ഇനി ധന്യയെ സഹായിക്കാനെന്നും പറഞ്ഞ് ആരും മുന്നോട്ട് വരണ്ട: പട്ടികവർഗ്ഗ വികസന വകുപ്പ് ധന്യയെ ദത്തെടുത്തു!! സുരേഷ് ഗോപി നൽകിയ സഹായത്തിന് പരിഹാസ മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണൻ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. ഒരു സിനിമാനടൻ എന്നതിലുപരി അദ്ദേഹം ഒരു രാഷ്ട്രീയ പ്രവർത്തകനും സമൂഹിക പ്രവർത്തകനും കൂടിയാണ്. സുരേഷ് ഗോപിയെ പോലെ തന്നെ താരത്തിൻ്റെ ഭാര്യയും മക്കളും ഒക്കെ തന്നെ ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. സുരേഷ് ഗോപി നിരവധി സഹായങ്ങൾ പലർക്കും ചെയ്തുകൊടുക്കുന്നുണ്ട്. സുരേഷ് ഗോപി അദ്ദേഹത്തിൻ്റെ മകൾ ലക്ഷ്മിയുടെ പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നുണ്ട്.

നിരവധി കാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. സുരേഷ് ഗോപിക്ക് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ഭാഗമായി പല ട്രോളുകളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഒരു ആദിവാസി പെൺകുട്ടിയായ ധന്യയ്ക്ക് ഫീസ് അടക്കാൻ കഴിവില്ലാത്തതു കൊണ്ട് തന്നെ പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടിവരുമെന്ന ഘട്ടത്തിൽ സുരേഷ് ഗോപി സാമ്പത്തിക സഹായം നൽകിയിരുന്നു. ധന്യ ആദിവാസി വിഭാഗത്തിൽ നിന്നും ഉള്ള ആദ്യ പൈലറ്റ് എന്ന നേട്ടം കൈവരിക്കാൻ ഉള്ള സഞ്ചാരത്തിലാണ്.

പാവപ്പെട്ട കുടുംബത്തലായതുകൊണ്ടുതന്നെ പലരുടെയും സഹായത്തോടെയാണ് തിരുവനന്തപുരത്തെ രാജീവ്ഗാന്ധി ഏവിയേഷൻ ടെക്നോളജിയിൽ ധന്യ പഠിക്കുന്നത്. ഒന്നാം വർഷ വിദ്യാർത്ഥിനിയായ ധന്യക്ക് വലിയ തുക ഫീസ് കുടിശികയുണ്ടെന്നും സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നതുകൊണ്ട് പഠനം മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കില്ലെന്നുമുള്ള വാർത്ത സോഷ്യൽ മീഡിയയിലൂടെയായിരുന്നു സുരേഷ് ഗോപി അറിഞ്ഞത്.

ഈ വാർത്ത അറിഞ്ഞയുടനെ തന്നെ സുരേഷ് ഗോപി ധന്യക്ക് സഹായവുമായി എത്തിയിരുന്നു. സുരേഷ് ഗോപി ധന്യക്ക് നൽകിയ സഹായത്തെക്കുറിച്ച് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ധന്യക്ക് സഹായവുമായി സുരേഷ് ഗോപി 50000 രൂപ നൽകി എന്ന വാർത്തയ്ക്ക് മറുപടിയായി മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞത് ധന്യയെ ഏറ്റെടുക്കാൻ ആരുടെയും ആവശ്യമില്ലെന്നാണ്.

പട്ടികവർഗ്ഗ വികസന വകുപ്പ് ധന്യയെ ദത്തെടുത്തിട്ടുണ്ടെന്നും പറഞ്ഞു. അതുകൊണ്ടുതന്നെ ഈ കാര്യവും പറഞ്ഞ് ആരും വരേണ്ടെന്നും. ധന്യക്ക് രണ്ടുവർഷത്തെ കോഴ്സിന് ഫീസ് ആയി സർക്കാർ നൽകിയത് 33 ലക്ഷം രൂപയാണെന്നും പറഞ്ഞു. ഇത്രയും തുക സർക്കാരിന് നൽകുവാൻ സാധിക്കുമെങ്കിൽ കോഷൻ ഡെപ്പോസിറ്റ് നൽകുന്നതിന് വേണ്ടി 50,000 രൂപയുമായി ആരും മുന്നോട്ട് വരേണ്ട ആവശ്യവുമില്ല. അതും വകുപ്പ് തന്നെ നൽകുമെന്നും പറഞ്ഞു.

ആദ്യഘട്ടമായി 8.50 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നും പറഞ്ഞു. ധന്യയുടെ ബാക്കി ഫീസുകൾ എല്ലാം തന്നെ ഘട്ടംഘട്ടമായി അടക്കുകയും ചെയ്യും. കൂടാതെ മന്ത്രി പറഞ്ഞത് പൈലറ്റ് പഠനത്തിനുവേണ്ടി ഈ വർഷം രണ്ട് പട്ടികൾ വർഗ്ഗ വിദ്യാർഥികൾക്ക് സർക്കാർ പണം അനുവദിച്ചിട്ടുണ്ടെന്നും. കൊല്ലത്ത് വെച്ച് ഒരു പൊതു വേദിയിൽ സംസാരിക്കുന്നതിനിടയിലായിരുന്നു മന്ത്രി രാധാകൃഷ്ണൻ ധന്യയുടെ സഹായത്തിനു വേണ്ടി ആരും മുന്നോട്ട് ഇനി വരണ്ട എന്ന് പറഞ്ഞത്. എന്നാൽ ആപത്ത് ഘട്ടത്തിൽ ധന്യക്ക് സഹായവുമായി എത്തിയ സുരേഷ് ഗോപിയെ അഭിനന്ദിക്കുകയാണ് വേണ്ടത് എന്നാണ് പല ആരാധകരും മന്ത്രി കെ രാധാകൃഷ്ണൻ്റെ വാക്കുകൾക്ക് എതിരെ കമൻ്റ് ചെയ്തിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply