എന്ന് പറഞ്ഞ് മുകേഷ് കാറിൽ കയറിപ്പോയി. എന്നാൽ വാർത്തകൾ പ്രചരിച്ചപ്പോൾ മുകേഷ് മദ്യപിച്ചു വന്നിറങ്ങി കാർത്തികയോട് ഇങ്ങനെ പറഞ്ഞു എന്ന രീതിയിലാണ് പുറത്തു വന്നത്. ഇതെല്ലാം കാണുമ്പോൾ ശരിക്കും തകർന്നു പോകും എന്ന് മുകേഷ് പറയുന്നു. ഇത്തരം നട്ടാൽ കുരുക്കാത്ത സംഭവങ്ങൾ പറയുമ്പോൾ എത്ര പേരാണ് ഇത് കാണുന്നതും വിശ്വസിക്കുന്നതും എന്ന് ഇത് പ്രചരിപ്പിക്കുന്നവർ മനസ്സിലാക്കുന്നില്ല. ഇതുപോലുള്ള വേദികളിൽ പ്രതികരിക്കുന്നത് മനസ്സമാധാനത്തിന് വേണ്ടിയാണെന്ന് മുകേഷ് പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply