ഉപ്പയുടെ മരണത്തിനു സിനിമ താരങ്ങൾ എത്താതിന്റെ കാരണം തുറന്നു പറഞ്ഞു മാമുക്കോയയുടെ മകൻ ! ലാലേട്ടനും മമ്മുക്കയക്കെതിരെയും സത്യം അറിയാതെ ആരാധകർ

മലയാളത്തിൻ്റെ മുത്തും കോഴിക്കോടിൻ്റെ അഭിമാനവുമായ ചിരിയുടെ രാജാവ് നമ്മെ വിട്ടു പിരിഞ്ഞു. ഇന്നസെൻ്റിൻ്റെ വേർപാടിൻ്റെ വിഷമം താങ്ങാൻ ആവാത്ത മലയാള സിനിമയ്ക്ക് മാമുക്കോയയുടെ വേർപാട് തീരാനഷ്ടമായി മാറിയിരിക്കുകയാണ്. സംവിധായകൻ വി എം വിനുവിൻ്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മാമുക്കോയുടെ മരണത്തെ തുടർന്ന് വിനു പറയുന്നത് അദ്ദേഹത്തിന് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയിട്ടില്ല എന്നാണ്.

നടൻ എറണാകുളത്ത് പോയി മരിച്ചിരുന്നെങ്കിൽ സിനിമ താരങ്ങൾ ഒരുപാടുപേർ വരുമായിരുന്നെന്ന് മാമുക്കോയയുടെ അനുസ്മരണ സമ്മേളനത്തിൽ സംവിധായകൻ വിനു പറഞ്ഞു. പല സിനിമയുടെയും വിജയത്തിന് പിന്നിൽ മാമുക്കോയയുടെ കഴിവും ഉണ്ടായിരുന്നു. അതൊക്കെ ഓർത്തെങ്കിലും അദ്ദേഹത്തിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാമായിരുന്നു എന്നും പറഞ്ഞു. സത്യൻ അന്തിക്കാട് മാത്രമേ എത്തിയിരുന്നുള്ളൂ എന്നും ബാക്കി ഒരു ആളുകൾ പോലും വന്നില്ല എന്നുള്ളതും വളരെ മോശമായ പ്രവൃത്തിയായിപ്പോയി എന്ന് പറഞ്ഞു.

അദ്ദേഹത്തിൻ്റെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ടു കൊണ്ട് പല വിവാദങ്ങളും ഉയർന്നുവന്നിരുന്നു. ഇത്തരം വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ മകനായ മുഹമ്മദ് നിസാർ പറയുന്നത് ചലച്ചിത്ര രംഗത്തെ പ്രമുഖർ അദ്ദേഹത്തെ അവഗണിച്ചു എന്ന് പരാതിയില്ലെന്നാണ്. സിനിമാതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ദിലീപും അടക്കം മിക്ക നടന്മാരും വിളിച്ച് അവർക്ക് വരാൻ പറ്റാത്ത സാഹചര്യം അറിയിച്ചിരുന്നു എന്നും ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്.

എല്ലാവരുടെയും പ്രശ്നങ്ങൾ മനസ്സിലാക്കണമെന്നും ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വിവാദങ്ങൾ നിർത്തണമെന്നും ആണ് മകൻ പറയുന്നത്. മമ്മൂട്ടി ഉമ്മ മരിച്ചതിനു ശേഷം ഉംറക്ക് പോയതാണ് മോഹൻലാൽ ആണെങ്കിൽ ഭാര്യക്കൊപ്പം വിദേശത്താണ് അതൊക്കെ കൊണ്ടാണ് അവർക്കൊന്നും എത്തിച്ചേരാൻ കഴിയാഞ്ഞത് എന്ന് നിസ്സാർ പറഞ്ഞു. വി എം വിനുവിന്റെ മാമുക്കോയക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയിട്ടില്ലെന്ന് പരാമർശം വളരെയേറെ വിവാദമായിരുന്നു.

അദ്ദേഹം പറഞ്ഞത് മാമ്മുക്കയുടെ മരണ ചടങ്ങിൽ സിനിമാ മേഖലയിൽ നിന്നും ആരും പങ്കെടുത്തില്ല എന്നും മാമുക്കോയ ഒരുപക്ഷേ എറണാകുളത്ത് പോയി മരിച്ചിരുന്നെങ്കിൽ നിരവധി ആളുകൾ പങ്കെടുക്കുമായിരുന്നെന്നും ബിനു പറഞ്ഞിരുന്നു. വിനുവിന്റെ ഇത്തരം വിമർശനങ്ങളാണ് പല ചർച്ചകൾക്കും വഴിതെളിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply