അശ്വന്ത് കോക്കിനെ കയ്യിൽ കിട്ടിയാൽ കാലേ വാരി നിലത്തടിക്കണം – കൊക്കിന്റെ കൊക്ക് ഓടിക്കുമെന്ന് പ്രേക്ഷകർ

മലക്കോട്ട വാലിബൻ എന്ന ചിത്രം വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ചിത്രമാണ്.. എന്നാൽ ചിത്രം തീയേറ്ററിൽ റിലീസ് ആയതിനുശേഷം സമ്മിശ്രമായ പ്രതികരണങ്ങൾ ആയിരുന്നു ഈ ചിത്രത്തിന് വന്നുകൊണ്ടിരുന്നത് ചിത്രം മോശമാണ് എന്നും കുഴപ്പമില്ല എന്നും ഒക്കെയുള്ള തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരുന്നത് ചിത്രത്തെക്കുറിച്ച് റിവ്യൂ പറഞ്ഞ അശ്വന്ത് കൊക്കിന്റെ പ്രതികരണം ആയിരുന്നു ചിത്രം വളരെ മോശമാണ് എന്ന തരത്തിലുള്ള ഒരു റിവ്യൂ ആയിരുന്നു അശ്വന്ത് കൊക്ക് നൽകിയത്.

അതോടെ തിയേറ്ററിലേക്ക് പോകുവാനുള്ള ആളുകളുടെ മനസ്സും മടിച്ചു തുടങ്ങുകയായിരുന്നു ചെയ്തത്. ഇപ്പോഴിതാ തീയറ്ററിൽ നിന്ന് ഇറങ്ങുന്ന ആളുകൾ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. അശ്വിന്റെ കൊക്കിനെ കയ്യിൽ കിട്ടിയാൽ കാലേവാരി നില തടിക്കണം എന്നാണ് ഒരാൾ പറയുന്നത്. അതിന് ഒരു കാരണവും ഇദ്ദേഹം പറയുന്നുണ്ട് തിയേറ്റർ എക്സ്പീരിയൻസ് ഡിമാൻഡ് ചെയ്യുന്ന സിനിമയാണ് ഇത് ഇത് തിയേറ്ററിൽ തന്നെ കാണുകയും വേണം ഇപ്പോൾ കാണാതെ കുറച്ചു വർഷങ്ങൾക്കുശേഷം ഈ സിനിമ മാസായിരുന്നു എന്നൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല കുട്ടികൾക്കൊക്കെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ചിത്രമായിരിക്കും ഇത്

ഒരു മുത്തശ്ശി കഥ പോലെ ഒരു പ്രത്യേക രീതിയിൽ പറഞ്ഞു പോകുന്ന സിനിമയാണ് ഇത്. ഇതിന്റെ ക്ലൈമാക്സ് ഒക്കെ അതിമനോഹരമാണ് എന്നും പറയുന്നുണ്ട്. ഇത്തരത്തിലുള്ള റിവ്യൂകൾ ആണ് പലപ്പോഴും ഇത്തരം സിനിമകളെ പൂർണമായും ഇല്ലാതാക്കുന്നത് എന്നാണ് ഒരാൾ പറയുന്നത്. പൂർണ്ണമായും ഒരു ലിജോ ജോസ് പലിശേരി ചിത്രം തന്നെയാണ് ഇത് എന്നും ഈ ചിത്രത്തെ മോശമായി കാണേണ്ട കാര്യമില്ല എന്നും ഒക്കെ പലരും പറയുന്നുണ്ട്. നിരവധി ആളുകളാണ് വ്യത്യസ്തങ്ങളായ കമന്റുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്.

തീയറ്ററിൽ തന്നെ സിനിമ കണ്ടാൽ മാത്രമേ ആ ഒരു എക്സ്പീരിയൻസ് ലഭിക്കുകയുള്ളൂ എന്ന് എല്ലാവരും ഒരേ പോലെ പറയുന്നുണ്ട്. പരീക്ഷണ ചിത്രങ്ങൾ ചെയ്യാൻ മോഹൻലാൽ തയ്യാറാവുന്നില്ല എന്ന് പറയുന്നവരാണ് കൂടുതലും എന്നാൽ ഇത്തരത്തിലുള്ള പരീക്ഷണ ചിത്രങ്ങൾ ചെയ്യുമ്പോൾ പലപ്പോഴും അത് ആളുകൾ അംഗീകരിക്കുന്നില്ല എന്നതാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply