ലാലേട്ടൻ കൊലമാസ്സ് – ഇപ്പൊ ഇവിടെവെച്ച് ഈ ഷോ ഞാൻ അവസാനിപ്പിക്കുകയാണ് എന്ന് പറഞ്ഞു ഇറങ്ങിപ്പോയി മോഹൻലാൽ !

മലയാളികൾ ഏറെ ഇഷ്ടപെടുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ഇപ്പോൾ അതിന്റെ മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചകളിലായി നോമിനേഷനിൽ ഉണ്ടായിരുന്നവരിൽ ആരെങ്കിലുമൊക്കെ ഇന്നലെ പുറത്തു പോകുമെന്നായിരുന്നു പ്രേക്ഷകർ കരുതിയിരുന്നത്. ശനിയാഴ്ച എപ്പിസോഡിൽ ആദ്യ എവിക്ഷൻ നടക്കുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ ശനിയാഴ്ച പുറത്താക്കലുകൾ നടന്നിരുന്നില്ല.

പിന്നീട് ഞായറാഴ്ച ഈസ്റ്റർ ദിനത്തിലുള്ള പ്രത്യേക പരിപാടികൾക്ക് ശേഷം പുറത്താക്കലുകൾ നടക്കും എന്നായിരുന്നു പ്രേക്ഷകർ ചിന്തിച്ചത്. എന്നാൽ കഴിഞ്ഞ എപ്പിസോഡിന്റെ ഭാഗമായി ഏഷ്യാനെറ്റ് പുറത്തുവിട്ട ഒരു പ്രോമോ ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. മത്സരാർത്ഥികളോട് വളരെയധികം കടുത്ത ഭാഷയിൽ സംസാരിക്കുന്ന മോഹൻലാലിനെയാണ് പ്രോമോ കാണാൻ കഴിഞ്ഞത്.

ഈസ്റ്റർ ദിനമായ ഞായറാഴ്ച ബിഗ് ബോസ് ഹൗസിൽ ആഘോഷങ്ങൾ നടക്കുമെന്ന് തലേദിവസം തന്നെ മോഹൻലാൽ അറിയിച്ചിരുന്നു. ഈസ്റ്റർ ദിനത്തിൽ താൻ ധരിക്കേണ്ട വസ്ത്രത്തിന്റെ നിറം തിരഞ്ഞെടുക്കാനുള്ള അവസരവും മോഹൻലാൽ മത്സരാർത്ഥികൾക്ക് നൽകിയിരുന്നു. എന്നാൽ ഈസ്റ്റർ ദിനത്തിൽ വളരെ രസകരമായി കളിക്കാൻ കൊടുത്ത ഒരു ഗെയിമിനിടെ മത്സരാർത്ഥികൾക്കിടയിൽ തർക്കം നടക്കുകയായിരുന്നു.

വൻ പൊട്ടിത്തെറികൾ ഉള്ള ഒരു പ്രോമോയും ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു. ശേഷം താൻ ഈ ഷോ അവസാനിപ്പിക്കുകയാണ് എന്ന് മത്സരാർത്ഥികളോട് മോഹൻലാൽ പറയുന്ന പ്രൊമോഷൻ ഏഷ്യാനെറ്റ് പുറത്തുവിട്ടു. താൻ വളരെ സന്തോഷകരമായി ഈസ്റ്റർ ദിനം ആഘോഷിക്കാനായി എത്രയോ മൈലുകൾ സഞ്ചരിച്ച് നിങ്ങളുടെ അടുത്ത് എത്തിയിരിക്കുകയാണ് എന്നും എന്നാൽ ഇവിടെ നിന്ന് വളരെ സങ്കടമായ കാര്യങ്ങളാണ് തനിക്ക് ലഭിച്ചത് എന്നും മോഹൻലാൽ പറയുന്നുണ്ട്.

അതുകൊണ്ടുതന്നെ താൻ ഈ ഷോ ഇവിടെവെച്ച് അവസാനിപ്പിക്കുകയാണ് എന്നും ലൈൻ കട്ട് എന്നും പറഞ്ഞുകൊണ്ട് മോഹൻലാൽ പോകുന്നതാണ് കാണാൻ കഴിയുന്നത്. മോഹൻലാലിന്റെ ഈ വാക്കുകൾക്ക് ഞെട്ടലോടെ മത്സരാർത്ഥികൾ ക്ഷമ ചോദിച്ചു തുടങ്ങിയെങ്കിലും ലൈൻ കട്ടായി ഹൗസിലേക്കുള്ള ലൈവ് അവിടെ അവസാനിപ്പിക്കുകയായിരുന്നു. സ്ക്രീൻ കട്ട് ആവുന്നതും പ്രോമോയിൽ വ്യക്തമായി കാണാൻ സാധിക്കും. ശനി ഞായർ ദിവസങ്ങളിൽ മോഹൻലാൽ എത്തുന്ന പ്രോമോ കൾക്ക് വേണ്ടി വളരെയധികം കൗതുകത്തോടെയാണ് ആരാധകർ കാത്തിരിക്കാറ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply