സംസാരിച്ചു നിന്ന ലാലേട്ടനെ പിന്നിൽ കൂടെ വന്നു ലിസ്സി ചെയ്തത് കണ്ടോ ? ഇതല്ലേ യഥാർത്ഥ സ്നേഹം എന്ന് ആരാധകർ

mohanlal and lissy sweet hug

ഒരുകാലത്ത് മലയാള സിനിമയിൽ നിരവധി ആരാധകൻ ഉണ്ടായിരുന്ന ഒരു താരം തന്നെയാണ് ലിസി. ലിസി നേടിയെടുത്ത ആരാധകനിര വളരെ വലുതായിരുന്നു. മോഹൻലാൽ ലിസി ചിത്രങ്ങൾക്ക് അത്രത്തോളം ആരാധകരായിരുന്നു ഒരു കാലത്തുണ്ടായിരുന്നത്. പിന്നീട് സംവിധായകൻ പ്രിയദർശനമായുള്ള പ്രണയവും വിവാഹവും ഒക്കെ മാധ്യമങ്ങളിൽ ഒരു വാർത്തയാക്കി ലിസിയെ നിർത്തി എന്നതാണ് സത്യം. നടൻ മോഹൻലാലിന്റെ അടുത്ത സുഹൃത്തു കൂടിയാണ് പ്രിയദർശൻ.

ഇവർ കുടുംബപരമായും സുഹൃത്തുക്കൾ തന്നെയാണ്. മോഹൻലാലിന്റെ ഹിറ്റ് ചിത്രങ്ങളുടെ പേരുകൾക്കൊപ്പം എന്നും പ്രിയദർശന്റെ പേരും ചേർക്കപ്പെട്ടിട്ടുണ്ട് എന്നതാണ് സത്യം. ഇപ്പോൾ ഒരു പരിപാടിയിൽ എത്തിയപ്പോൾ മോഹൻലാലിനെ പിന്നിലൂടെ വന്ന ലിസി കെട്ടിപ്പിടിക്കുന്നതും ലിസിയെ കണ്ടപ്പോൾ അദ്ഭുതത്തോടെ മോഹൻലാൽ ചേർത്തുപിടിച്ച് സംസാരിക്കുന്നതുമായ ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ഒക്കെ തന്നെ വൈറലായി മാറുന്നത്. ഏഷ്യാനെറ്റ് സാരഥിയായ മാധവന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തപ്പോഴായിരുന്നു മോഹൻലാലും ലിസിയും തമ്മിൽ കാണുന്നത്.

പഴയകാല നായികമാർ ഒട്ടുമിക്കവരെയും ഈ ഒരു ചടങ്ങിൽ കാണാൻ സാധിക്കും. എല്ലാവരോടും ചിരിച്ച് സംസാരിച്ച് മോഹൻലാലിന്റെ അരികിലേക്ക് പോവുകയായിരുന്നു. എന്നാൽ മറ്റാരോടോ സംസാരിച്ചുകൊണ്ടിരുന്ന മോഹൻലാൽ ലിസിയെ കാണുകയും ചെയ്തില്ല. പിന്നിൽ വന്ന് കെട്ടിപ്പിടിച്ച് ലിസിയെ കണ്ട മോഹൻലാൽ ചിരിയോടെ ലിസിയെ ചേർത്തുപിടിക്കുന്ന ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ എല്ലാം വൈറലായി മാറിയിരിക്കുന്നത്.

ഇതിനോടകം തന്നെ ആരാധകരെല്ലാം ഈ വീഡിയോ ഏറ്റെടുക്കുകയും ചെയ്തു. പഴയ കൂട്ടുകെട്ട് വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം ഉണ്ട് എന്നും പഴയ കാലത്തെ താരങ്ങൾ തമ്മിലുള്ള സൗഹൃദം വളരെ ആത്മബന്ധം ഏറിയതായിരുന്നു എന്നും എന്നാൽ ഇന്ന് അത്തരം സൗഹൃദങ്ങൾ ഒക്കെ കാണാൻ സാധിക്കുമോ എന്നുമാണ് പലരും ചോദിക്കുന്നത്.

ഇതിനോടകം പല താരങ്ങളും പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് ഇന്ന് ക്യാരവാൻ സംവിധാനങ്ങൾ ആയതുകൊണ്ട് പഴയതുപോലെ താരങ്ങൾക്കിടയിൽ ആത്മബന്ധം ഇല്ല എന്നും ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞ് എല്ലാവരും അവരവരുടെ തിരക്കിൽ പോവുകയാണ് ചെയ്യുക. എന്നാൽ പണ്ടുകാലത്തെ സൗഹൃദങ്ങൾ അങ്ങനെ ആയിരുന്നില്ല. അതിന് ഒരു വല്ലാത്ത മനോഹാരിതയുണ്ടായിരുന്നു. വർഷങ്ങൾക്കിപ്പുറവും അത് തിളങ്ങുന്നതും അതുകൊണ്ടുതന്നെയാണ്. കാഴ്ചക്കാരുടെ ഹൃദയംപോലും നിറയ്ക്കുന്നതായിരുന്നു ഈ ഒരു കാഴ്ച.

പ്രിയദർശനും ലിസിയും തമ്മിൽ വിവാഹമോചിതരായവർ ആണ്. പ്രിയദർശൻ മോഹൻലാലിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് പ്രിയദർശൻ. എന്നാൽ ഈ പ്രശ്നങ്ങൾ ഒന്നും തന്നെ ഇവരുടെ സൗഹൃദത്തിൽ ഒരു ഉലച്ചിൽ തട്ടിക്കുന്നുമില്ല. വളരെ സ്നേഹത്തോടെ ഇരുവരും തമ്മിൽ സംസാരിക്കുന്നതും ചേർത്തുപിടിക്കുന്നത് ഒക്കെ കാണുമ്പോൾ തന്നെ ആ സൗഹൃദത്തിന്റെ ആഴം മനസ്സിലാക്കാൻ സാധിക്കും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply