ബന്ധുക്കളും സുഹൃത്തുക്കളും ഒന്നും കൂടെ നിൽക്കാനുണ്ടാകില്ല – അസുഖം വന്ന് ആശുപത്രിയിൽ കിടക്കുന്ന സമയത്തായിരുന്നു ഇതൊക്കെ മനസ്സിലാക്കാൻ സാധിച്ചതെന്ന് മിഥുൻ രമേഷ് !

സിനിമ നടനും ടെലിവിഷൻ അവതാരകനുമായ മിഥുൻ രമേഷിനെ മലയാളികൾക്കെല്ലാം തന്നെ ഒരുപാട് ഇഷ്ടമാണ്. ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിൻ്റെ അവതാരകനായ മിഥുൻ മലയാളി പ്രേക്ഷകരുടെ ശ്രദ്ധയാർജ്ജിച്ചു കൊണ്ട് തന്നെ അവരുടെ കുടുംബത്തിലെ ഒരു അംഗമായി മാറി. മിഥുനും ഭാര്യയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഭാര്യ ലക്ഷ്മിയും മിഥുനും ചേർന്ന് ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട് ഇതൊക്കെ തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

ഇവരുടെ വീഡിയോകളൊക്കെ തന്നെ വളരെ വേഗം ശ്രദ്ധ നേടാറുമുണ്ട്.ഇവർക്ക് ഒരു മകളും ഉണ്ട്. മിഥുൻ രമേശിന് പെട്ടെന്ന് ആയിരുന്നു ബെൽസ് പാൾസി എന്ന രോഗം ബാധിച്ച് ആശുപത്രിയിലായത്. ചിരിക്കാനോ കണ്ണടയ്ക്കാനോ പറ്റാത്ത അവസ്ഥയിലായിരുന്നു മിഥുൻ. മുഖത്തിൻ്റെ ഒരു ഭാഗം കോടി പോവുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം തൻ്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്.

തനിക്കുണ്ടായ രോഗാവസ്ഥയെ കുറിച്ച് മിഥുൻ സംസാരിക്കുകയാണ്. ബെൽസ് പാൾസി അസുഖം വന്ന കുറെ പേരോട് മിഥുൻ സംസാരിച്ചു എന്നും പലർക്കും പല സമയത്താണ് ഈ അസുഖം മാറുന്നതെന്നും അതുപോലെ പലർക്കും സ്ട്രോക്ക് പോലെയാണ് ഇതിൻ്റെ ലക്ഷണം ഉണ്ടാകുന്നതെന്നും മിഥുൻ പറയുന്നു. ഈ അസുഖം വന്നു കഴിഞ്ഞാൽ ആശുപത്രിയിൽ പോയിക്കഴിഞ്ഞാൽ മാത്രമേ ഇത് സ്ട്രോക്ക് ആണോ അല്ലയോ എന്നൊക്കെ അറിയുവാൻ പറ്റുകയുള്ളൂ.

തനിക്ക് അസുഖം വന്ന സമയത്ത് കൂടെയുണ്ടായിരുന്നത് ഭാര്യയാണെന്നും അവൾ നിങ്ങൾ സോഷ്യൽ മീഡിയയിൽ കാണുന്നത് പോലെ ഒന്നുമില്ലെന്നും തനിക്ക് വേണ്ട ഫിസിയോതെറാപ്പി മുഴുവൻ ചെയ്തതും അവൾ ആണെന്നാണ് മിഥുൻ പറയുന്നത്. നമുക്ക് ഒരു ആപത്ത് വരുന്ന സമയത്താണ് നമ്മുടെ കൂടെ ആരൊക്കെ ഉണ്ടാവുക എന്ന് മനസ്സിലാവുകയുള്ളു. ബന്ധുക്കളും സുഹൃത്തുക്കളും ഒന്നും അടുത്ത് നിൽക്കാൻ ഉണ്ടാവുകയില്ലെന്നും ഭാര്യക്ക് കൂട്ടിന് ഭർത്താവും ഭർത്താവിന് കൂട്ടിന് ഭാര്യയും മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും മിഥുൻ പറയുന്നു.

കൂടാതെ മിഥുൻ പറയുന്നത് തന്നെ സ്നേഹിക്കുന്ന ഒത്തിരി പേർ ഉണ്ടെന്ന് ആ സമയത്ത് തനിക്ക് മനസ്സിലായെന്നും. കുറച്ചു പേർ അമ്പലങ്ങളിലൊക്കെ പോയി പ്രാർത്ഥിക്കുകയും തനിക്കായി പ്രസാദം കൊണ്ടുവന്നു തരികയും ചെയ്തു. ചിലരൊക്കെ തന്നെ വിളിച്ച് നക്ഷത്രം ഏതാണെന്ന് ചോദിച്ചു അമ്പലത്തിൽ വഴിപാടുകൾ ചെയ്യുകയും ചെയ്തെന്നും പറഞ്ഞു. കൂടാതെ സിനിമ മേഖലയിലുള്ള പലരും തന്നെ വിളിച്ച് അസുഖത്തെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടായിരുന്നു എന്നും മിഥുൻ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply