ബിഗ് ബോസ് സീസൺ 5 ൽ നിന്നും ട്വിസ്റ്റിലൂടെ അഖിൽ മാരാർ പുറത്തേക്ക് ! ലാലേട്ടൻ മാരരോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്ന് അഖിൽ മാരാർ ഫാൻസ്‌

മലയാളം ബിഗ് ബോസ് സീസൺ ഫൈവ് പ്രവചനാതീതമായി അവസാന ആഴ്ചകളിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. ആരൊക്കെയായിരിക്കും ഇനി ഫൈനലിലേക്ക് ഉണ്ടാവുക എന്നുള്ള ആശങ്കയിലാണ് പ്രേക്ഷകർ. ടിക്കറ്റ് ടു ഫിനാലയിലേക്ക് നേരിട്ട് പ്രവേശിക്കുവാനുള്ള മത്സരങ്ങളായിരുന്നു കഴിഞ്ഞ ആഴ്ച ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയിരുന്നത്. ടാസ്കിൽ നാദിറയാണ് ഇപ്പോൾ മുന്നിട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ടോപ് ഫൈവിൽ എത്താൻ സാധ്യതയുള്ള ഒരു താരം നാദിറയാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

ഇനി വെറും രണ്ടാഴ്ചകൾ മാത്രമാണ് ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അവസാനിക്കുവാൻ. ഫൈനൽ സ്റ്റേജിലേക്ക് എത്തുന്നവർ ആരൊക്കെയാകും ടൈറ്റിൽ വിന്നർ ആരാണ് എന്നൊക്കെയുള്ള ആകാംക്ഷയിൽ തന്നെയാണ് പ്രേക്ഷകരും. ടിക്കറ്റ് ടു ഫിനാലെയിലേക്കുള്ള നേരിട്ടുള്ള പ്രവേശനത്തിനായുള്ള ആറു മത്സരങ്ങൾ ഇപ്പോൾ കഴിഞ്ഞിരിക്കുകയാണ്. പിടിവള്ളി, കുതിരപ്പന്തയം, അണ്ടർവേൾഡ്, ചിത്രം, ഗ്ലാസ്‌ ട്രബിൾ, കാർണിവൽ തുടങ്ങിയ ഇനങ്ങളാണ് ഇപ്പോൾ കഴിഞ്ഞിരിക്കുന്നത്.

മത്സരാർത്ഥികൾക്കിടയിൽ വാശിയേറിയ പോരാട്ടങ്ങളാണ് നടന്നിരിക്കുന്നത്. ടിക്കറ്റ് ടു ഫിനാലെയിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള ഇപ്പോൾ നടത്തിയിരിക്കുന്ന മത്സരത്തിൽ 52 പോയിൻ്റോട് കൂടി നാദിറ ഒന്നാം സ്ഥാനത്തും സെറീന 38 പോയിൻ്റോട് കൂടി രണ്ടാം സ്ഥാനത്തും റിനോഷ് 33 പോയിൻ്റോട് കൂടി മൂന്നാം സ്ഥാനത്തുമാണ്. 52 പോയിൻ്റോട് കൂടി മുന്നേറുന്ന നാദിറയെ ഒന്നാം സ്ഥാനത്തു നിന്നും പിന്നിലാക്കുവാൻ വളരെയധികം പ്രയാസമാണ് മറ്റു മത്സരാർത്ഥികൾക്ക്.

ഇപ്പോൾ ഏറ്റവും പിറകിൽ നിൽക്കുന്നത് ഷിജുവും അഖിൽമാരാരും ആണ്. വീക്കെൻഡ് എപ്പിസോഡിൽ വന്ന മോഹൻലാൽ അഖിൽ മാരാരോട് ദേഷ്യത്തിൽ തന്നെ സംസാരിക്കുന്നുണ്ട്. കാരണം പല ടാസ്കുകളിലും അഖിൽ വളരെയധികം കെയർലെസ്സ് ആയി കൊണ്ടാണ് മത്സരിക്കുന്നത്. മോഹൻലാൽ അഖിലിനോട് പറയുന്നുണ്ട് ലാഘവത്തോടെയും തമാശരൂപേണയും എടുക്കേണ്ടതല്ല ബിഗ് ബോസ്‌ ഷോയിലെ മത്സരങ്ങൾ ഒന്നും എന്ന്.

അഖിലിൻ്റെ മത്സരങ്ങളോടുള്ള സമീപനം പ്രേക്ഷകർക്കിടയിലും നീരസം ഉണ്ടാക്കുന്നുണ്ട്. മോഹൻലാൽ അഖിലിനോട് ചോദിക്കുന്നുണ്ട് എല്ലാ ടാസ്ക്കിൽ നിന്നും ആദ്യം തന്നെ പുറത്താവുന്നത് മിടുക്കാണോ എന്ന്. എന്നാൽ അഖിൽ മോഹൻലാലിനോട് പറയുന്നുണ്ട് ടിക്കറ്റ് ടു ഫിനാലെ കളിച്ചു ജയിച്ച് ഫൈനലിലേക്ക് പോകണം എന്നതല്ല എൻ്റെ പ്ലാൻ എന്ന്. മോഹൻലാൽ അഖിലിനോട് ടിക്കറ്റ് ടു ഫിനാലെ അത്ര മോശമാണോ എന്നും ചോദിച്ചു.

അത് അഖിലിൻ്റെ ഓവർ കോൺഫിഡൻസ് ആണെന്നും പറഞ്ഞു. എന്നാൽ തൻ്റെ ആരോഗ്യസ്ഥിതി മത്സരത്തിന് പങ്കെടുക്കുന്ന തരത്തിലുള്ളതല്ല എന്ന് പറഞ്ഞപ്പോൾ മോഹൻലാൽ പറയുന്നുണ്ട് അങ്ങനെയാണെങ്കിൽ അഖിലിന് ഫിസിക്കലി ഫിറ്റ് അല്ല എന്ന് പറഞ്ഞ് ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തേക്ക് പോകാമെന്ന്. മോഹൻലാൽ സംസാരിക്കുന്നതിനിടയിൽ കയറി സംസാരിച്ചപ്പോൾ മോഹൻലാൽ അഖിലിനോട് ദേഷ്യത്തിൽ തിരിച്ച് സംസാരിച്ചിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply