സബ്സിഡി കുത്തനെ കൂട്ടി മോഡി🔥 എൽ പി ജി യ്ക്ക് ഇനി 603 രൂപ മാത്രം

എൽപിജി സിലിണ്ടറുകൾക്ക് സർക്കാർ നൽകുന്ന സബ്സിഡി ഉയർത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് 200 രൂപയിൽ നിന്നും 300 രൂപയാക്കിയാണ് സബ്സിഡി ഉയർത്തിയത്. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഭാഗമായി പാവപ്പെട്ടവർക്ക് നൽകുന്ന എൽപിജി സിലിണ്ടറിനാണ് സബ്സിഡി നിലവിൽ ഉയർത്തിയിരിക്കുന്നത്. മന്ത്രിസഭാ തീരുമാനം വിശദീകരിച്ച മന്ത്രി അനുരാഗ് താക്കൂർ ആണ് ഇക്കാര്യം അറിയിച്ചത്. 14.2 കിലോഗ്രാം ഉള്ള സിലിണ്ടറുകൾക്ക് 703 രൂപയാണ് നിലവിൽ നൽകേണ്ടത് വിപണി വില 903 രൂപ. 200 രൂപ സബ്സിഡിയായി നൽകിയപ്പോഴാണ് 73 ആയി കുറഞ്ഞത് ഇപ്പോൾ സബ്സിഡി 100 രൂപ കൂടി ഉയർത്തി ഇനി 603 രൂപ മാത്രം നൽകിയാൽ മതി

അടുത്തിടെ പാചകവാതക സിലിണ്ടറിന് 200 രൂപ കേന്ദ്രസർക്കാർ ഒളിച്ചിരുന്നതും ശ്രദ്ധ നേടിയ കാര്യമാണ് ആഗസ്റ്റിൽ പാചകവാതക സിലണ്ടർ ഉപയോഗിക്കുന്ന എല്ലാവർക്കും 200 രൂപ കുറയ്ക്കുകയാണ് ചെയ്തത് ഇപ്പോൾ ഉജ്ജ്വല യോജന പ്രകാരമുള്ള സിലിണ്ടറിനും വിലകുറച്ചു. ഡൽഹിയിൽ പാചകവാതകത്തിന് 903 രൂപയാണ് നൽകേണ്ടത് ഉജ്ജ്വല യോജനപ്രകാരമുള്ള സിലിണ്ടറിന് 603 രൂപയും. അതേസമയം വായിച്ച് ആവശ്യങ്ങൾക്കായുള്ള സിലിണ്ടറിന്റെ തുക കൂട്ടിയിരിക്കുകയാണ് 1731 രൂപയാണ് നൽകേണ്ടത്. വിവിധ സംസ്ഥാനങ്ങളിൽ വിലയിൽ ഒരുപാട് മാറ്റവും ഉണ്ട്

2016 മെയ് ഒന്നിന് പ്രധാനമന്ത്രി ഉജ്ജ്വല യോജന ആരംഭിക്കുകയായിരുന്നു ഉത്തർപ്രദേശിലെ ബല്ലിയിലായിരുന്നു ഈ പദ്ധതിയുടെ പ്രഖ്യാപനം. ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവർക്കുപോലും സിലിണ്ടർ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പദ്ധതി ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബത്തിലാണ് ഉജ്ജ്വല യോജനയുടെ ഗുണം ലഭിക്കുക കൂടാതെ എസ് സി എസ് ടി വിഭാഗക്കാർക്കും ലഭിക്കും. പ്രധാനമന്ത്രി ആവാസ് യോജന അന്ത്യോദയ അന്നാ യോജന തുടങ്ങിയ പദ്ധതിയുടെ ഭാഗമായവർക്കും കുറഞ്ഞ നിരക്കിൽ സിലിണ്ടർ ലഭിക്കും. 75 ലക്ഷം ഗ്യാസ് കണക്ഷനുകൾ കൂടി അനുവദിക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞമാസം തീരുമാനിക്കുകയും ചെയ്തു. ഇതോടെ 226 ആകുമ്പോഴേക്കും പദ്ധതിയുടെ നേട്ടം ലഭിക്കുന്നവർ 10.35 കോടിയായി മാറും. ലോകസഭാ തിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ ഗ്യാസ് സിലിണ്ടറിന്റെ വില കുറയ്ക്കുന്നത്. രാജസ്ഥാൻ മധ്യപ്രദേശ് ഛത്തീസ്ഗഡ് തെലങ്കാന മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് വരാൻ പോകുന്നത് തൊട്ടുപിന്നാലെ ആണല്ലോ തിരഞ്ഞെടുപ്പ് വോട്ടിനു വേണ്ടിയാണ് സർക്കാർ നീക്കം എന്നാണ് പ്രതിപക്ഷം ആരോപണമായി പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply