16 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോഴും അമ്മയും മകനും അവിവാഹിതർ ! 53 ന്റെ നിറവിൽ ലക്ഷ്മി ഗോപാലസ്വാമിയും 37 ന്റെ ചുറു ചുറുപ്പിൽ മണിക്കുട്ടനും !

മണിക്കുട്ടനും ലക്ഷ്മി ഗോപാലസ്വാമിയും ഒന്നിച്ച് ആദ്യമായി അഭിനയിച്ചത് 2005 ല്‍ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിൽ ആയിരുന്നു. ഈ സിനിമയിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ മകനായിട്ടുള്ള കഥാപാത്രമായിരുന്നു മണിക്കുട്ടൻ ചെയ്തിരുന്നത്. ഏറെ വർഷങ്ങൾക്ക് ശേഷം ബോയ്ഫ്രണ്ട് എന്ന സിനിമയിലെ അമ്മയും മകനുമായി അഭിനയിച്ച ലക്ഷ്മി ഗോപാലസ്വാമിയും മണിക്കുട്ടനും ഒന്നിച്ച് എടുത്ത ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

ചിത്രം പങ്കുവെച്ചിരിക്കുന്നത് മണിക്കുട്ടൻ തന്നെയാണ്. നിരവധി ആളുകൾ ഈ ഫോട്ടോയ്ക്ക് താഴെ കമൻ്റുകൾ ഇട്ടിട്ടുണ്ട്. മണിക്കുട്ടൻ ഈ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് എഴുതിയിരിക്കുന്നത് 16 വർഷങ്ങൾ പിന്നിടുമ്പോൾ 17 ൻ്റെ സൗന്ദര്യത്തിൽ ലക്ഷ്മി ചേച്ചിയോടൊപ്പം എന്നാണ്. ഈ ചിത്രം മാത്രമല്ല മണിക്കുട്ടൻ കുറിച്ച ക്യാപ്ഷനും വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. ഇതിലൂടെ ലക്ഷ്മി ഗോപാലസ്വാമി പ്രായം കൂടുന്തോറും ചെറുപ്പമായി വരുന്നു എന്നാണ് ശ്രദ്ധിക്കപ്പെടുന്നത്.

മണിക്കുട്ടൻ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ ചിത്രം എടുത്തിരിക്കുന്നത് അമ്മ സംഘടനയുടെ വാർഷിക ജനറൽബോഡിയോഗത്തിൽ പങ്കെടുത്തപ്പോൾ ആണ്. അമ്മ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ മിക്ക താരങ്ങളുടെയും ഫോട്ടോകളും തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. മണിക്കുട്ടന് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തതിനു ശേഷം ഒരുപാട് ആരാധകർ ഉണ്ട്. മലയാളം ബിഗ് ബോസ് സീസൺ 3 യിലെ വിജയിയായിരുന്നു മണിക്കുട്ടൻ.

സോഷ്യൽ മീഡിയകളിൽ സജീവമാണ് മണിക്കുട്ടൻ. മണിക്കുട്ടൻ അഭിനേരംഗത്തേക്ക് കടന്നുവന്നത് ടെലിവിഷൻ പരമ്പരയായിരുന്ന കായംകുളം കൊച്ചുണ്ണിയിലൂടെയായിരുന്നു. മണിക്കുട്ടൻ ആദ്യമായി അഭിനയിച്ച ചിത്രം ബോയ്ഫ്രണ്ട് ആണ്. മണിക്കുട്ടൻ നിരവധി സിനിമകളിൽ നായകനായും വില്ലനായും സഹനടനായും ഒക്കെ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി അഭിനയിച്ച് റിലീസായ മണിക്കുട്ടൻ്റെ ചിത്രം പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൻ്റെ മരക്കാർ എന്ന സിനിമയാണ്.

ബോയ്ഫ്രണ്ട് എന്ന സിനിമ ഒരു അമ്മയുടെയും മകൻ്റെയും ബന്ധത്തിൻ്റെ തീവ്രത വ്യക്തമാക്കുന്ന ഒരു ചിത്രം ആയിരുന്നു. ബഡാ ദോസ്ത്, ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ, മായാവി, പാസഞ്ചർ, എൽസമ്മ എന്ന ആൺകുട്ടി, ലോഹം, മരക്കാർ തുടങ്ങിയവയ സിനിമയിലൊക്കെ മണിക്കുട്ടൻ അഭിനയിച്ചിട്ടുണ്ട്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിൽ മണിക്കുട്ടൻ്റെ അച്ഛനായി അഭിനയിച്ചത് ഗണേഷ് കുമാർ ആണ്. ശ്രീനിവാസൻ, ഹരിശ്രീ അശോകൻ, മുകേഷ്, അഗസ്റ്റിൻ, ലാലു അലക്സ്, മാമുക്കോയ തുടങ്ങിയവരൊക്കെ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു.

ഈ ചിത്രത്തിൽ ഏറ്റവും ശ്രദ്ധയാർജിച്ചത് നിഷാദും സുജാത മോഹനനും ചേർന്ന് പാടിയ ഓമനെ കുഞ്ഞേ നിന്നെ എന്ന ഗാനമാണ്. ഈ ഗാനത്തിലൂടെ ലക്ഷ്മി ഗോപാലസ്വാമിയുടെ അമ്മ കഥാപാത്രത്തിൻ്റെയും മണിക്കുട്ടൻ്റെ മകൻ എന്ന കഥാപാത്രത്തിൻ്റെയും ബന്ധത്തെ കുറിച്ച് വ്യക്തമായി കാണാവുന്നതാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply