കേരളത്തിൽ മിൽമയുടെ അടിവേരിളക്കി കൊണ്ട് കർണാടകയുടെ നന്ദിനി ! ചെറിയ വിലയും ഗുണമേന്മയും നന്ദിനി തന്നെ ലാഭം എന്ന് ജനങ്ങളും

മിൽമയുടെ പത്തി അടക്കാൻ കർണാടകയുടെ മുഖമുദ്ര ആയ നന്ദിനി കേരളത്തിൽ സജീവമാകുന്നു. മിൽമയുടെ വിപണിയിലെ കൊഴുപ്പ് ഇതോടെ കുറയുമെന്നാണ് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കണ്ടെത്തൽ. മിൽമ വിറ്റിരുന്ന കടകളിലേക്ക് യഥേഷ്ടം ഇപ്പോൾ കർണാടകയുടെ നന്ദിനി എത്തിക്കൊണ്ടിരിക്കുകയാണ് എന്ന് മാത്രമല്ല യഥേഷ്ടം ആളുകൾ മിൽമയിൽ നിന്നും നന്ദിനിയിലേക്ക് പോയ്‌കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം.

കോൺഗ്രസ്സ് അധികാരം പിടിച്ചെടുത്ത ശേഷമാണ് കർണാടകയുടെ പ്രിയ പാൽ വിതരണ ശൃംഖല കേരളത്തിലേക്ക് വ്യാപിപ്പിക്കാൻ ഉള്ള ശ്രമം നടത്തുന്നത്. തലനാട്, മഞ്ചേരി പന്തളം, തിരൂർ, കൊച്ചി എന്നിങ്ങനെ വിപണി കയ്യടക്കുവാൻ ഉള്ള തങ്ങളുടെ ഔട്ലെറ്റുകൾ സ്ഥാപിപ്പിക്കുകയാണ് നന്ദിനി നിലവിൽ ചെയ്യുന്നത്. ഇതിനെതിരെ ശക്തമായി തന്നെ മിൽമ രംഗത്ത് ഉണ്ടെങ്കിലും നന്ദിയുടെ അടുത്ത് അടവുകൾ എടുക്കാൻ സാധിക്കാതെ ഇരിക്കുകയാണ് ഇപ്പോൾ.

ഇന്ത്യയിലെ തന്നെ പ്രമുഖ ബ്രാൻഡുകൾ ആയ അമൂലും, നന്ദിനിയും അവരുടെ വ്യത്യസ്ത പ്രൊഡക്ടുകൾ കൊണ്ടും വിലകുറവിലും ജനങ്ങളിൽ കൂടുതൽ അടുപ്പം സൃഷ്ടിച്ചിട്ടുള്ള ബ്രാൻഡുകൾ ആണ്. അതുകൊണ്ടു തന്നെ കൂടുതൽ ജനകീയമാണ് നന്ദിയുടെ പാൽ. കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്റെ ഉൽപ്പന്നങ്ങൾ ആണ് നന്ദിനി എന്ന ബ്രാൻഡിൽ പുറത്ത് വരുന്നത്. കേരളത്തിലെ നിലവിലെ മിൽമയുടെ പാലിനോട് ചേർത്ത് നോക്കുമ്പോൾ 7 രൂപയിലധികം കുറവുണ്ട് നന്ദിനിക്ക്.

ഇതോടെ മിൽമയ്ക്ക് പിടിച്ചു നില്ക്കാൻ ആകാത്ത സാഹചര്യം ഉണ്ടാകുമോ എന്നാണ് കൂടുതൽ ആളുകളും ഉറ്റുനോക്കുന്നത്. നന്ദിനിയുടെ വ്യാപകമായ കടന്നു കയറ്റം മിൽമയെ ബാധിക്കും എന്ന് കണ്ടു മന്ത്രി ചിഞ്ചുറാണി ഇപ്പോൾ ഇടപെട്ടിരിക്കുകയാണ്. മന്ത്രി പറയുന്നത് നന്ദിനി അത്ര നല്ല പാലൊന്നുമല്ല എന്നും ഗുണനിലവാരം ഇല്ല എന്നുമാണ്. രാജ്യത്തെ തന്നെ ഏറ്റവും പാൽ വിതരണം ചെയ്യുന്ന രണ്ടാം സ്ഥാനത്തുള്ള നന്ദിനിയെ കുറിച്ചാണ് മന്ത്രിയുടെ വാക്കുകൾ എന്ന് ഓർക്കണം. മറ്റൊരു കാര്യം മിൽമയ്ക്ക് പാൽ തികയാതെ വരുമ്പോൾ ലക്ഷകണക്കിന് ലിറ്റർ പാൽ മിൽമ നേരിട്ട് വാങ്ങുന്ന സ്ഥാപനം കൂടെ ആണ് നന്ദിനി എന്നതാണ്. എന്തായാലും നന്ദിനിയ്ക്ക് മുൻപിൽ പിടിച്ചു നില്ക്കാൻ മിൽമ വിയർക്കും എന്നതിൽ സംശയം ഇല്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply