ഇത്ര ദീർഘ വീക്ഷണത്തോടെ ലാലേട്ടൻ പിണറായിക്ക് എഴുതിയ കത്ത് വക വെക്കാത്തതാണ് ഇന്ന് കൊച്ചിക്കാർ അനുഭവിക്കുന്നതെന്ന് ആരാധകർ !

ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റ് തീ പിടിച്ച വിഷയത്തിൽ വിമർശനങ്ങളുമായി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മാലിന്യത്തെ കുറിച്ചുള്ള വിഷയത്തിൽ നടൻ മോഹൻലാൽ എഴുതിയ പഴയ ഒരു ബ്ലോഗ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ആറുവർഷം മുമ്പ് തന്റെ ബ്ലോഗിൽ മോഹൻലാൽ കുറിച്ച എഴുത്താണ് ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി വായിച്ചറിയുവാൻ എന്ന തലക്കെട്ടോടുകൂടിയായിരുന്നു നടൻ മോഹൻലാൽ തന്റെ ബ്ലോഗിലൂടെ കത്തെഴുതിയത്. ഇപ്പോൾ മാലിന്യ പ്രശ്നത്തെ തുടർന്നുകൊണ്ടിരിക്കുമ്പോൾ മോഹൻലാൽ എഴുതിയ ഈ ബ്ലോഗാണ് ആരാധകർ വീണ്ടും വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു കൊണ്ടിരിക്കുന്നത്.

എത്ര ദീർഘവീക്ഷണമുള്ള ഒരു വ്യക്തിയാണ് ലാലേട്ടൻ എന്നാണ് ബ്ലോഗ് കണ്ട് ആരാധകർ ഒന്നടങ്കം പറയുന്നത്. മാലിന്യം എന്ന ഭീകരൻ എന്ന തലക്കെട്ടോടുകൂടിയായിരുന്നു ബ്ലോഗിൽ മോഹൻലാൽ കുറിപ്പ് എഴുതിത്തുടങ്ങിയത്. ഇത് മോഹൻലാൽ എന്ന നടൻ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് എഴുതുന്ന ഒരു സൗഹൃദക്കത്തല്ല എന്നും കേരളത്തിൽ ജീവിക്കുന്ന മോഹൻലാൽ എന്ന മനുഷ്യൻ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നൽകുന്ന നിവേദനം ആണെന്നും കത്തിൽ പറയുന്നു. കേരളത്തെ പീഡിപ്പിക്കുന്ന ഭീകരൻ ആരാണെന്ന് ചോദിച്ചാൽ മാലിന്യം എന്ന് മാത്രമേ താൻ ഉത്തരം പറയുകയുള്ളൂ എന്നും നമ്മുടെ ഒന്നിലധികം പ്രശ്നങ്ങൾക്ക് കാരണം എല്ലായിടത്തും കുമിഞ്ഞു കൂടുന്ന ഈ മാലിന്യമാണ് എന്ന് എന്നും മോഹൻലാൽ കുറച്ചു.

പകർച്ചവ്യാധികൾ മുതൽ അലഞ്ഞു നടക്കുന്ന നായ്ക്കൾ വരെ മാലിന്യ കൂമ്പാരത്തിന് ചുറ്റും നിന്ന് ഉണ്ടാക്കുന്നവയാണ് എന്നും താൻ അടക്കമുള്ള എത്രയോ കലാകാരന്മാർ ഇതിനെതിരെ ബോധവൽക്കരണ പരസ്യങ്ങൾ ചെയ്തിട്ടുണ്ട് എന്നും മോഹൻലാൽ കുറിച്ചിട്ടുണ്ട്. എന്നിട്ടും ഒരു കാര്യവുമില്ല എന്നും റോഡിൽ ഇരുവശത്തെയും മാലിന്യ കൂമ്പാരം കേരളമെന്നും കൂടിക്കൊണ്ടിരിക്കുകയാണ് എന്നും സ്വന്തം വീട്ടിലെ മാലിന്യം പൊതുവഴിയിൽ ഉപേക്ഷിക്കുന്ന മാന്യന്മാർ നമ്മുടേ നാട്ടിൽ വർദ്ധിക്കുകയാണ് എന്നും മോഹൻലാൽ പറയുന്നു. ഞങ്ങൾ ഇതെവിടെയാണ് കൊണ്ടുപോയി കളയുക എന്ന കാതലായ ചോദ്യവും നഗരവാസികൾ ചോദിക്കുന്നുണ്ട്.

ഈ രണ്ടു കാര്യങ്ങളെയും അഭിമുഖീകരിക്കേണ്ടതുണ്ട് എന്നും മാലിന്യം നിക്ഷേപിക്കാൻ കൃത്യമായ സ്ഥലങ്ങളും സൗകര്യങ്ങളും ഉണ്ടാക്കുകയും എന്നിട്ടും പൊതുസ്ഥലത്ത് മാലിന്യം ഉപേക്ഷിക്കുന്നവരെ കർശനമായി ശിക്ഷിക്കുകയും വേണം എന്നും മോഹൻലാൽ കുറിച്ചിട്ടുണ്ട്. ഈ യജ്ഞം ഒരു കഠിനപ്രദമായി അങ്ങ് ഏറ്റെടുക്കണമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ബ്ലോഗ് മോഹൻലാൽ നിർത്തിയത്. മോഹൻലാലിന്റെ ഈ ബ്ലോഗാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ഈ കുറിപ്പ് പങ്കുവെച്ച് കൊണ്ട് എത്ര ദീർഘവീക്ഷണമുള്ള ആളാണ് ലാലേട്ടൻ എന്ന് പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply