മുകേഷ് അംബാനി 1500 കോടിയുടെ വീട് സമ്മാനം ആയി നൽകിയ മനോജ് മോദി ആരാണെന്ന് അറിയുമോ !

ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മുകേഷ് അംബാനി. റിലയൻസ് ജിയോയുടെ ചെയര്മാന് ആണ് നിലവിൽ ഇദ്ദേഹം. തന്റെ ജീവനക്കാരോടൊക്കെയുള്ള മുകേഷ് അംബാനിയുടെ ലളിതമായ പെരുമാറ്റം വളരെ പ്രശസ്തമാണ്. മുകേഷ് അംബാനിയുടെ വലംകൈയായി ജോലി ചെയ്യുന്നത് മനോജ് മോദി എന്ന വ്യക്തി ആണ്. ഇപ്പോഴിതാ 1500 കോടി രൂപ വിലയുള്ള ഒരു വീട് തന്റെ പ്രിയപ്പെട്ട ജീവനക്കാരനായ മനോജ് മോദിക്ക് സമ്മാനിച്ചിരിക്കുകയാണ് അംബാനി.

മുംബൈയിലുള്ള നേപ്പിയന്‍ സി റോഡിലാണ് വിശാലമായ ഈ വീട് സ്ഥിതി ചെയ്യുന്നത്. 22 നിലകളുള്ള ഈ കെട്ടിടം, 1.7 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് സ്ഥിതി ചെയ്യുന്നത്. മുകേഷ് അംബാനിയുടെ ബാച്ച് മേറ്റ് ആയിരുന്നു മനോജ് മോദി. ഇരുവരും മുംബൈ ഡിപ്പാർട്ട്മെന്റ് ഓഫ് കെമിക്കൽ ടെക്നോളജിയിൽ ഒരുമിച്ച് പഠിച്ചവരായിരുന്നു. മുകേഷ് അംബാനിയുടെ പിതാവായിരുന്ന ധീരൂഭായ് അംബാനി 1980കളുടെ തുടക്കത്തിൽ കമ്പനി നയിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു മനോജ് മോദി റിലയൻസിൽ ചേരുന്നത്.

മനോജ് മോദി മുകേഷ് അംബാനിയുടെ ഭാര്യയായ നിത അംബാനിയുടെയും ഉറ്റ സുഹൃത്താണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുകേഷ് അംബാനിയുടെ മക്കളായ ആകാശ് അംബാനി, ഇഷ അംബാനി, എന്നിവരുമായും അടുത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് മനോജ് മോദി. റിലയൻസ് ഒപ്പിട്ട നിരവധി ബില്യൺ ഡോളറുകളുടെ ഡീലുകൾക്ക് പിന്നിലും മനോജ് മോദി തന്നെയാണ് എന്നാണ് പറയപ്പെടുന്നത്.

വളരെ ലളിതമായ വ്യക്തിത്വമാണ് എങ്കിലും മനോജ് മോദി കഠിനമായ ചർച്ചകൾ നടത്തുന്ന റിലയന്സിലെ ഒരു ജീവനക്കാരനാണ്. നിലവിൽ റിലയൻസ് റീട്ടെയിലിന്റെയും റിലയൻസ് ജിയോയുടെയും ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയാണ് മനോജ് മോദി. തലത്തി ആൻഡ് പാർട്ണേഴ്സ് എൽ പി രൂപ കൽപ്പന ചെയ്ത വീടാണ് മുകേഷ് അംബാനി മനോജ് മോദിക്ക് സമ്മാനിച്ചത്. വീട്ടിലേക്കുള്ള ചില ഉപകരണങ്ങൾ ഇറ്റലിയിൽ നിന്നും കൊണ്ടുവന്നതാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply