ലാലിൻറെ കൂടെ കൂടിയപ്പോൾ കൊണ്ട് കളഞ്ഞല്ലോ എല്ലാം എന്ന് മമ്മുക്ക പറഞ്ഞു ! തുറന്ന് പറഞ്ഞു മുകേഷ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായ മുകേഷ് രാഷ്ട്രീയ മേഖലയിലും സജീവ സാന്നിധ്യമാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഫിലിപ്പ്സ്. മുകേഷിന്റെ മുന്നൂറാമത്തെ സിനിമ കൂടിയാണ് ഇത്. കൊല്ലംകാരുടെ എം എൽ എയ്ക്ക് പക്ഷെ രാഷ്ട്രീയം എന്നും ഒരു പ്രശ്നം മാത്രമേ ഉണ്ടാക്കിയിട്ടുള്ളു. രണ്ടാം വിവാഹ ബന്ധം വഷളാവാൻ തന്നെ കാരണം രാഷ്ട്രീയം ആയിരുന്നു,

മമ്മൂട്ടിക്കൊപ്പം ഒരു അനുഭവം പങ്കുവെക്കുകയാണ് ഇപ്പോൾ മുകേഷ് യൂട്യൂബ് ചാനലിലൂടെയാണ് ഈ കാര്യം അദ്ദേഹം പറയുന്നത് വാക്കുകൾ ഇങ്ങനെ. മോഹൻലാലിന്റെ കൂടെ അഭിനയിക്കുമ്പോൾ ലൊക്കേഷനിൽ ഭയങ്കര ഭക്ഷണമായിരിക്കും. പുള്ളി പലസ്ഥലങ്ങളിൽ നിന്നും കഴിക്കുവാനുള്ള സാധനങ്ങൾ വാങ്ങി കൊണ്ടുവരും. ഏകദേശം പത്തിരുപത് ദിവസം കൊണ്ട് ഞാൻ ഒരു നാലഞ്ചു കിലോ ഒക്കെ കൂടും.

മറ്റുള്ളവർക്ക് ഞാൻ അത്രയും ഭാരം കൂടിയത് മനസ്സിലാകില്ലെങ്കിലും എനിക്കത് മനസ്സിലാകും അങ്ങനെ ഒരിക്കൽ മോഹൻലാലിന്റെ കൂടെയുള്ള ഷൂട്ടിംഗ് കഴിഞ്ഞ് ഞാൻ മമ്മൂട്ടിയുടെ അടുത്തേക്ക് പോയി. അന്ന് മമ്മൂട്ടി പറഞ്ഞത് കൊണ്ട് കളഞ്ഞല്ലോ അവന്റെ കൂടെ കൂടിയപ്പോൾ, 25 ദിവസം കൊണ്ട് എനിക്ക് അറിയാമായിരുന്നു നിന്റെ ഫിഗർ മാറുമെന്ന്! ഞാൻ നിന്നെ ഒരു ഹിന്ദി നടൻ ആക്കാം, പക്ഷെ ഞാൻ പറയുന്നതുപോലെ ചെയ്യണം എന്ന് നിർബന്ധിച്ചു. അതിനുശേഷം തന്നെ കൊണ്ട് പാൽ ചായ കുടിക്കാൻ പോലും സമ്മതിച്ചില്ല മമ്മൂട്ടി എന്നാണ് മുകേഷ് ഓർമിക്കുന്നത്. ഇത് പോലെ രസകരമായ അനുഭവങ്ങൾ ആണ് മുകേഷ് പങ്കു വെയ്ക്കാറുള്ളത്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply