കാശുണ്ടാക്കാൻ അമ്മയും രണ്ടു ആണ്മക്കളും കൂടെ ഉള്ള നാടകം – മോളി കണ്ണമാലിയുടെ രോഗം വ്യാജം – താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മോളി കണ്ണമാലി. ചാള മേരി എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീനിലേക്ക് കടന്നു വന്ന താരം പിന്നീട് നിരവധി സിനിമകളിലും തിളങ്ങി. ഭാഷയുടെ അതിർ വരമ്പുകൾ കടന്നു അങ്ങ് ഹോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. അടുത്തിടെ മോളി കണ്ണമാലിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവിധ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ആരോഗ്യം മോശമായതിനെ തുടർന്ന് സാമ്പത്തിക സഹായം തേടുകയാണെന്ന രീതിയിൽ വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി ആളുകളാണ് താരത്തിന് സഹായ വാഗ്ദാനം ചെയ്തുകൊണ്ട് മുന്നോട്ടു വന്നത്. എന്നാൽ ഇപ്പോൾ മോളി കണ്ണമാലിക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. താരത്തിന്റെ രോഗം വെറും നാടകം ആണെന്നും പൈസ ഉണ്ടാക്കാൻ വേണ്ടി മനപ്പൂർവം കെട്ടിച്ചമച്ചതാണെന്ന് ആണ് ആളുകൾ പറയുന്നത്.

ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് താരം ഇപ്പോൾ. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് തന്റെ രോഗത്തെക്കുറിച്ചുള്ള കാര്യങ്ങൾ താരം തുറന്നു പറഞ്ഞത്. അടുത്തിടെ ആണ് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് തൊട്ടുമുമ്പായിരുന്നു മോളി കണ്ണമാലിയും മകനും ചേർന്ന് ബാലയെ കാണാൻ എത്തിയത്. വീടിന്റെ ജപ്തി കാര്യവും മറ്റും പറയാൻ വേണ്ടിയായിരുന്നു മോളി ബാലയുടെ വീട്ടിലെത്തിയത്.

ബാല പതിനായിരം രൂപയുടെ ചെക്ക് നൽകുകയും ചെയ്തു. ഈ പറഞ്ഞ കാര്യങ്ങളിൽ ഒരു ചതിയും വഞ്ചനയും ഇല്ലെന്നും ചില മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിച്ചു പറയുകയാണെന്നും മോളി പറയുന്നു. മോളിയുടെ മകന്റെ പേര് ജോളി എന്നാണ്. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതി എന്നാണ് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരോട് ജോളിക്ക് പറയാനുള്ളത്. രണ്ടു ആൺമക്കൾ ഉണ്ടായിട്ടും പണത്തിനു വേണ്ടി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുകയാണ് മോളി കണ്ണമാലി എന്നാണ് താരത്തിനെതിരെയുള്ള രൂക്ഷ വിമർശനം.

രണ്ട് ആൺമക്കൾ ഉണ്ടെങ്കിലും ഇത്രയും വലിയൊരു തുക പെട്ടെന്ന് കണ്ടെത്തുവാനുള്ള സാമ്പത്തിക സ്ഥിതി ഞങ്ങൾക്കില്ലെന്ന് തുറന്നു പറയുകയാണ് മകൻ. സാവകാശം ലഭിച്ചാൽ ഇപ്പോൾ ലഭിക്കുന്ന പണം തിരികെ അടയ്ക്കുമെന്നും മകൻ ജോളി വെളിപ്പെടുത്തുന്നു. ആശുപത്രിയിൽ കൂടുതൽ ദിവസങ്ങൾ നിൽക്കേണ്ടി വന്നപ്പോഴാണ് സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. എന്നാൽ സത്യാവസ്ഥ അറിയാതെയാണ് പല ആളുകളും വേദനിപ്പിക്കുന്ന തരത്തിലുള്ള കമന്റുകൾ ഇടുന്നത്.

ഫോൺ വിളിച്ചു ഇത്തരം കാര്യങ്ങൾ പറയുന്നവരുണ്ട് എന്ന് താരം പ്രതികരിച്ചു. മനുഷ്യാവകാശ കമ്മീഷനിൽ നിന്നുമാണ് എന്നെല്ലാം പറഞ്ഞുകൊണ്ട് കോൾ ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ഇതെല്ലാം തട്ടിപ്പായിരുന്നു എന്ന് മനസ്സിലാക്കുകയായിരുന്നു. അഞ്ചു ലക്ഷം രൂപയുടെ ജപ്തിയാണ് ഇപ്പോൾ ഉള്ളത്. ഒന്നര ലക്ഷം രൂപ പെട്ടെന്ന് തന്നെ അടയ്ക്കണം. പലരുടെയും മുന്നിൽ ചോദിച്ചെങ്കിലും നാണം കെട്ടു എന്ന് മോളി കണ്ണമാലി പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply