അന്ന് ഒരു ടാറ്റു അടിച്ചതിനു നടക്കാത്ത പുകിൽ ഇല്ല – ഇന്ന് പ്രിയ വാര്യരുടെയൊക്കെ ബോഡി മുഴുവൻ ടാറ്റു ആണ് ! തുറന്നു പറഞ്ഞു മംമ്ത

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് മമ്ത മോഹൻദാസ്. വളരെ വലിയതോതിൽ തന്നെ ആരാധക നിരയെ സ്വന്തമാക്കിയ മമ്ത ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് . ക്യാൻസർ എന്ന മഹാമാരിയോട് നിരവധി തവണ പൊരുതിയിട്ടുള്ള ഒരു വ്യക്തി കൂടിയാണ് മമ്ത . അതുതന്നെയായിരുന്നു താരത്തെ ആളുകൾക്ക് കൂടുതൽ ബഹുമാനവും ഇഷ്ടവും തോന്നാനുള്ള കാരണവും. മയൂഖം എന്ന ചിത്രത്തിലൂടെ തന്റെ കരിയർ ആരംഭിച്ച മമ്ത, ബാബ കല്യാണി ബസ് കണ്ടക്ടർ ലങ്ക തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അതിശയിപ്പിക്കുകയായിരുന്നു ചെയ്തത്. ഇതിനിടയിൽ അസുഖം വന്നതാണ് താരം മാറിനിൽക്കുന്നത്. ഇപ്പോൾ താരം വീണ്ടും മഹേഷും മാരുതിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സജീവമായി മാറിയിരിക്കുകയാണ്. ഇന്ത്യ ഗ്ലിട്ട്‌സിന് നൽകിയ അഭിമുഖത്തിൽ ഇപ്പോൾ പ്രിയ വാര്യരെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഇരുവരും ഒരുമിച്ച് ആയിരുന്നു ഈ ഒരു അഭിമുഖത്തിൽ എത്തിയിരുന്നത്. പ്രിയയിൽ ഇഷ്ടപ്പെടുന്ന ഒരു ഘടകം തന്നിലുണ്ട് എന്നാണ് താരം പറയുന്നത്. ഇൻഡസ്ട്രിയിലേക്ക് വന്നപ്പോൾ ഒരുപക്ഷേ അത് ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അടുത്ത് ഇടപഴകിയ ശേഷമാണ് പ്രിയയെ കൂടുതൽ ഇഷ്ടപ്പെട്ട തുടങ്ങിയത് . ഇൻറർവ്യൂകളിൽ അവൾ സംസാരിക്കുമ്പോൾ എനിക്ക് എൻറെ പഴയകാലം കാണാൻ സാധിക്കുന്നുണ്ട്. ഒരേ കാര്യം രണ്ട് കാലഘട്ടത്തിൽ നടന്നു എന്നതാണ് വ്യത്യാസം. ഇന്ന് ഞാൻ ആലോചിക്കുന്നത് സോഷ്യൽ മീഡിയയിൽ ഇവൾക്ക് നേരെ വന്ന അമ്പുകൾ എങ്ങനെ കൈകാര്യം ചെയ്തു എന്നതാണ് .

ലങ്ക കഴിഞ്ഞ് ഞാൻ മലയാളത്തിൽ നിന്നും പോയിരുന്നു , ആളുകൾ എന്നെയും കുടുംബത്തെയും ജീവിക്കാൻ അനുവദിക്കുന്നില്ല . ഒരു കാര്യം പ്രിൻറ് ചെയ്തു വന്നാൽ പിന്നെ ആ മ മാഗസിൻ എല്ലാ വീടുകളിലും ഉണ്ടാകും. അങ്ങനെയായിരുന്നു അന്ന്. അടുത്ത വാർത്തയ്ക്ക് ഒരു മാസം കാത്തിരിക്കണം. അങ്ങനെ ഓടിയ ഓട്ടമാണ് കേരളത്തിൽ നിന്ന്. ഇന്നത്തെ യുവതലമുറയ്ക്ക് ഇത്തരം വിവാദങ്ങൾ ലാഘവത്തോടെ കൈകാര്യം ചെയ്യാൻ പറ്റുന്നുണ്ട്. നടി ആണെങ്കിലും എനിക്ക് വീട്ടിൽ സ്വാതന്ത്ര്യം കുറവായിരുന്നു . ഒരു ടാറ്റൂ അടിച്ചതിന് ബഹറിനിലേക്ക് വരെ കോൾ പോയി. പ്രിയയുടെ ബോഡി മുഴുവൻ ടാറ്റുവാണ് മാതാപിതാക്കൾക്ക് അത് പ്രശ്നമില്ല എന്നും പറയുന്നു .

2011 പുറത്തിറങ്ങിയ സിനിമയാണ് ലങ്ക. സുരേഷ് ഗോപി , മമ്ത എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നത്. ഈ ചിത്രത്തിലെ ചില ഇന്റിമേറ്റ് രംഗങ്ങൾ മംമ്തയെ വിമർശന പെരുമഴയിൽ കൊണ്ടുചെന്ന് എത്തിച്ചു എന്നതാണ് സത്യം. പിന്നീട് കുറച്ചുകാലത്തേക്ക് മമ്ത ഗോസിപ്പ് കോളങ്ങളിൽ പോലും തനിക്ക് വരേണ്ടിവന്നിട്ടുണ്ട്. തെലുങ്ക് സിനിമകളിൽ പിന്നീട് താരം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ചെയ്തത്. ഇക്കാര്യത്തെക്കുറിച്ച് ആയിരുന്നു അഭിമുഖത്തിൽ നടി പരാമർശിച്ചിരുന്നത്. മൈ ബോസ്, ടു countries തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടും മലയാളത്തിലേക്ക് ഒരു ശക്തമായ തിരിച്ചുവരവ് മംമ്‌തയ്ക്ക് സാധിച്ചു. മമ്ത ദിലീപ് കൂട്ടുകെട്ട് പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട കെമിസ്ട്രിയായി മാറുകയും ചെയ്തിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply