നവജാതശിശു തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി മരിച്ചു – സങ്കടം സഹിക്കാതെ മൂത്തമകനും അമ്മയും കിണറ്റിൽ ചാടി ജീവൻ അവസാനിപ്പിച്ചു

അങ്ങേയറ്റം ദുഃഖകരമായ ഒരു വാർത്തയാണ് ഇടുക്കിയിൽ നിന്നും പുറത്തു വരുന്നത്. നവജാത ശിശു മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഉപ്പുതുറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പാൽ സ്വദേശിനി ലിജി (38), 7 വയസ്സുള്ള മൂത്ത മകൻ ലിൻ ടോം എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയാണ് അതിദാരുണമായ സംഭവം നടന്നത്.

കഴിഞ്ഞ ദിവസമായിരുന്നു 28 ദിവസം മാത്രം പ്രായമുള്ള ലിജിയുടെ ഇളയ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരണപ്പെട്ടത്. കുഞ്ഞിന്റെ അപ്രതീക്ഷിത വിയോഗം ലിജയിയെ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആക്കിയിരുന്നു. ഇന്ന് രാവിലെ ബന്ധുക്കളെല്ലാം പള്ളിയിൽ പോയപ്പോൾ ലിജിയും മൂത്ത മകനും മാത്രമായിരുന്നു വീട്ടിൽ. ബന്ധുക്കൾ മടങ്ങിയെത്തിയപ്പോൾ ലിജിയെയും മൂത്ത മകനെയും കാണുന്നില്ലായിരുന്നു.

ലിജിയെയും മകനെയും കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് കിണറ്റിൽ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തിയത്. രാവിലെ ആറു മണിയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു നവജാത ശിശുവിന്റെ സംസ്കാര ചടങ്ങുകൾ നടത്തിയത്. ഇളയകുട്ടിയുടെ വിയോഗത്തിന്റെ തുടർന്ന് ഏറെ വിഷമത്തിലായിരുന്നു ലിജി എന്ന് ബന്ധുക്കൾ പറയുന്നു. മാസിക സമ്മർദ്ദത്തെ തുടർന്ന് ബന്ധുക്കളുടെ നിരീക്ഷണത്തിനായിരുന്നു ലിജി.

എന്നാൽ ബന്ധുക്കൾ പള്ളിയിൽ പോയ തക്കം നോക്കി മകനും ഒത്തു ജീവനൊടുക്കുകയായിരുന്നു ലിജി. സംഭവത്തിൽ പോലീസ് മേൽ നടപടി സ്വീകരിച്ചിട്ടുണ്ട്. അഗ്നിരക്ഷാ സേന എത്തിയിട്ടായിരുന്നു ലിജിയുടെയും മകന്റെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. വാർത്തകൾ പുറത്തു വന്നതോടെ ലിജിയുടെ ബന്ധുക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

കുഞ്ഞു മരിച്ച ഒരു അമ്മയെ തനിച്ചു വീട്ടിലാക്കി പോകുവാൻ മനസ്സ് വന്ന ബന്ധുക്കൾക്കെതിരെ കടുത്ത വിമർശനം ആണ് ഉയരുന്നത്. അവർക്ക് ഇതിന് എങ്ങനെ മനസ്സ് വന്നെന്നും, കുഞ്ഞ് മരിച്ച ഒരു അമ്മയെ ഒറ്റയ്ക്ക് ആക്കി പോയിട്ട് പള്ളിയിൽ എന്ത് പ്രാർത്ഥിക്കാനാണ് എന്നും ആ കുടുംബത്തിന് അനാസ്ഥ കാരണമാണ് അമ്മയും ഏഴ് വയസ്സുകാരനായ മകനും മരണത്തിലേക്ക് എത്തിയത് എന്നും തുടങ്ങി രൂക്ഷ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply