അന്ന് സരിത തെറ്റിധരിച്ചത് ആയിരുന്നു തന്നെയെന്ന് മുകേഷ് – സംഭവം തുറന്നു പറഞ്ഞു താരം !

ഒരുകാലത്തെ മലയാള സിനിമ ഏറ്റവും കൂടുതൽ ചർച്ച ചെയ്തിരുന്ന പ്രണയമായിരുന്നു മുകേഷിന്റെയും സരിതയുടെയും. ഇരുവരും വിവാഹിതരാവുകയും ചെയ്തിരുന്നു. ഇവർക്ക് രണ്ട് ആൺമക്കളും ഉണ്ട്. മുകേഷിന് ഇപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്. മുകേഷ് സ്പീക്കിങ് എന്ന യൂട്യൂബ് ചാനലിലൂടെ തന്റെ പല വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യഭാര്യയായിരുന്ന സരിതയെ കുറിച്ചുള്ള ഒരു ഓർമ്മയാണ് യൂട്യൂബ് ചാനലിലൂടെ മുകേഷ് പങ്കുവയ്ക്കുന്നത്. സരിത തന്നെ തെറ്റിദ്ധരിച്ചതിനെക്കുറിച്ച് ഒക്കെയാണ് മുകേഷ് പറയുന്നത്. തന്റെ മൂത്തമകൻ ശ്രാവൺ ഒരു വയസ്സുള്ള സമയത്ത് തങ്ങൾ ഒരു വിവാഹത്തിന് പോയപ്പോൾ അവിടെ അൽഭുത സിദ്ധനായ ഒരു സ്വാമി ഉണ്ടെന്ന് ആരോ പറഞ്ഞു. അയാൾ വളരെയധികം അത്ഭുതം കാണിക്കുമെന്ന് അത് കാണേണ്ടതാണ് എന്നൊക്കെയാണ് അവർ പറഞ്ഞത്.

അപ്പോൾ ഒന്നു പോയി കാണാമെന്ന് സരിത തന്നോട് പറഞ്ഞു. എന്നാൽ വളരെ ബുദ്ധിമുട്ടാണ് അദ്ദേഹത്തിന്റെ അപ്പോയിൻമെന്റ് കിട്ടാൻ. അതോടെ താൻ പറഞ്ഞു തെലുങ്കൻ ആയതുകൊണ്ട് സരിതയുടെ പേര് പറഞ്ഞാൽ മതി എന്ന്. സരിതയുടെ പേര് പറഞ്ഞപ്പോൾ തന്നെ വളരെ പെട്ടെന്ന് സരിതയുടെ ഒരു ആരാധകനാണ് എന്നാണ് പറഞ്ഞത്. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ നമ്മുടെ മനസ്സിൽ ആവശ്യമുള്ള കാര്യങ്ങളൊക്കെ ഒരു കാർഡിൽ എഴുതി വയ്ക്കണം. അതിനുശേഷം നമ്മൾ അകത്തേക്ക് കയറുമ്പോൾ അദ്ദേഹം അത് നമ്മളോട് വ്യക്തമായി പറയും. ഒരു വാക്ക് പോലും തെറ്റാതെയാണ് പറയുന്നത്. ആർക്കും അത്ഭുതമായി തോന്നും.

അദ്ദേഹം ഞങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുന്നത് ഇടയിൽ കുഞ്ഞു കരഞ്ഞപ്പോൾ സരിത മോനെ എടുക്കാനായി അങ്ങോട്ട് പോയി. അപ്പോൾ ഞാൻ എഴുന്നേൽക്കുമെന്ന് അയാൾ പ്രതീക്ഷിച്ചില്ല. ഞാനും അപ്പോൾ എഴുന്നേറ്റപ്പോഴാണ് കാണുന്നത്. നമ്മൾ കൊടുക്കുന്ന കാർഡ് അയാളുടെ ശിഷ്യൻ ഒരു പ്രത്യേക രീതിയിൽ മാറ്റും. അതിനു ശേഷം വേറൊരു കാർഡാണ് അവിടെ വയ്ക്കുന്നത്. നമ്മൾ എഴുതിയ ഈ കാർഡ് വായിച്ചു നോക്കിയാണ് അയാൾ ഇത് വ്യക്തമായി വായിക്കുന്നത്.

ഞാൻ ഇക്കാര്യം തിരികെ വന്ന സരിതയോട് പറഞ്ഞു അപ്പോൾ അവൾ പറഞ്ഞത് നിങ്ങൾ കമ്മ്യൂണിസ്റ്റുകാരനാണ്. അതുകൊണ്ടാണ് എന്നാണ്. എന്നാൽ ഞാൻ അപ്പോൾ അവളോട് പറഞ്ഞു നമുക്ക് ഒരിക്കൽ കൂടി ഇവിടെ വരണമെന്ന്. അപ്പോൾ നിനക്ക് മനസ്സിലാകുമെന്നും പറഞ്ഞു. പിന്നീട് ഞങ്ങൾ ഒരുവട്ടം കൂടി അവിടെ വരികയും ചെയ്തു. അപ്പോൾ മനസ്സിലാവാത്തത് പോലെ സരിത ഒന്ന് എഴുന്നേറ്റ് നോക്കി. അപ്പോൾ അവൾ ഇത് കാണുകയും ചെയ്തു. വളരെ പെട്ടെന്ന് മനസ്സിലായി എന്നും പറയുന്നുണ്ട് മുകേഷ്. പിന്നെ സരിത തന്നോട് ഇങ്ങോട്ട് പറഞ്ഞു ഇനി മേലാൽ നമുക്ക് ഇവിടെ വരരുത് എന്ന്. തന്നെ അന്ന് സരിത തെറ്റിധരിച്ചത് ആയിരുന്നു എന്നും മുകേഷ് പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply