ഞാൻ അമ്മയെ ആദ്യം കാണുന്നത് തന്നെ പന്ത്രണ്ടാമത്തെ വയസ്സിലാണ്- അമ്മ എന്നെ ചേർത്ത് പിടിക്കുമ്പോൾ എനിക്ക് ഉള്ളിൽ ഒരു വെളിച്ചം വരുന്നു ! മോഹൻലാൽ

കഴിഞ്ഞദിവസം സോഷ്യൽ മാധ്യമങ്ങളിലെല്ലാം വലിയതോതിൽ വാർത്തയായ സംഭവമായിരുന്നു മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷങ്ങളിൽ നടൻ മോഹൻലാലിന്റെ സാന്നിധ്യം.. ഇതിന് മോഹൻലാലിനെ കുറിച്ച് പലരും വിമർശനങ്ങളും ഉന്നയിച്ചിരുന്നു. എല്ലാം തിരക്കുകളും മാറ്റിനിർത്തി മോഹൻലാൽ മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തിന് എത്തിയത് വളരെ വേഗം തന്നെ ശ്രദ്ധ നേടിയിരുന്നു. സത്യത്തിൽ അടിയുറച്ച ദിവിശ്വാസിയാണ് മോഹൻലാൽ. മാതാ അമൃതാനന്ദമയി ദേവിയുടെ ഭക്തന്മാരിൽ മുൻപിൽ നിൽക്കുന്ന ആളുകൂടിയാണ് മോഹൻലാൽ. അതിനാൽ തന്നെ അദ്ദേഹം മാതാമൃതാനന്ദമയിയുടെ സപ്തതി ആഘോഷങ്ങളിലെ പാദപൂജ ചടങ്ങുകളിൽ അടക്കം എത്തുകയും ചെയ്തിരുന്നു. നിരവധി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരാണ് കൊല്ലം വള്ളിക്കാവിലെ മഠത്തിലേക്ക് എത്തിയത്. അമ്മയുടെ വലിയ ഭക്തനായ മോഹൻലാൽ ഇപ്പോൾ അമ്മയെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

” മാതാ അമൃതാനന്ദമായി അമ്മയെ ആദ്യം കാണുന്നത് തന്റെ പന്ത്രണ്ടാമത്തെ വയസ്സിലാണ്. അന്ന് പൂർവ്വാ ശ്രമത്തിലെ സുധാമണി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്റെ അമ്മാവന്റെ വീട്ടിൽ പലപ്പോഴും അമ്മ വന്നു താമസിക്കുമായിരുന്നു. അത്രയേറെ ആത്മബന്ധം ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരുമായി ഉണ്ടായിരുന്നു. അന്ന് വളരെ കുറച്ച് പേരെ അമ്മയെ കാണാൻ എത്തിയിരുന്നുള്ളൂ. അമ്മേ എന്നിലേക്ക് അടുപ്പിച്ചത് എന്തോ ഒരു എനർജിയാണ് അതൊരു പക്ഷേ പറഞ്ഞു മനസ്സിലാക്കിപിക്കാൻ കഴിയുന്നതല്ല. അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പം കഥകൾ കേട്ട് വളർന്നതാണ് എന്റെ കുട്ടിക്കാലം. ജീവിതത്തിലെ എത്രയോ പ്രതിസന്ധികളിൽ ഞാൻ ആശ്രയിച്ചത് അമ്മയുടെ വാക്കുകളാണ്.

ഇതിനെല്ലാം വല്ല ശാസ്ത്രീയ അടിസ്ഥാനവും ഉണ്ടോ എന്ന് ചോദിച്ചാൽ നാം ചിലപ്പോൾ ആശ്രയിക്കേണ്ടത് അടിസ്ഥാനങ്ങളെയല്ല അനുഭവങ്ങളെയാണെന്ന് ഞാൻ പറയും. എന്നെ അമ്മയിലേക്ക് കൂടുതൽ കൂടുതൽ അടുപ്പിക്കുന്നത് എന്റെ അനുഭവങ്ങളാണ്. അതിൽ പലതും അത്ഭുതങ്ങളാണ്. അത് ഞാൻ ഇന്നുവരെ ആരുമായും പങ്കുവെച്ചിട്ടില്ല എന്റെ പെറ്റമ്മ ഇന്നും എനിക്ക് ഒപ്പം ഉള്ള അമൃത എന്ന് ആശുപത്രി ഉള്ളതുകൊണ്ടാണ്. അതിന് കാരണമായ പുണ്യത്തെ ഞാൻ സ്നേഹിക്കുന്നതിൽ എനിക്ക് ഒരു തെറ്റും തോന്നുന്നില്ല. ലക്ഷക്കണക്കിന് ആളുകളുടെ മനസ്സിൽ അമൃതാനന്ദമയിയുടെ രൂപം തെളിയുന്നതിന് ഒരു കാരണം ആശുപത്രിയാണ്. എത്രയോ പേർക്ക് അതൊരു ക്ഷേത്രം പോലെ പവിത്രമാണ്.

കാരണം അവരുടെ അനുഭവം അവരെ അത് പഠിപ്പിക്കുന്നു. തെറ്റുകളും കുറവുകളും അന്വേഷിച്ചു പോകുന്നവർക്ക് അത് എവിടെയും കണ്ടെത്താനാവും. എന്നാൽ അതിന്റെ മറുവശത്ത് ഈ കാരുണ്യ സ്പർശം ലക്ഷക്കണക്കിന് ആളുകളുടെ കടൽ ഉണ്ടെന്ന് നാമോർക്കണം. നാം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായ സുനാമിയും പ്രളയവും വന്നപ്പോൾ അമ്മ കോടിക്കണക്കിന് രൂപയാണ് അവർക്ക് സഹായമായി നൽകിയത്. എത്രയോ പേർ ആ വീടുകളിൽ സന്തോഷത്തോടെ അന്തിയുറങ്ങുന്നു. അങ്ങനെയൊരു പവിത്രമായ മനസ്സ് അവിടെ ഉണ്ടായി എന്നതാണ് നാം കാണേണ്ടത്. എത്രയോ സംശയങ്ങൾക്ക് ഞാൻ ഉത്തരം കണ്ടെത്തിയത് അമ്മയിൽനിന്നാണ്. സംസ്കൃതം അറിയാത്ത ഞാൻ സംസ്കൃതം, നാടകം നല്ല രീതിയിൽ അഭിനയിച്ചു. കഥകളി അറിയാത്ത ഞാൻ സൂക്ഷ്മമായി കഥകളി നടന്റെ ചലനങ്ങൾ സ്വന്തമായി അഭിനയിച്ചു. അതെല്ലാം എന്റേതല്ലാത്ത ഒരു ശക്തി കൊണ്ടാണ് അത് അമ്മയെനിക്ക് നൽകിയതാണ് എന്നും മോഹൻലാൽ പറയുന്നു..

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply